ബുധനാഴ്‌ച

നിദ്ര







ഉണ്ണി തന്‍ നിദ്രയ്ക്കു നീല വര്‍ണ്ണം, ചുരുൾ
കൂന്തലിൽ പീലിയോലുന്ന വര്‍ണ്ണം
അമ്മതന്‍ കണ്ണിൽ വരഞ്ഞ ചന്തം, മുകിൽ
പക്ഷി തന്‍ തൂവൽ വിടര്‍ന്ന ചന്തം.

ഉണ്ണിക്കിനാവുകൾ മിന്നി മിന്നി തെളി-
ഞ്ഞുണ്മയോലും താരകങ്ങളായി
പിഞ്ചുകൈ നീട്ടിയെന്നുണ്ണി ചെല്ലേ , മിന്നാ-
മിന്നിയായ് ദൂരെ പറന്നു പോയി

ഉണ്ണി പടിക്കെട്ട് നീന്തി കടന്നതാ,
ഉമ്മറത്തൂണിൽ പിടിച്ചു നില്‍ക്കെ
പൂക്കളിൽ തേനുണ്ട കുഞ്ഞു പൂമ്പാറ്റയെ
നോക്കിയോ നിദ്രയിൽ നീ ചിരിച്ചു

പാല്‍മണൽ നീളെ നീ പാദം പെറുക്കി വ-
ച്ചോടി നടന്നതു കണ്ടു നില്‍ക്കേ
ചാരെയണഞ്ഞമ്മ കാല്‍ത്തള ചാര്‍ത്തിയ
പാദത്തെ കണ്ണോടു ചേർത്തു വച്ചു

അമ്മ തന്‍ കൈവിരൽ തുമ്പിലൂടക്ഷര-
കൂട്ടുകൾ ചാലിച്ചു നിൻ ചിരിയെ
പുസ്തകത്താളിലും ഉൾത്തകിടൊന്നിലും
എത്രയോ കാവ്യങ്ങൾ തീര്‍ത്തു വച്ചു

അമ്മയല്ലോ എന്നും കൂട്ടിരുന്നു, കുഞ്ഞു-
പഞ്ഞി തലയിണ പിന്നെയല്ലോ
മുത്തി വന്നക്കൈ പിടിച്ചിടുമ്പോൾ, തേങ്ങും-
മുത്തിനെ മാറോടു ചേര്‍ത്തതല്ലോ

നോക്കിയിരിക്കരുതെന്നു ചൊല്ലി, നിദ്ര-
പൂകുകിൽ ഉണ്ണി ഹാ! എന്തു ചേലു്
കണ്ണിമ ചേരാതെ നോക്കിടുവാനെന്റെ-
ഉള്ളം കൊതിപ്പപരാധമാണോ ?

