ബുധനാഴ്‌ച

22) എന്റെ ശാരികയ്ക്ക്‌
ശാരിക പൈങ്കിളി ശാരിക പൈങ്കിളി
ഇന്നെന്റെ മുറ്റത്ത്‌ വായോ
നീലിച്ച മച്ചുള്ള നാലതിര്‍ വച്ചുള്ള
എന്‍ മണിമുറ്റത്ത്‌ വായോ

ഹരിതം തുളുമ്പുന്ന മൃദു പക്ഷമാട്ടി നീ
മാമല മേട്ടിലോ പോയി
കമ്രമാം പാടല ചുണ്ടിന്റെ തുമ്പത്ത്
പരിഭവ കണികയോ പേറി

ഒന്നു രണ്ടല്ലേ ദിനങ്ങളിനിയുള്ളു
വന്നല്ലോ പൊന്‍ ചിങ്ങമാസം
എന്‍ തൊടി നീളെ നീ തുഞ്ചന്റെ പാട്ടിന്റെ
ശീലുകള്‍ പാടി പറക്കൂ

കൊയ്ത്ത്‌ കഴിഞ്ഞൊരു സ്വര്‍ണകതിര്‍ക്കറ്റ
ഇന്നും നിനക്കായി കാത്തു
ഒരു വെള്ളി കിണ്ണത്തില്‍ പൈമ്പാലും
പിന്നെ പഴംനുറുക്കും മാറ്റി വച്ചു

അങ്കണ തേന്മാവിന്‍ ചില്ലമേല്‍ തീര്‍ത്തൊരു
ഊഞ്ഞാലില്‍ ആടുന്ന നേരം
കാറ്റിന്‍ കരതാള ജതിയെ മറന്നു ഞാന്‍
നിന്‍ തൂവല്‍ സ്പന്ദനം ഓറ്ത്തു

ഇല്ലടയ്ക്കില്ല ഞാന്‍ നിന്നെ ഇനിമേലില്‍
ഉത്തര ചോട്ടിലെ കൂട്ടില്‍
എന്‍ മേട മുറ്റത്ത്‌ പാട്ടും കുറുമ്പുമായ്
പാറി പറന്നു നടക്കൂ
എന്നും പാറി പറന്നു നടക്കൂ.

അമ്പിളി ജി മേനോന്‍
ദുബായ്

10 അഭിപ്രായങ്ങൾ:

 1. ഒരു കൂട്ടിലും അടയ്ക്കപ്പെടാതെ ആ ശാരിക പൈങ്കിളി ഇനിയെന്നും പാറിപ്പറന്നു നടക്കട്ടെ...

  നന്നായിട്ടുണ്ട്... നല്ല ഈണത്തില്‍ പാടാന്‍ സാധിയ്ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. കവിത വായിച്ചുകൊണ്ടിരിക്കുമ്പോള്‍ തോനിയ ഒരു കാര്യം തന്നെ ലേബലില്‍ (എന്റെ മകള്‍ക്ക് പാടി കേള്‍പ്പിക്കുവാന്‍ എഴുതിയ കവിത ) കണ്ടപ്പോള്‍.. എന്തോ മനസ്സില്‍ ഒരു കുളിര്‍മ വന്നു. വീണ്ടും തുടക്കം മുതല്‍ ഒന്ന് ഈണത്തില്‍ പാടി നോക്കി . നന്നായിരിക്കുന്നു.!!

  മറുപടിഇല്ലാതാക്കൂ
 3. why dnt u post the audio also? Let us also enjoy it? may b it's for ur little princess only and u dnt want to share it, right?

  മറുപടിഇല്ലാതാക്കൂ
 4. @ Sree -Thank you Sree.

  @ Hamsa - Thank you for visiting here and mentioning ur inspiring comment.

  @ Mythreyi- It's never recorded dear Mythreyi. Only at bed times like a 'Thaarattu' I used to sing for her some small poems which I made for her. Among those, one is this & the other is my another poem " UNNI PIRANNAPPOL " These two only I published in my blog. Thanks a lot for ur support.

  മറുപടിഇല്ലാതാക്കൂ
 5. ശാരിക പൈങ്കിളി പാറി പറക്കട്ടെ,ഒത്തിരി ഇഷ്ടമായി ,ഈണം കൊടുത്ത് ആരെങ്കിലും പാടുമെന്നു കരുതുന്നു!

