ശനിയാഴ്‌ച

ഏകാന്തം
ഇന്നലെ പെയ്ത മഴയിൽ  കുളിർന്ന  പ്രിയ വസുധതൻ
മുടിത്തുമ്പിലെ തുളസിക്കതിരിനെ തഴുകിയും
ചെറു മഞ്ചാടി മണികൾ വഴിയിലുതിർത്തും
അരിയ മുക്കുറ്റി പൂവിനെ മൃദുവായ് മുകർന്നും
പുൽകറുക ചൂടും നീർമണികളെ ഉടച്ചും
അറിയാത്ത പല പൂവിൻ  സുഗന്ധം പേറിയും
പല വഴി അലഞ്ഞും തിരിഞ്ഞും , പിന്നെ
എണ്ണ മണക്കും അമ്പല നടകൾ  ചുറ്റിയും
കഥകളായിരം മൊഴിഞ്ഞും
അനേക ഋതുശോഭയണിഞ്ഞും വിലസിടുമാ-
ലിലകളിളക്കിയും
കിഴക്കു പൊങ്ങി പരന്ന പൊൻ-
ചിങ്ങ വെയിൽ  പ്രഭയിൽ  കുളിച്ചു നിൽക്കുമെൻ
വീട്ടു തൊടിയിൽ  നടന്നും,
കറുത്ത ചിമ്മിനി വട്ടത്തിൽ  നിന്നുയരും
അമ്മ തൻ  ഇലയട  ഗന്ധവും,
പിന്നെ ഞാൻ കൈവിട്ട സ്വർഗ്ഗാനുഭൂതികളും വഹിച്ചിങ്ങു പോരുക നീ
മനസ്സിൽ  ക്ലാവായ ഓർമ്മകളുമായ് ഞാനിതാ
തുറന്നിടുന്നെൻ ഏകാന്ത ജാലകം നിനക്കായ്.


14 അഭിപ്രായങ്ങൾ:

 1. വായിച്ചിരുന്നു...മുന്ന്...അമ്മയുടെ ഇലയട മണത്ത് സങ്കടത്തോടെ..ഒന്നും പറയാതെ പോയി. ഇപ്പോൾ മടങ്ങി വന്നിരിക്കുന്നു....ഒരായിരം അഭിനന്ദനങ്ങൾ...അർപ്പിക്കാൻ...!!!!

  മറുപടിഇല്ലാതാക്കൂ
 2. Ithu vayichapol kurachu koodi ishtamai..., Manasileku ozhukiyethunna varikal..., ormakal thottunarthunna varikal...,oro kavithakum nanmakal orupadu...,Ambili,njan 3 pravasyam vayichu...,valare nannaiyirikunnu...,

  മറുപടിഇല്ലാതാക്കൂ
 3. Nandi mayavikkum sheenakkum....santhoshamundu ee abhiprayangal vayikkuvan...

  മറുപടിഇല്ലാതാക്കൂ
 4. സന്തോഷം വേണു ചേട്ടാ. നന്ദി ഈ വരവിനും ഈ അഭിപ്രായത്തിന്

  മറുപടിഇല്ലാതാക്കൂ
 5. ചില കവിതകള്‍ വായിക്കുമ്പോള്‍ മനസ്സിന് ഒരു സന്തോഷമാണ് ,, ഇത് പോലെ ..

  മറുപടിഇല്ലാതാക്കൂ
 6. എനിയ്ക്കും സന്തോഷം ഫൈസൽ ഇത് അറിയുമ്പോൾ. ഇവിടെ ഒരു ഓണക്കാലത്ത് ഒരു കവിതാ മത്സരം നടത്തിയിരുന്നു. അതിൽ ഒന്നാം സമ്മാനം എനിയ്ക്ക് നേടിത്തന്ന കവിതയാണ് ഇത് എന്നും സന്തോഷപൂർവ്വം ഓർക്കുന്നു. എന്റെ സന്തോഷം ഇവിടെ പങ്കുവെയ്ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 7. കൊള്ളാമല്ലോ.

  സന്തോഷത്തില്‍ പങ്കു ചേരുന്നു :)

  മറുപടിഇല്ലാതാക്കൂ
 8. സുഗന്ധവാഹിയായ കാറ്റ്!
  സന്തോഷവാഹിയായ കവിത!!

  മറുപടിഇല്ലാതാക്കൂ
 9. അജിത്തേട്ടൻ എനിക്ക് മുൻപേ പറഞ്ഞ പോലെ തന്നെ :)

  മറുപടിഇല്ലാതാക്കൂ
 10. എണ്ണ മണക്കും അമ്പല നടകൾ...

  കിഴക്കു പൊങ്ങി പരന്ന പൊൻ-
  ചിങ്ങ വെയിൽ പ്രഭയിൽ....

  അമ്മ തൻ ഇലയട ഗന്ധവും...

  മനോഹരം

  മറുപടിഇല്ലാതാക്കൂ