
ജാലകശ്ശീല ഞൊറിയുലച്ചിന്നെന്റെ
ചാരത്തു തെന്നലേ നീ അണഞ്ഞു
എത്ര പൂവിന്നു നീ തൊട്ടു
ഇത്ര സുഗന്ധിനിയാവാന്‍

കാർമുകിൽച്ചായം തുടച്ചു, നീയെന്നുടെ
നാലകം തെളിനീരിലാടി
ഉള്‍ക്കാമ്പെരിഞ്ഞു ഞാന്‍ നീറവേ,നീ
വിണ് ഗംഗാ ജലവുമായ് വന്നു
ആകെ കുളിർന്നെന്റെ മൗനമേഘം
ആയിരം നാവോടെ പെയ്തു തോര്‍ന്നു
ആയിരം നാവോടെ പെയ്തു തോര്‍ന്നു
ഇന്നലെ സന്ധ്യയില്‍ ചെമ്പു നിറംവീണ്
എന്‍ കളിമുറ്റം ചുവന്ന നേരം
പാഴ്മുളം തണ്ടിലൂടൊഴുകി വന്നു, നീ
കാതരമാം ഒരു ഗാനമായി
പിന്നെയും പൂത്തുപോയ് കറ്ണ്ണികാരം
എന്നുള്ളില്‍ കിനാവെന്ന പോലെ
എന്നുള്ളില്‍ കിനാവെന്ന പോലെ........
അമ്പിളി ജി മേനോന്
ദുബായ്
രാത്രി മഴയില്‍ കാറ്റിന്റെ മറ്മ്മരം , കരിയിലകളില്‍ കാറ്റിന്റെ ആന്ദോളനം, ജലപരപ്പുകളില് കാറ്റിന്റെ തൂലികാവൈഭവം, മുളം തണ്ടിലൂടൊഴുകും ഇടയ ഗാനം, തൊടിയില്‍ നിറയുന്ന പൂമണം......കാറ്റിനോടുളള എന്റെ ഇഷ്ടം ഇനിയുമേറെ......
മറുപടിഇല്ലാതാക്കൂജാലകശ്ശീല ഞൊറിയുലച്ചിന്നെന്റെ
മറുപടിഇല്ലാതാക്കൂചാരത്തു തെന്നലേ നീ അണഞ്ഞു
എത്ര പൂവിന്നു നീ തൊട്ടു
ഇത്ര സുഗന്ധിനിയാവാന്‍
ഈ കവിതയിലെ ഏറ്റവും സുന്ദരമായ വരികള്‍ ഇതു തന്നെ. തുടര്വരികളും ഏറെ മനോഹമായി.
അമ്പിളി പറഞ്ഞത് സത്യം. കാറ്റിനോടുള്ള ഇഷ്ടം ഏറെയാണെന്ന് ഈ വരികള്‍ സാക്ഷി. പ്രകൃതിയെ ഏറെ സൂക്ഷ്മതയോടെ നിരീക്ഷിച്ചു വരികളില്‍ വര്‍ണം വാരിവിതറി ചാരുതയോടെ കവിതയെ അണിയിച്ചൊരുക്കിയിരിക്കുന്നു.
കാര്‍മുകില്‍ ചായം തുടച്ചു, നീയെന്നുടെ
നാലകം തെളിനീരിലാടി
ഉള്‍ക്കാമ്പെരിഞ്ഞു ഞാന്‍ നീറവേ, നീ
വിണ് ഗംഗാ ജലവുമായ് വന്നു
ആകെ കുളിറ്ന്നെന്റെ മൗനമേഘം
ആയിരം നാവോടെ പെയ്തു തോര്‍ന്നു
:)
Nandi Akbar.
മറുപടിഇല്ലാതാക്കൂ'ഇന്നലെ അന്തിയില്‍ ചെമ്പു നിറംവീണ്
മറുപടിഇല്ലാതാക്കൂഎന് കളിമുറ്റം ചുവന്ന നേരം
പാഴ്മുളം തണ്ടിലൂടൊഴുകി വന്നു, നീ
കാതരമാം ഒരു ഗാനമായി
പിന്നെയും പൂത്തുപോയ് കറ്ണ്ണികാരം
എന്നുള്ളില്‍ കിനാവെന്ന പോലെ...'