  മറുപടിഇല്ലാതാക്കൂ
 6. മനോഹരമായ ഒരു ഗാനമെന്നു വിശേഷിപ്പിക്കാനാഗ്രഹിക്കുന്നു. താളനിബദ്ധമായ വരികൾ, ആലപിക്കാൻ സുഖവും. ചില പദങ്ങളിലെ അവസാനഭാഗം അടുത്ത വരിയുമായി ചേർന്നിരുന്നെങ്കിൽ നന്നായിരുന്നു. ചില കട്ടിയായ വാക്കുകൾഒഴിവാക്കി ഒന്നുകൂടി ലളിതവത്കരിക്കാമായിരുന്നു.. പക്ഷേ, അതൊന്നും ഈ കവിതയുടെ ഭംഗി കുറയ്ക്കുന്നില്ല. ഈ നല്ല എഴുത്തിന് ആശംസകൾ,

  പക്ഷേ, ‘പ്രണയം’ എന്ന കവിതയിലെ ചില ഭാഗങ്ങളിൽ ആ താളം നഷ്ടപ്പെടുന്നത് കാണാം. താളത്തിൽ തന്നെ എഴുതണമെന്ന നിർബന്ധമല്ല, പക്ഷേ ഒരു താളം മനസ്സിൽ കണ്ടെഴുതുമ്പോൾ ഇടയ്ക്ക് വച്ച് മാറിയും മറിഞ്ഞും പോകുന്നത് അതിന്റെ സുഗമമായ ആലാപനത്തെ പ്രതികൂലമായിത്തന്നെ ബാധിക്കും.

  വെള്ള മേഘ പിറാവുകള്
  അതിലൊന്ന് താഴെ ഇറങ്ങിയോ
  വര്ണ സുന്ദര താളില് തീര്‍ത്ത
  മനയോല കൊക്കിലെടുത്തുവോ
  പാല് ചുരത്തിടും പൌര്‍ണമി-
  രാവിനന്ത്യ യാമവും യാത്രയായ്
  പൂര്വ സീമയില് താരജാലങ്ങള്
  മുനഞ്ഞു മിന്നി വിടയേകയായ്

  ഈ വരികളിലെ ചിലവാക്കുകൾ ക്രമം തെറ്റി അടുത്ത വരിയിലേക്ക് പോയിരിക്കുന്നത് കാണാം. അതിങ്ങനെയായിരുന്നുവെങ്കിൽ…

  വെള്ളിമേഘപ്പിറാവുകൾ, അതി-
  ലൊന്നു താഴെയിറങ്ങിയോ

  പാൽ ചുരത്തിടും പൌര്‍ണമി രാവി-
  നന്ത്യ യാമവും യാത്രയായ്
  മറ്റു രണ്ടീരടികളും താളത്തിനു വെളിയിലും നിൽക്കുന്നു.

  ഇങ്ങനെയുള്ള ചില ചെറിയ പ്രശ്നങ്ങൾ ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ, അത് കാവ്യത്തെ കൂടുതൽ മനോഹരമാക്കാൻ ഉപകരിക്കും.

  സസ്നേഹം,
  നിശി

  മറുപടിഇല്ലാതാക്കൂ
 7. Dear Nishi,
  Thangalude ashamasakalkkum vilayeriya abhiprayangalkkum thiruthalukalkkum akamazhinja nandi paranjidunnu.

  Aadhikarikamaya oru ezhuthu shyli enikkilla.Athinde apakathakal niraye niraye undu. Thala pizhakalum...kattiyeriya vakkuklaum ellam athinde thelivukalanu. Enthengilum ezhuthumbol tharalamaya bhavam varikalil varanam ennanu ende aagraham....palappozhum athil ninnum vazhi vittu pokarumundu. Engilum kaduppamulla , kadichal pottatha prayogangal ende kaikalkku vazhangathavayanu... Noothana kavithaa lokathonnum athinal enikku idamilla...Inganeyulla abadhangal ini melil avarthikkathirikkan shramikkam.

  Orikkal koodi Nandi.

  മറുപടിഇല്ലാതാക്കൂ