വെള്ളിയാഴ്‌ച

കണിക്കൊന്ന


ഇന്നു ചാരുതയേകി എന് തിരു-

മുറ്റമാകെ വിളങ്ങി നീ

എന്റെ മോഹശതങ്ങളില് നിറ-

കാന്തി കിങ്ങിണി ചാറ്ത്തി നീ

പണ്ടൊരിക്കലിതെന്ന പോല്

പിന്നെയും ഞാന് പൈതലായ്

നീ വിരാജിതമായ മണ്ണിതില്

പിച്ച വച്ചു നടന്നു ഞാന്

കുഞ്ഞു കാറ്റില് പൊഴിഞ്ഞ നിന്-

തളിറ് കിങ്ങിണികള് പെറുക്കവേ

എന്നോടന്നു മൊഴിഞ്ഞ നിന്-

ദള മറ്മ്മരങ്ങളൊരോറ്മ്മയായ്

വന്നു വീണ്ടും ഈ പൊന് വിഷു നാളില്

സ്വയം മറന്നൊന്നു നിന്നു ഞാന്
ഓറ്ത്തു പോകുന്നെന് ബാല്യവും

തളിറ് ചൂടി നിന്ന കൗമാരവും

പൂത്ത വെള്ളരി പാടവും

ചുടു മേട മാസ നിശ്വാസവും

നിന്ടെ പൂക്കണി കാണുവാന്

എന് തൊടിയിലെത്തുന്ന പുലരിയും

വൈഢൂരൃമായിരം ചെപ്പിലേന്തി നിന്-

മുഖ കാന്തി കൂട്ടിയ സന്ധ്യയും

വീണ്ടും മാടി വിളിപ്പൂ നിന്നുടെ

മുഗ്ദ്ധ ലാവണ്യം കാണുവാന്

എത്ര കാതങ്ങളിപ്പുറത്തിന്നും

എന് സ്മൃതീതടമാകവേ

പൊന് പരാഗങ്ങളോലും ആയിരം

കറ്ണ്ണികാരങ്ങളേന്തി നീ.


അമ്പിളി ജി മേനോന്

ദുബായ്

6 അഭിപ്രായങ്ങൾ:

 1. veendum njanonnu poothulanju kanikkonna pole....:)

  മറുപടിഇല്ലാതാക്കൂ
 2. ഓറ്ത്തു പോകുന്നെന് ബാല്യവും
  തളിറ് ചൂടി നിന്ന കൗമാരവും
  പൂത്ത വെള്ളരി പാടവും
  ചുടു മേട മാസ നിശ്വാസവും
  --------------
  കാണുവാന്‍ വൈകിപ്പോയി ഈ വിഷുക്കണി.

  കവിത വളരെ ഇഷ്ടമായി.
  ഹൃദ്യമായ വരികള്‍.
  ആശംസകള്‍ അമ്പിളി

  മറുപടിഇല്ലാതാക്കൂ
 3. പണ്ടൊരിക്കലിതെന്ന പോല്
  പിന്നെയും ഞാന് പൈതലായ്
  നീ വിരാജിതമായ മണ്ണിതില്
  പിച്ച വച്ചു നടന്നു ഞാന്

  വിഷുക്കണി പോലെ ഇതു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കവിത പൂക്കുന്ന ബ്ലോഗു ആണോ അമ്പിളി. പതിവ് പോലെ കവിത അസ്സലായി.

  മറുപടിഇല്ലാതാക്കൂ
 4. blogulakathil ingane chila sugandhangal maranjirikunnuvallo!kavithakaliloode kadannu poyi. kandethanayathil santhosham. choondikanichu thanna akbarinu nandiyum.

  ezhutu idaykku vallapozhumakalle. ezhuthoo. njangal vayikatte. hrudayathe santhoshipikkunna ezhuthundallo kayyil..

  oru request 'follow' option idoo. puthiya post idumpol ariyanoru vazhiyanathu.

  sasneham.

  മറുപടിഇല്ലാതാക്കൂ
 5. മുകില്‍ കാട്ടിതന്ന വഴിയിലൂടെയാണ് ഇവ്ടെ എത്തിയത്. ഓണക്കാലത്തിനിടക്കൊരു കണി. വരികള്‍ കൊള്ളാം, ഒരു താളമുണ്ട്, രണ്ടാം ഭാഗം കൂടുതല്‍ നന്നായി.

  ആശംസകള്‍!
  ഈണം കൊടുത്ത് പാടിയവരികളും കേട്ടു. നല്ലത് :)

  മറുപടിഇല്ലാതാക്കൂ