വെള്ളിയാഴ്‌ച

മേഘപ്പക്ഷികൾ





അമ്പിളിയുരുള വിഴുങ്ങാനോയി-

ന്നംബരമാകെ മേഘപ്പക്ഷികൾ

വീടിൻ തൊടിയുടെ മേലെ കരിനിഴൽ

ചിറക് കുടഞ്ഞ്‌ പറന്നൂ പക്ഷികൾ

മണ്ണിൻ പശ ചാലിച്ചെൻ നാട്ടിൽ

വൃക്ഷത്തിൻ വേരൊട്ടാൻ വന്നവർ

മേട ചൂടിൽ പൊള്ളിയ തനുവിൽ

തീർത്ഥം വീഴ്ത്തി നനയ്ക്കാൻ വന്നവർ

കുംഭ ശതങ്ങളിൽ അമൃതം പോൽ, വിണ്‍-

ഗംഗാ സലിലമൊഴിയ്ക്കാൻ വന്നവർ

താലപ്പൊലിയില്ലാത്തൊരു മേട്ടിൽ

കാട്ടാനപ്പറ്റം പോൽ വന്നവർ





ഞെട്ടിൽ നിന്നൊരു തേൻകനിയെ, തൊ-

ട്ടാട്ടി താഴെയിടാനായ് വന്നവർ

മാങ്കൊമ്പിൽ പണ്ടച്ഛൻ കെട്ടിയൊ-

രൂഞ്ഞാലിൽ നീർ മൌനം തീർത്തവർ

പടികേറിച്ചെന്നരമതിൽ നെറുകിലെ-

യാടും ഭസ്മക്കൂട് നനച്ചവർ

കണ്ടും തൊട്ടും തീരും മുൻപെൻ

ചില്ലിൽ ചിത്രമനേകം പെയ്തവർ

അഴലിൻ നീർമുത്തോടി നടക്കും

കവിളിൻ മഷി മായ്ക്കാനായ് വന്നവർ

പ്രണയത്തിൻ നോവോടെയിരിയ്ക്കെ

പ്രിയനുടെ ദൂതെൻ കൈയ്യിൽ തന്നവർ

വെള്ളാരം കല്ലിൻ ചെറുത്തുണ്ടുകൾ

മുറ്റം നിറയെ വീഴ്ത്തിപ്പാഞ്ഞവർ

ഈറൻ നീൾമുടിത്തുമ്പിൽ ചൂടിയ

തുളസിക്കതിരിൻ മേനിയുലച്ചവർ





ഓലക്കൂര തൻ ഓട്ടക്കണ്ണിൻ

പീലിത്തുമ്പിൽ നിന്നുമടർന്നവർ

പിഞ്ഞാണത്തിൽ കഞ്ഞിക്കധിക-

പ്പറ്റായ് വീണ്ടും വെള്ളം ചേർത്തവർ

ആശകളോടാ ചെറുമൻ നട്ടൊരു

വാഴക്കണ്ണിൻ വേര് പറിച്ചവർ

പലവിധ മൂളിപ്പാട്ടോടെത്തി

പലവിധ കേളികളാടി പോകോർ

പൂക്കളമിട്ടൊരു മുറ്റത്തും, ആ

പച്ച പടർന്നൊരു പാടത്തും

കാവിലെ അരയാൽ കൊമ്പത്തും

ഇന്നാർത്തു പറന്നു നടന്നേ പക്ഷികൾ.

ബുധനാഴ്‌ച

നോവ്‌





ഓര്‍മ്മിച്ചിടാനല്ലേ ആകൂ ഇനിയെന്നും
ഓടി മറഞ്ഞൊരാ ഇന്നലെകള്‍ 
കാതോര്ക്കുവാന്‍ ഞാന്‍ എന്നും കൊതിച്ചീടും
കാല്ചിലമ്പൊലിയാകും ഇന്നലെകള്‍ ‍.

കുഞ്ഞല്ലൊരിക്കലും ഞാനി എന്നാലും
കുഞ്ഞായിട്ടെന്‍മനം കേഴും
അമ്മ മടിയിലെ നല്ലിളം ചൂടേറ്റു
നിദ്ര കൊണ്ടീടുവാന്‍ ഞാന്‍ കൊതിയ്ക്കും
തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി


ഉത്തര ചോട്ടിലെ ഭിത്തിയില്‍ ഞാളുന്ന
താക്കോലിന്‍ കൂട്ടം ചിരിയ്ക്കും
മുണ്ട് മുറുക്കിയെന്‍ കൂടെ നടക്കുന്ന
മുത്തശ്ശിക്കൈ ഞാന്‍ പിടിയ്ക്കും
എന്‍ മെയ്യ് മുകര്ന്ന പ്രഭാത പ്രദോഷങ്ങള്‍
ചുറ്റും പ്രദിക്ഷണം വയ്ക്കും
പൊന്നിന്‍ പുലരിയും കുങ്കുമ സന്ധ്യയും
കണ്ടു ഞാന്‍ നിര്വൃതി പൂകും

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി


ജാലക ചില്ലിലെന്‍ അമ്പിളിത്തെല്ലൊന്നു
പാലൊളി പുഞ്ചിരി തൂകും
ഉമ്മറ തിണ്ണയില്‍ വേഗമണഞെന്റെ
കണ്ണുകള്‍ പാഞ്ഞു തളര്ന്നു പോകും
അമ്മയോ വാരിയെടുക്കും ; ഉറ-
തൈരുറുള ചോറെനിയ്ക്ക് നല്കും
അമ്മയോ വാരിയെടുക്കും ; ഉറ-
തൈരുറുള ചോറെനിയ്ക്ക് നല്കും
പോകല്ലേ നീ മറഞ്ഞീടരുതേ മേഘ-
ക്കീറിലെന്അമ്പിളി കുഞ്ഞേ
ചിരി തൂകുന്ന വെണ്‍ പൂവിതളേ .