മനോഹരം :)
എന്തൊരു ഒഴുക്കുള്ള വാക്കുകള്‍.. ശരിക്കുമൊരു മന്ദമാരുതന് തന്നെ.
മറുപടിഇല്ലാതാക്കൂകവിത വളരെ നന്നായിട്ടിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂപിന്നെ, കാറ്റിനു കഥകള്‍ പറയാനുണ്ടാകും..?
ഇനിയൊരിക്കല്‍ കാണുമ്പോള്‍ {വരുമ്പോള്‍} ആ കഥകളെ {പരദൂഷണ} കുറിച്ച് ചോദിക്കണം. എന്നിട്ടവയെല്ലാം ഞങ്ങള്‍ക്കായി ഇവിടെ കരുതി വെക്കണം.
ഈയാഴ്ചത്തെ ഇരിപ്പിടം വഴിയാണ് ഇവിടെയെത്തിയത്.
ഇരിപ്പിടത്തിനും. ശ്രീ അക്ബര്‍ {ചാലിയാറിന്} നന്ദി.
Sree....nandi
മറുപടിഇല്ലാതാക്കൂJefu- Kattinde ozhukku ende varikalil undennu paranjappol sAnthosham thonni
Namoos- Kattinu iniyum othiri mozhiyanundu...athokke pakarthan njan ashakthayaanu...pakshe inyum iniyum kelkkan kothiyanu....ithiri inakkangalum...pinakkangalum...paribhavangalum ellam...ethra aswadichalum mathiyakilla...Nandi ee nalla vakkukalkku.
"എത്ര പൂവിന്നു നീ തൊട്ടു
മറുപടിഇല്ലാതാക്കൂഇത്ര സുഗന്ധിയാകാന് "
ഒരു തണുത്ത കാറ്റ് വന്നു മുഖത്ത് തട്ടിയപോലെ....
ശ്രീയുടെ ആദ്യ വരവും ഈ അഭിപ്രായവും സന്തോഷം തരുന്നു. നന്ദി.
മറുപടിഇല്ലാതാക്കൂതളിരിലകളാടാതെ,
മറുപടിഇല്ലാതാക്കൂകായ്കനികൾ നോവാതെ,
പൂന്തെന്നലേ മെല്ലെ വരൂ...
കാറ്റും, മഴയുമൊക്കെ കുറച്ചു നേരം ശ്രദ്ധിക്കാനും, ആസ്വദിക്കാനുമൊക്കെ സമയവും മനസ്സുമുണ്ടാവുകയെന്നത് ഭാഗ്യം തന്നെ. വളരെ നന്നായി എഴുതിയിരിക്കുന്നു.
തിരശ്ശീലകൾ നീക്കി, കാറ്റ് മെല്ലെ കടന്നു പോകുന്ന ചിത്രവും മനോഹരമായി.
ശുഭാശംസകൾ.....
,സുഖം തരുന്ന ,ആയാസമില്ലാത്ത വായന.കവിത ആസ്വദിച്ചു അമ്പിളി .
മറുപടിഇല്ലാതാക്കൂ" എത്ര പൂവിന്നു നീ തൊട്ടു" തൊട്ടു എന്നത് അത്ര ഭംഗിയായില്ല.അർത്ഥത്തിലും താളത്തിലും തഴുകി എന്നോ മറ്റോ ആയിരുന്നുവെങ്കിൽ നന്നായിരുന്നേനെ. "നീയെന്നുടെ നാലകം തെളിനീരിലാടി" എന്ന് കേൾക്കുമ്പോൾ എന്തോ ഒരു അർത്ഥമില്ലായ്മ പോലെ. അത് പോലെ " എന്നുള്ളിൽ കവിത എന്നാ പോലെ" എന്നിടത്ത് ഒരു താള ഭംഗം പോലെ. കവിത കൊള്ളാം.
മറുപടിഇല്ലാതാക്കൂ