തിങ്കളാഴ്‌ച

21) ചിങ്ങ പുലരിയില്‍




കറുകറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്,
കറു കറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്, നിൻ
നനഞ്ഞ പൂന്തുകിലുണക്കുവാനിള-
വെയിലു തന്നേ പോയ്, ചിങ്ങ-
പ്പുലരി പെൺ‌കൊടി കിഴക്കേകോലയിൽ
തിരി തെളിച്ചപ്പോൾ , നിൻ
തുടുത്ത പൂംകവിൾ കുങ്കുമം, അവൾ
തുറന്ന ചെപ്പിൽ നിന്നോ
അവൾ തുറന്ന ചെപ്പിൽ നിന്നോ





പാടം നിറയെ പച്ച വിരിക്കും
ചെറുമി പെണ്കിടാങ്ങള്‍
അന്നു ഞാറ് നടുമ്പോള്‍ ചൊല്ലിയൊരീരടി
നമ്മെ കുറിച്ചല്ലേ
കാവിലെ തേവരെ കാണുവാന്‍ പോയപ്പോള്‍
കാത്തു നിന്നില്ലേ
ഊഞ്ഞാല്‍ കൂട്ടുകാരൊത്ത് നീ ആടിയ നേരം
ഞാന്‍ ഒളിച്ച്‌ നിന്നില്ലേ
കാണാന്‍ കൊതിച്ചു നിന്നില്ലേ


ഇന്നെന്റെ മുറ്റത്തെ ചെമ്പകച്ചില്ലകൾ
പൂമണം തൂകുമ്പോൾ, ജാലക
വാതിലിലൂടിരു മിഴികളും നട്ടു
കാത്തു നിന്നേ ഞാൻ
നനുത്ത പൂവിരൽ നീട്ടി നീ തുമ്പ
പൂവിറുക്കുമ്പോൾ, എന്റെ
മനസ്സിലെ പ്രേമക്കതിരുകൊണ്ടൊരു-
കണിയൊരുക്കീ ഞാൻ, പൂ-
ക്കളമൊരുക്കീ ഞാൻ






അമ്പിളി ജി മേനോന്‍

10 അഭിപ്രായങ്ങൾ:

  1. ഈ കവിത അമ്പിളിയുടെ മറ്റു കവിതകളുടെ നിലവാരം പുലര്‍ത്തിയില്ല. തിരക്കിട്ട് എഴുതിയതാണെന്ന് തോന്നുന്നു. നന്നായി എഴുതാന്‍ കഴിവുള്ള ആളാണ്‌. വിപ്രവാസ വിഭ്രാന്തിയില്‍ ആ കഴിവുകള്‍ മരവിച്ചു പോകാതിരിക്കട്ടെ. ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  2. Dear AKbar,
    Thangalude varavinum sathyasandhamaya abhiprayangalkkum orupadu nandi.
    Thangal paranjathu shari thanne. Pakshe ithu kavitha roopathil aswadikkaruthu ennanu ende apeksha. Ithu eenam.com-nu vendi ezhuthiya pattanu.Athinde authoriser prathyekam paranjirunnu kavitha roopathil aakaruthu ennu.
    Thangalude ashamsakalkku orikkal koodi nandi.

    മറുപടിഇല്ലാതാക്കൂ
  3. ആദ്യമായ് അമ്പിളിയുടെ ഈ അക്ഷരക്കൂട്ടുകള്‍ക്ക് അഭിനന്ദനമറിയിച്ചുകൊള്ളുന്നു. ചിങ്ങപ്പുലരിയിലെ വരികളെല്ലാം മനോഹരം. ഇത് പാടിയിരിയ്ക്കുന്നത് ആരാണ് അമ്പിളി? പുലര്‍ക്കാലത്തില്‍ ഇത് ചേര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു.

    ബ്ലോഗ് ഫോളോ ചെയ്യുന്നതിനുള്ള ഒപ്ഷന്‍ ഇവിടെ കാണുന്നില്ല! പുതിയ ബ്ലോഗുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അറിയിക്കണേ.. ഞാനിത് ബുക്ക് മാര്‍ക്ക് ചെയ്തുവെച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  4. കൊച്ചു മുതലാളിയുടെ ഈ നല്ല വാക്കുകള്‍ക്കും വരവിനും നന്ദി . ഞാന്‍ പാട്ടയിട്ടു ഒന്ന് എഴുതാറില്ല, വല്ലപ്പോളും മനസ്സില്‍ തോന്നുന്നത് കുറിയ്ക്കും, കവിത രൂപത്തില്‍ . വൃത്തത്തിനു അല്പം പോലും പ്രാധാന്യമില്ലാതെ... അത് അറിവില്ലായ്മ കൊണ്ട് ആണ് കേട്ടോ. വളരെ നന്ദി എന്നെ പുലര്‍ക്കലത്തിലും പരിചയപ്പെടുത്തിയതിന്.

    മറുപടിഇല്ലാതാക്കൂ
  5. മനസ്സിലെ ചിന്തകള്‍ കവിതകളാക്കാന്‍ എല്ലാവര്ക്കും പറ്റിയെന്നു വരില്ല.. അതൊരു മഹാഭാഗ്യവും, ഈശ്വരനുഗ്രഹവുമാണ്. അമ്ബിളിയ്ക്കതുണ്ട്.. ഇനിയും ഒരുപാടു നല്ല കവിതകള്‍ പിറക്കട്ടെ. ഈ കവിത ആലപിചിരിയ്ക്കുന്നത് ആരാണ് അമ്പിളി? ഞാനിതു പുലര്‍ക്കാലത്തില്‍ ചേര്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നു.. സീ യു..

    മറുപടിഇല്ലാതാക്കൂ
  6. അനിലേ,
    നമ്മുടെ 2010 ലെ ഓണം ആൽബത്തിലെ നാലാമത്തെ സോങ്ങ് ഇതായിരുന്നു. പ്രദീപേട്ടനായിരുന്നു പാടിയത്. ലിങ്ക് താഴെ…
    http://onam.eenam.com/ml/node/88

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി നിശിയേട്ടന്‍..! പുലര്‍ക്കാലത്തിലെ അടുത്ത കവിത ഇതുതന്നെയാകട്ടെ!

      ഇല്ലാതാക്കൂ
  7. ചിങ്ങ പുലരിയെ പുലര്‍ക്കാലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. നന്ദി!
    http://pularkkaalam-pularkkaalam.blogspot.in/2012/06/blog-post_19.html

    മറുപടിഇല്ലാതാക്കൂ