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍ 
നല്ല കിലുക്കാംപെട്ടി


അച്ഛന്വരുന്നതും നോക്കി ഞാന്‍  വീട്ടു-
പടിയ്ക്കലെ മാഞ്ചോട്ടില്‍ നില്ക്കും 
കൈയ്യിലെ ചെറു പൊതി കല്ക്കണ്ട തുണ്ടുകള്‍ 
എത്ര നുണഞ്ഞെന്റെ കൊതിയകറ്റും  
കൈ വിരല്തുമ്പിനറ്റം പിടിച്ചു ഞാന്‍ 
കാണായ ലോകങ്ങള്‍ കാണും
കാറ്റിനോടും നീലക്കടലിനോടും കഥ-
യായിരം ചൊല്ലി നടന്നകലും
ദൂരങ്ങള്ദൂരങ്ങള്പോയ്മറയും

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍
നല്ല കിലുക്കാംപെട്ടി


വേനല്ക്കാറ്റിന്‍ ചൂളം കേള്ക്കുവാന്കാതോറ്ത്തി-
ട്ടെന്‍ തൊടിയ്ക്കൊപ്പം ഞാന്‍ നില്ക്കും 
കുഞ്ഞു കരിയില പൊട്ടുകള്‍ പാറിയെന്‍ 
മുറ്റത്തു ചിത്രങ്ങള്‍ തീറ്ക്കും
ഇന്നതെഴുതിയ ചിത്രങ്ങള്ക്കൊക്കെയും
എന്തെന്‍ മുഖഛായ കാണും
എന്‍ ബാല്യത്തിന്‍ ഓറ്മ്മകള്കേഴും
പിന്നെയും എന്‍ മനം തേങ്ങും

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍ 
നല്ല കിലുക്കാംപെട്ടി


വെള്ളിക്കൊലുസുകള്‍ കാലില്‍ കിണുങ്ങുമ്പോള്‍
ഉമ്മറത്തെങ്ങും സുഗന്ധം
ചെന്നു നോക്കുമ്പോള്‍ ഞാന്‍ കാണുമെന്‍ തൈമുല്ല
മൊട്ടുകള്‍ പാതി വിടര്ന്ന ചന്തം.
പുള്ളിപ്പാവാട ഞൊറികളുലഞ്ഞാടി
ഊഞ്ഞാലില്‍  ഉള്പ്പുളകം നിറയും
മേലെ കുതിച്ചുപോയ് ആലിലക്കിളിയോടായ്
ഓരോ സ്വകാര്യം പറഞ്ഞിറങ്ങും, ഞാന്‍
ഓരോ സ്വകാര്യം പറഞ്ഞിറങ്ങും.

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓര്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്‍​ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍
നല്ല കിലുക്കാംപെട്ടി.


അമ്പലം ചുറ്റി വരുന്നൊരു സന്ധ്യ തന്‍ മുന്നില്‍ ‍-
കരിന്തിരി കണ്ണടയ്ക്കും
വെണ്പാല പൂക്കളും രാവിന്‍ സുഗന്ധവും
എന്നില്‍ രോമാഞ്ചമായ് പെയ്തിറങ്ങും
പൊന്മുളം തണ്ടിന്റെ ദ്വാരനിശ്വാസങ്ങള്‍ 
പാട്ടായി പെയ്തതില്‍ ഞാനലിയും
വിണ്ണിലെ പ്രണയ വിപഞ്ചിക മീട്ടിയ
ഗന്ധര്‍​വനെ ഞാന്‍ ഓര്ത്തു നില്ക്കും
ഗന്ധര്‍​വനെ ഞാന്‍ ഓര്ത്തു നില്ക്കും

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍ 
നല്ല കിലുക്കാംപെട്ടി.


കുഞ്ഞു വേഴാമ്പലൊന്നിറ്റു മഴനീരിന്‍
ദാഹജലം തേടും പോലെ
എന്‍ ശൈവ ബാല്യ കൗമാരത്തിന്‍ ശീലുകള്‍ ‍-
തേടിയെന്‍  ചുണ്ടോ വിതുമ്പിടുന്നു
ഓറ്മ്മകള്‍ നോവു പടര്ത്തിടുന്നു.

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍ 
നല്ല കിലുക്കാംപെട്ടി







ഞായറാഴ്‌ച

കാലം കവർന്നത്
























നേർത്തലിഞ്ഞൊരു കുങ്കുമ-
ച്ചിമിഴിൽ മറഞ്ഞ സന്ധ്യേ, കനൽ
വീണു പൊള്ളിയ മണ്ണിലെൻ
കനവിൻ നിഴൽ  വിരിയ്ക്കൂ
വിട വാങ്ങും മുൻപെൻ ജാലകത്തിൽ
ഞാൻ മറന്നു വച്ച, മഴ-
നീർമണിക്ക് നീ കൂട് തേടും
ചകോര വർണ്ണമേകൂ

