ചൊവ്വാഴ്ച

അമ്മയോട്
ഉള്ളൊന്ന് നൊന്തെന്റെ കണ്ണ് കലങ്ങുമ്പോള്‍ 
ചേലത്തുമ്പും കൊണ്ടേ വാ
പാടി നീ തീരാത്ത പാട്ടിന്റെ ഈണത്തെ
ഈറന്‍ ചുണ്ടില്‍ മൂളിത്താ, എന്നെ നിന്‍
മാറോടണച്ചിടാന്‍ വാ 

നിന്‍ മിഴിശീലയാല്‍ കെട്ടിയീ മുറ്റത്ത്‌
എന്നെ തിരഞ്ഞിടുമ്പോള്‍
പിന്നിലെന്‍ കാല്തള വായ്‌പൊത്തി ഞാനമ്മേ
നിന്നെപ്പുണര്‍ന്നതല്ലേ, കുഞ്ഞി-
ക്കൈയ്യില്‍ നിന്‍ പാല്‍മുത്തമേകിയ ചുണ്ടിലെ 
തൂമധുരം തരില്ലേ, എന്നെ 
പിന്നെയും പൈതലാക്കില്ലേ 

പാല്‍ പതഞ്ഞങ്ങയ്യോ പോയിട്ടുമോടിയെന്‍
ചാരെയണഞ്ഞിടുമ്പോള്‍
വിങ്ങിക്കരയുമെന്‍ തേങ്ങലിന്‍ താളത്തെ
നെഞ്ചോട്‌ ചേര്‍ത്തതല്ലേ, അമ്മേ 
കണ്പ്പീലിത്തുമ്പില്‍ നിന്നിറ്റുന്ന തുള്ളിയെ
ചുംബിച്ചു മായ്ക്കുകില്ലേ, എന്റെ
സങ്കടം  മാറ്റുകില്ലേ 

കാതിലെന്നോ വീണെന്നുള്ളിലുറങ്ങുമാ
മുത്തശ്ശി തന്‍ കഥയില്‍
താളുകള്‍ക്കപ്പുറത്തെന്നോ മറഞ്ഞൊരാ
ഭൂതം തിരഞ്ഞീടവേ, എന്നെ
പുല്‍കി, തലയിണക്കീഴിലിരുമ്പിനെ
ധൈര്യമായ് നല്‍കിയില്ലേ, അന്നെന്‍ 
 ദുഃസ്വപ്നം മാഞ്ഞതല്ലേ ... അമ്മേ 

33 അഭിപ്രായങ്ങൾ:

 1. നന്നായി സംഗീതം കൊടുക്കുവാനറിയാവുന്നവർക്ക്‌ ഒരു നല്ല വിരുന്നാണീ കവിത.

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 2. നന്ദി കലാവല്ലഭന്‍... .സന്തോഷം തരുന്ന അഭിപ്രായം.

  മറുപടിഇല്ലാതാക്കൂ
 3. ഇതിനെന്ത് കമന്റെഴുതാൻ..? എഴുതിയാലും തീരാത്ത വിഷയമല്ലേ? 

  വളരെ നന്നായി. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രമിക്കൂ..

  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 4. സൌഗന്ധികം സുഗന്ധമല്ലതെ എന്തേകും അല്ലെ? സന്തോഷം കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 5. കുഞ്ഞ്, അമ്മയോട് പറയുന്നത് കേള്‍ക്കുമ്പോള്‍ വീണ്ടും കുഞ്ഞായി തീരാന്‍ മോഹം.

  മറുപടിഇല്ലാതാക്കൂ
 6. പ്രിയപ്പെട്ട അമ്പിളി,

  ഹൃദ്യം ഈ വരികള്‍ !

  കുഞ്ഞും അമ്മയും എത്ര മനോഹരമായ ബന്ധം !

  അഭിനന്ദനങ്ങള്‍, അമ്പിളി .

  സസ്നേഹം,

  അനു

  മറുപടിഇല്ലാതാക്കൂ
 7. നന്ദി പ്രിയ അക്ബര്‌.സന്തോഷം പിന്നെയും കുഞ്ഞാവാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ഉണ്ടാകുമോ?

  മറുപടിഇല്ലാതാക്കൂ
 8. അനുപമയ്ക്ക് നന്ദി. ഈ വരികള്‍ ഇഷ്ടപ്പെട്ടു എന്നറിയുമ്പോള്‍ സന്തോഷം

  മറുപടിഇല്ലാതാക്കൂ
 9. നല്ല ബ്ലോഗ്‌ ..ഇവിടെ എത്തിച്ച അക്ബര്‍ ജി ക്ക് നന്ദി ..എല്ലാം ഒന്ന് ചുറ്റി നടന്നു കാണട്ടെ ..

  മറുപടിഇല്ലാതാക്കൂ
 10. അതെ കുഞ്ഞു ആയി
  പിറക്കുവാന് വീണ്ടും
  മോഹിപ്പിക്കുന്ന ഓർമ്മകൾ.

