
ജാലകശ്ശീല ഞൊറിയുലച്ചിന്നെന്‍റെ
ചാരത്തു തെന്നലേ നീ അണഞ്ഞു
എത്ര പൂവിന്നു നീ തൊട്ടു
ഇത്ര സുഗന്ധിനിയാവാന്‍

കാർമുകിൽച്ചായം തുടച്ചു, നീയെന്നുടെ
നാലകം തെളിനീരിലാടി
ഉള്‍ക്കാമ്പെരിഞ്ഞു ഞാന്‍ നീറവേ,നീ
വിണ്‍ ഗംഗാ ജലവുമായ് വന്നു
ആകെ കുളിർന്നെന്റെ മൗനമേഘം
ആയിരം നാവോടെ പെയ്തു തോര്‍ന്നു
ആയിരം നാവോടെ പെയ്തു തോര്‍ന്നു
ഇന്നലെ സന്ധ്യയില്‍ ചെമ്പു നിറംവീണ്
എന്‍ കളിമുറ്റം ചുവന്ന നേരം
പാഴ്മുളം തണ്ടിലൂടൊഴുകി വന്നു, നീ
കാതരമാം ഒരു ഗാനമായി
പിന്നെയും പൂത്തുപോയ് കറ്ണ്ണികാരം
എന്നുള്ളില്‍ കിനാവെന്ന പോലെ
എന്നുള്ളില്‍ കിനാവെന്ന പോലെ........
അമ്പിളി ജി മേനോന്‍
ദുബായ്