ഓണമായെന്നോതിയകലുമൊ-
രോലവാൽക്കിളിയോ-
ടെന്നുടെ ബാല്യമൊന്നു തിരഞ്ഞിടാ
വ്യഥയോടെ കേണൂ ഞാൻ
ഉത്തരത്തിലെ നെൽക്കതിർക്കുട-
ക്കറ്റയിൽ നിന്നും, ഇത്തിരി
മുത്തടർത്തി ഞാൻ നൽകിടാം
നീയെത്തിടുമെങ്കിൽ


ഉണ്ടൊരോപ്പോളിന്റെ കൈവിരൽ-
ത്തുമ്പുരുമ്മിക്കൊണ്ടന്നൊ-
രുണ്ണിയാൾ പൂ നുള്ളുവാനായീ 
തൊടി നീളെ
 പിഞ്ചുകാൽ വച്ചോടിയന്നെ-
ന്നങ്കണം നീളെ, തുമ്പ-
പ്പൂ  നിറഞ്ഞ കളം വരഞ്ഞതു-
മോർത്തു നിന്നൂ ഞാൻ
















കണ്ടിടാത്തൊരു നാടു തേടി- 
പ്പായും മാനത്തെ, നീയി-
ന്നെന്തിനെന്നുടെ പുസ്തകത്തിൻ 
താളുകൾ കാട്ടി 
അന്നെൻ പീലി പെറ്റൊരു പൈതലെ
കാണാതെ തേങ്ങുമ്പോൾ, പുല്കാ-
നോടിവന്നതുമുമ്മ തന്നതു-
മോർത്തിടുന്നു ഞാൻ 

കുഞ്ഞു പ്ലാവില കോർത്തിണക്കിയ
തൊപ്പി നീ ചൂടിക്കൊണ്ടൊരു
കൊമ്പൻ മീശ വരച്ചിടാനെൻ
കണ്മഷി തേടി
കാൽക്കുളമ്പടികൾ മടിച്ചെ-
ന്നാല പൂകുമ്പോൾ, അന്ന്  
നീ മുകർന്നു മിടിച്ചൊരെൻ പു -
ല്ലാങ്കുഴൽ പാടി





പുഞ്ചിരിയിലൊളിഞ്ഞിരിപ്പത്  
വെണ്മഴുവെന്നും,ഹൃദയ-
ത്തോപ്പിനെയാകെ കവർന്നെങ്ങോ
മറഞ്ഞെന്നും      ‍
കണ്ടിരുന്ന കിനാക്കാളെന്നുടെ
കയ്യുകൾ നീളെ, ചില്ലിൻ
കൈവളകൾ ചിരിച്ചുടഞ്ഞു
മൊഴിഞ്ഞു കൌമാരം




പണ്ടൊരോണത്തിന്നു ചേലിൽ
പൊൻഞൊറിയോടെന്നമ്മ 
മെയ്യിൽ ചാർത്തി തന്ന  ധാവണി-
യെന്നും കാത്തു ഞാൻ 
 പാതി പാടിയവൻ പകർന്നൊരു
പാട്ടിനീരടികൾ, ഇന്നെൻ
കാതിൽ പൊന്മുളയൂതി വന്നൊരു
കാറ്റ് പാടുന്നു





അമ്പിളിക്കല തൻ നഖക്ഷത- 
നൊമ്പരം കൊണ്ടാ, കാർമുകിൽ
പെയ്ത മാരിയിൽ നിന്നുതിർന്നു
പ്രാണസംഗീതം
അത് കൊണ്ട്പോയി, കുഞ്ഞിക്കൈ-
തുഴയാതെ വിട്ടോരാ
കടലാസ്സു തോണികൾ നെഞ്ചിലേറ്റിയ 
കുങ്കുമപ്പൂക്കൾ  
 






പെറ്റു പെരുകിയ വാർഷിക വലയ-
ച്ചെളിപ്പുറ്റിൽ, എൻറെ
സ്വത്തിലെ ,മാണിക്യമാരോ
കട്ടു സൂക്ഷിച്ചു
പുറ്റ് കാക്കും നാഗമേ നീ  
വിട്ടു തന്നാലും, എൻറെ-
കുട്ടിക്കാലത്തിന്റെ മാറ്റത് 
തൊട്ടു മായ്ക്കാതെ
എൻറെ കുട്ടിക്കാലത്തിന്റെ മാറ്റത് 
തൊട്ടു മായ്ക്കാതെ    


വ്യാഴാഴ്‌ച

കാറ്റിനോട്.....