  വായനയും അമ്മയുടെ തലോടല്
  പോലെ മനോഹരം

  മറുപടിഇല്ലാതാക്കൂ
 11. പ്രിയ വിന്സെന്റ്,

  നന്ദി. സന്തോഷം

  മറുപടിഇല്ലാതാക്കൂ
 12. കുഞ്ഞിന്റെ ലാളിത്യവും നിഷ്കളങ്കതയും എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 13. യാദ്രിശ്ചികമായിട്ടാണ് ഇവിടെ എത്തിയത് , വരവ് വെറുതെയായില്ല ,നല്ല ടെച്ചിംഗ് ആയ വരികള്‍ .കൂടുതല്‍ പേര്‍ വായിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 14. നന്ദി ഗീതാ ...സന്തോഷം ഈ നല്ല വാക്കുകൾക്കു.

  മറുപടിഇല്ലാതാക്കൂ
 15. അമ്മയെന്നുള്ളോരു വാക്കുതന്നെ മതി
  എന്നുള്ളിലെ ഭയം തീര്‍ത്തു തന്നീടുവാന്‍

  മറുപടിഇല്ലാതാക്കൂ
 16. സന്തോഷം ഇസ്മായിൽ ഒരേ ചിന്തകള്ക്ക്. നന്ദി ഈ വരവിനു. .

  മറുപടിഇല്ലാതാക്കൂ
 17. നന്നായി അവതരിപ്പിച്ച നല്ലൊരു കവിത
  അഭിനന്ദനങ്ങള്‍ അമ്പിളി !

  മറുപടിഇല്ലാതാക്കൂ
 18. നല്ല ഗവിത>>>>>>>>>>>>>>
  ഇനിയും നല്ല കവിതകൾ പോരട്ടെ >>..........
  http://velliricapattanam.blogspot.in/2013/03/blog-post.html

  മറുപടിഇല്ലാതാക്കൂ
 19. നല്ല കവിത. ഒരു പാട്ട് പാടുന്ന പോലെ.
  മൂളി താ,മിഴി ശീലയാല്‍,എന്നെ തിരഞ്ഞിടുമ്പോള്‍ എന്നിവയെല്ലാം കൂട്ടിയെഴുതിയാൽ വായനാസുഖം കൂടും.

  മുത്തശ്ശി തന്‍ കഥയില്‍ എന്നത് മുത്തശ്ശി തൻ പഴങ്കഥയിൽ എന്നായാലോ?

  മറുപടിഇല്ലാതാക്കൂ
 20. കൊച്ചു മോൾ, സന്തോഷം ...ഈ വാക്കുകള്ക്കും വരവിനും.

  മറുപടിഇല്ലാതാക്കൂ
 21. @ചീരാമുളക്- പ്രിയ അബു അലി അൻവർ,
  ഈ വരവിനും തിരുത്തലിനും വളരെ നന്ദി. പറഞ്ഞ തിരുത്തലുകൾ ചെയ്തു. ഇപ്പോൾ ഭംഗിയായോ? ഇതിൽ മുത്തശ്ശി തന്‍ കഥയില്‍ എന്നത് മുത്തശ്ശി തൻ പഴങ്കഥയിൽ എന്നാക്കിയില്ല കേട്ടോ. അതിന്റെ താളത്തിന് അപ്പോൾ മാറ്റം വന്നേക്കും എന്നൊരു തോന്നൽ.ഒരുപാട് സന്തോഷം ഈ ആത്മാര്തമായ അഭിപ്രായത്തിന്.

  മറുപടിഇല്ലാതാക്കൂ
 22. @Thalhath inchoor നന്ദി ഈ സന്ദർശനത്തിന്. ഈ അഭിപ്രായത്തിനു. സന്തോഷം.

  മറുപടിഇല്ലാതാക്കൂ
 23. Hridayathil thattunna varikal ambilikuttyy...orupaadishtaayi enikku....

  മറുപടിഇല്ലാതാക്കൂ
 24. ഒരുപാട് സന്തോഷം ബീനു. ആ ഇഷ്ടം അറിയുമ്പോൾ മനസ്സിന്റെ ഐക്യവും ഞാനറിയുന്നു

  മറുപടിഇല്ലാതാക്കൂ
 25. താളത്തിൽ മൂളാൻ പറ്റിയ വരികൾ - അമ്മയെക്കാളും മഹത്തായ മറ്റെന്തുണ്ടീ ഭൂമിയിൽ

  മറുപടിഇല്ലാതാക്കൂ
 26. ചേച്ചിയെ കവിത കൊള്ളാം...
  ആധുനിക പരാക്രമങ്ങള്‍ ഇല്ലാത്ത എഴുത്ത്...

  മറുപടിഇല്ലാതാക്കൂ
 27. മനോഹരമായി ഈ കവിത, ശാലീനഭംഗി എന്നൊക്കെ പറയാനാവുന്ന സൌന്ദര്യവും താളവും ഉള്ള വരികൾ... ആശംസകള്

  മറുപടിഇല്ലാതാക്കൂ
 28. അനുഭൂതിയുണര്‍ത്തുന്ന മനോഹരമായ വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