ച്ചിമിഴിൽ മറഞ്ഞ സന്ധ്യേ, കനൽ
വീണു പൊള്ളിയ മണ്ണിലെൻ
കനവിൻ നിഴൽ വിരിയ്ക്കൂ
വിട വാങ്ങും മുൻപെൻ ജാലകത്തിൽ
ഞാൻ മറന്നു വച്ച, മഴ-
നീർമണിക്ക് നീ കൂട് തേടും
ചകോര വർണ്ണമേകൂ
ഓണമായെന്നോതിയകലുമൊ-
രോലവാൽക്കിളിയോ-
ടെന്നുടെ ബാല്യമൊന്നു തിരഞ്ഞിടാൻ
വ്യഥയോടെ കേണൂ ഞാൻ
ഉത്തരത്തിലെ നെൽക്കതിർക്കുട-
ക്കറ്റയിൽ നിന്നും, ഇത്തിരി
മുത്തടർത്തി ഞാൻ നൽകിടാം
നീയെത്തിടുമെങ്കിൽ
ഉണ്ടൊരോപ്പോളിന്റെ കൈവിരൽ-
ത്തുമ്പുരുമ്മിക്കൊണ്ടന്നൊ-
രുണ്ണിയാൾ പൂ നുള്ളുവാനായീ
തൊടി നീളെ
പിഞ്ചുകാൽ വച്ചോടിയന്നെ-
ന്നങ്കണം നീളെ, തുമ്പ-
പ്പൂ നിറഞ്ഞ കളം വരഞ്ഞതു-
മോർത്തു നിന്നൂ ഞാൻ
ന്നെന്തിനെന്നുടെ പുസ്തകത്തിൻ
താളുകൾ കാട്ടി
അന്നെൻ പീലി പെറ്റൊരു പൈതലെ
കാണാതെ തേങ്ങുമ്പോൾ, പുല്കാ-
നോടിവന്നതുമുമ്മ തന്നതു-
മോർത്തിടുന്നു ഞാൻ
കുഞ്ഞു പ്ലാവില കോർത്തിണക്കിയ
തൊപ്പി നീ ചൂടിക്കൊണ്ടൊരു
കൊമ്പൻ മീശ വരച്ചിടാനെൻ
കണ്മഷി തേടി
കാൽക്കുളമ്പടികൾ മടിച്ചെ-
പുഞ്ചിരിയിലൊളിഞ്ഞിരിപ്പത്
വെണ്മഴുവെന്നും,ഹൃദയ-
ത്തോപ്പിനെയാകെ കവർന്നെങ്ങോ
മറഞ്ഞെന്നും
കണ്ടിരുന്ന കിനാക്കാളെന്നുടെ
കയ്യുകൾ നീളെ, ചില്ലിൻ
കൈവളകൾ ചിരിച്ചുടഞ്ഞു
മൊഴിഞ്ഞു കൌമാരം
പണ്ടൊരോണത്തിന്നു ചേലിൽ
പൊൻഞൊറിയോടെന്നമ്മ
മെയ്യിൽ ചാർത്തി തന്ന ധാവണി-
യെന്നും കാത്തു ഞാൻ
പാതി പാടിയവൻ പകർന്നൊരു
പാട്ടിനീരടികൾ, ഇന്നെൻ
കാതിൽ പൊന്മുളയൂതി വന്നൊരു
അമ്പിളിക്കല തൻ നഖക്ഷത-
നൊമ്പരം കൊണ്ടാ, കാർമുകിൽ
പെയ്ത മാരിയിൽ നിന്നുതിർന്നു
പ്രാണസംഗീതം
അത് കൊണ്ട്പോയി, കുഞ്ഞിക്കൈ-
തുഴയാതെ വിട്ടോരാ
കടലാസ്സു തോണികൾ നെഞ്ചിലേറ്റിയ
കുങ്കുമപ്പൂക്കൾ
ച്ചെളിപ്പുറ്റിൽ, എൻറെ
സ്വത്തിലെ ,മാണിക്യമാരോ
കട്ടു സൂക്ഷിച്ചു
പുറ്റ് കാക്കും നാഗമേ നീ
വിട്ടു തന്നാലും, എൻറെ-
കുട്ടിക്കാലത്തിന്റെ മാറ്റത്
തൊട്ടു മായ്ക്കാതെ
എൻറെ കുട്ടിക്കാലത്തിന്റെ മാറ്റത്
തൊട്ടു മായ്ക്കാതെ