ജാലകശ്ശീല ഞൊറിയുലച്ചിന്നെന്‍റെ
ചാരത്തു തെന്നലേ നീ അണഞ്ഞു
എത്ര പൂവിന്നു നീ തൊട്ടു
ഇത്ര സുഗന്ധിനിയാവാന്‍



കാർമുകിൽച്ചായം തുടച്ചു, നീയെന്നുടെ
നാലകം തെളിനീരിലാടി
ഉള്‍ക്കാമ്പെരിഞ്ഞു ഞാന്‍ നീറവേ,നീ
വിണ്‍ ഗംഗാ ജലവുമായ് വന്നു
ആകെ കുളിർന്നെന്റെ മൗനമേഘം
ആയിരം നാവോടെ പെയ്തു തോര്‍ന്നു
ആയിരം നാവോടെ പെയ്തു തോര്‍ന്നു


ഇന്നലെ സന്ധ്യയില്‍ ചെമ്പു നിറംവീണ്
എന്‍ കളിമുറ്റം ചുവന്ന നേരം
പാഴ്മുളം തണ്ടിലൂടൊഴുകി വന്നു, നീ
കാതരമാം ഒരു ഗാനമായി
പിന്നെയും പൂത്തുപോയ് കറ്ണ്ണികാരം
എന്നുള്ളില്‍ കിനാവെന്ന പോലെ
എന്നുള്ളില്‍ കിനാവെന്ന പോലെ........




അമ്പിളി ജി മേനോന്‍
ദുബായ്

ബുധനാഴ്‌ച

ഒരു പാഴ്ക്കനവ്‌








ശ്രാവണമേ പൂ ചൊരിയെന്‍ പാഴ്ക്കിനാവില്‍ നീവര-
വേറ്റിടട്ടെന്‍ തോഴനെ ഞാൻ പാട്ടൊന്നു പാടി
കുന്നിറങ്ങി വന്ന  കിളി കൊത്തിയിട്ടെങ്കില്‍, താഴെ
മേഘമേ നിന്‍ ചുറ്റഴിക്കാം കംബളമാക്കി 
ഒറ്റവര മേലെയറ്റത്തക്കമുകിന്റെ , കരിം-
പച്ചടയ്ക്ക  കണ്ണ് രണ്ടു വെറ്റി  തേടി
ചുറ്റി വരും തെന്നലെന്തേ ഒച്ചയിടാതെചെറു
കറ്റകളി നെന്‍മണിയെ   തൊട്ടിലിലാട്ടി
പോക്കുവെയിൽ നൂലിഴയും വീട്ടരമതിൽ, തെളി -
വാന നീലമിറ്റു  കിട്ടാന്‍ കണ്ണുകൾ നീട്ടി
ഉണ്ണിക പെറുക്കി വച്ച കുന്നിക്കുരുവിന്‍കവിൾ-
ചോപ്പിലാരോ കണ്മഷിക്കൈ തുമ്പിനാ തോണ്ടി
ഇന്നവയെ ചേർത്തു വച്ചു മാല കൊരുത്തെൻ, പ്രിയ-
നെത്തിടുമ്പോ എ കഴുത്തി ചാര്ത്തിടാനായി 
ഞാനവനെ  ഓര്‍ത്തു നില്‍ക്കെ  ഇല്ലിമരത്തിൻ, ഇളം-
ചില്ലയിന്മേൽ  നല്ല കുയി പഞ്ചമം പാടി
കേട്ടു നില്‍ക്കെ കാതുകളി കാല്പെരുമാറ്റംപടി-
ഞ്ഞാറ്റയിലെ  ജാലകത്തി കാറ്റി കിന്നാരം
ഈ വഴിയി വീണുടഞ്ഞു പോയ  സന്ധ്യതന്‍, ചെം -
പൂമ്പൊടി  ചാലിച്ചിടട്ടെന്‍  മോതിരക്കൈയ്യാ
നെറ്റിയിന്മേ തൊട്ടിടുമ്പോളുമ്മറ മുറ്റംനിറ-
ചോപ്പിനുള്ളിൽ പൂത്തുലഞ്ഞു ഞാന്‍ തൃസന്ധ്യയായ്..!
എന്റെ വീട്ടു മച്ചതിന്മേലമ്പിളി  വന്നുനൂറു-  
താരകളെ എണ്ണിയെന്റെ   ണ്ണു തളര്‍ന്നു
വേർപ്പു കേറി വാടിയിതാ രാത്രിയേറെയായ്‌   , 
നേരമൊക്കെ കാണ്മതു ഞാന്‍ പാഴ്ക്കനവായി.





അമ്പിളി ജി മേനോന്‍