ചൊവ്വാഴ്ച

സന്ധ്യ







എന്റെ സ്വപ്നങ്ങളെ കുങ്കുമ ചുണ്ടിനാല്‍
ചുംബിച്ചു പോകുവതെങ്ങോ  
നിത്യ സുമംഗലീ സന്ധ്യേ സന്ധ്യേ
ചൊല്ലു നീ പോകുന്നതെങ്ങോ
ചൊല്ലു നീ പോകുന്നതെങ്ങോ



പിന്നില്‍ നീ തൂകിയ കുഞ്ഞിമഞ്ചാടിക
എത്ര ഞാന്‍ കാത്തുവച്ചെന്നും
എണ്ണി ഞാന്‍ തീര്‍ത്തിടും മുന്നേ, എന്‍ മുന്നില്‍ നീ 
വീണ്ടും ചൊരിഞ്ഞെത്ര പോയി, സന്ധ്യേ
ചൊല്ലു  നീ ദൂരെങ്ങു പോയി

എന്‍ മിഴി വാറ്റിയ വെള്ള  വൈഡൂര്യത്തി
പിന്നെയും കുങ്കുമം തൂവി, നീ
എന്‍ പ്രണയത്തിനും എന്‍ വിഷാദത്തിനും
എന്തിന്നൊരേ വര്‍ണ്ണം നല്‍കി ,സന്ധ്യേ 
ചൊല്ലു അലിഞ്ഞെങ്ങു പോയി

എന്‍ ജാലകത്തി നി കൈവിരല്പ്പാടുക
മിന്നി മറഞ്ഞിടും മുന്‍പേ
ചെന്തളി താരി തുടുപ്പൊന്നു കിട്ടുവാ
നിന്നെയും ധ്യാനിച്ചു നിന്നു, ഞാന്‍
നിന്നിലിഞ്ഞിടാന്‍ നിന്നു

ചെമ്പട്ടണിഞ്ഞു നീ പോരും ദിനവുമെന്‍ 
കോവിലി കോമരമാകാ
വെട്ടിപ്പിളര്‍ന്ന നി നെറ്റിയിറ്റിച്ചിടും  
രക്തമെന്നാഴിയില്‍ തൂവാന്‍, രാഗ-
സീമന്ത കുങ്കുമം ചാർത്താൻ


മുറിവേറ്റു കേഴുന്ന സന്ധ്യേ, സന്ധ്യേ
ചൊല്ലു നീ പോകുന്നതെങ്ങോ..?
ഒരു പിന്‍ വിളിയ്ക്കായി കാത്തു നിന്നീടാതെ
പിന്നെയും  നീ പോവതെങ്ങോ, ദൂരെ
പിന്നെയും  നീ പോവതെങ്ങോ






അമ്പിളി ജി മേനോന്‍ 



18 അഭിപ്രായങ്ങൾ:

  1. ഈ വരികള്‍ എന്നെ എത്തിച്ചത് അമ്പിളിയുടെ തന്നെ പഴയ ആ കവിതയില്‍.

    ഇന്നെന്തേ സന്ധ്യേ നീ പൊന്‍ താഴികകുടം
    അലയാഴി തന്‍ മാറിലെറിഞ്ഞു
    മുങ്ങി നിവര്‍ന്നു നീ കുങ്കുമ ചെപ്പിലെ
    ഒരു നുള്ളു സിന്ധൂരം തൊട്ടു

    ആരു നിന്‍ വദനത്തില്‍ ഇത്രമേല്‍
    സുന്ദര പാടല വര്‍ണം പടര്‍ത്തി
    കാര്‍കൂന്തല്‍ മെല്ലെ വിടര്‍ത്തുമ്പോള്‍
    അതിലെന്തേ താരക പൊട്ടുകള്‍ മിന്നി

    ആരെ പ്രതീക്ഷിച്ചിരിപ്പൂ
    അലകടല്‍ തീരത്തെ പാല്‍മണല്‍ തട്ടില്‍
    ആത്മനാഥന്‍ പ്രിയ ചന്ദ്രനെയോ
    ദൂതുമായ് ചാരെയെത്തുന്ന മേഘങ്ങളെയോ

    മേഘജാലങ്ങളില്‍ നിന്നണപൊട്ടി
    വിണ്ഗംഗാ സലില പ്രവാഹം
    ഇതു നാന്ദിയോ ചന്ദ്രോദയത്തിന്‍
    അതോ സന്ധ്യതന്‍ മിഴിനീര്‍ മഴയോ?

    എത്ര സുന്ദരമായി സന്ധ്യയെ വര്‍ണിച്ചിരിക്കുന്നു. ഈ മാന്ത്രിക തൂലികയില്‍ വാക്കുകള്‍ക്കു പഞ്ഞമില്ല. അവര്‍ നിര്‍ഗളം ഒഴുകുന്നു. നല്ല കവിതകള്‍ വായിക്കാന്‍ ഞാന്‍ എപ്പോഴും എത്തുന്ന ബ്ലോഗ്‌ ആണിത്. ബൂലോകത്ത് ഈ ബ്ലോഗ്‌ അറിയപ്പെടാതെ പോകുന്നു എന്നത് എത്ര ഖേദകരം.

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട അക്ബര്‍,

    താങ്കള്‍ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു. എന്റെ പഴയ കവിതയെ ചെപ്പിന്റെ ഏറ്റവും അടിയില്‍ നിന്നും എടുത്തു ഇതാ പുറത്തു നിരത്തുന്നു... നന്ദിയും സ്നേഹവും സന്തോഷവും... ഒരുപാടൊരുപാട്.

    മറുപടിഇല്ലാതാക്കൂ
  3. നീപോയ്‌ മറയുവാന്‍ കാത്തുനിന്നീടുന്ന
    വൈഢൂര്യമുത്തുകള്‍ പോലെ
    രാവിന്റെ നീല വിഹായസ്സിനപ്പുറം
    രാപ്പാര്‍ക്കുംതാരങ്ങള്‍ ഞങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  4. ഒരു ഫോളോവര്‍ ഗാഡ്ജറ്റ് തുറന്നുവച്ചാല്‍ അമ്പിളിയ്ക്കെന്താണ് നഷ്ടം....!!
    അങ്ങനെയെങ്കില്‍ കവിതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഫോളോ ചെയ്യാനും പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ അവരുടെ ഡാഷ് ബോര്‍ഡില്‍ കണ്ടിട്ട് വന്ന് വായിക്കാനും സാധിക്കുമല്ലോ.


    പറയാന്‍ മറന്നു.........ഗാനം അസ്സലായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  5. നന്ദി അജിത്‌.

    എനിക്കു അധികം വായനക്കാര്‍ ഇല്ലാത്തതിനാല്‍ മാത്രാണ് ഞാന്‍ ആ option കൊടുക്കാത്തത്. ഇതൊക്കെ പോരെ. എന്റെ കവിത ഇഷ്ട്ടയതില്‍ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  6. അക്‍ബര്‍ക്കാ പറഞ്ഞത് ശരിയാണ്. ഓരോ തവണയും ഇവിടെ വരുമ്പോള്‍ ഉള്ള പ്രതീക്ഷ വെറുതെയാകാറില്ല.

    ഇത്തവണയും അങ്ങനെ തന്നെ, നല്ല വരികള്‍...

    മറുപടിഇല്ലാതാക്കൂ
  7. ഈ എഴുത്തെത്ര സന്തോഷം തരുന്നു!
    ഈണത്തില്‍ ഇതു ചൊല്ലിക്കേള്‍ക്കാനാവുമെന്നു കരുതുന്നു.
    സ്നേഹത്തോടെ.

    മറുപടിഇല്ലാതാക്കൂ
  8. ശ്രീ, ഈ വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  9. മുകിലെ, സന്ധ്യയില്‍ നനയാന്‍ വന്നതില്‍ സന്തോഷം. അതിലും സന്തോഷമുണ്ട് ഈ നല്ല വാക്കുകള്‍ കേള്‍ക്കാന്‍. മൂളാന്‍ ആരും വരുന്നില്ല, വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓരോ തവണ ഈ വരികള്‍ മൂളുമ്പോഴും ആലോചിയ്ക്കും. നന്ദി മുകില്‍.

    മറുപടിഇല്ലാതാക്കൂ
  10. സുന്ദരമായ വരികൾ
    ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  12. കല വല്ലഭന്‍, താങ്കളുടെ ആദ്യ വരവാണ്. നന്ദി, ഇപ്പോള്‍ ഞാന്‍ ഒരു യാത്രയിലാണ്, താങ്കളുടെ ബ്ലോഗില്‍ ഞാന്‍ ഒന്ന് വന്നിരുന്നു. അവിടെ പറയാന്‍ ഇത്തിരി വാക്കുകള്‍ മനസ്സില്‍ കുറിച്ചിട്ടുണ്ട്. ഞാന്‍ വന്നിട്ട് അവിടെ വീണ്ടും വരാം കേട്ടോ. ഈ നല്ല വാക്കുകള്‍ക്കും വരവിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  13. സന്ധ്യയെ..എന്തിനൊടൊക്കെ ഉപമിച്ചാലാണ് പൂറ്ണ്ണ്മാകുക..!!! സന്ധ്യ എന്നെ..അത്രയേറെ..സ്പർശിച്ചിട്ടുണ്ട്..ഇപ്പോളിത..ചെമ്പട്ട് ചുറ്റി ചോരചീറ്റുന്ന കോമരമായി സന്ധ്യ...വല്ലാതെ..ഇഷ്ട്ടപ്പെട്ടു!!!!

    മറുപടിഇല്ലാതാക്കൂ
  14. നന്ദി സഖീ മായേ... സന്ധ്യയുടെ പല മുഖങ്ങളില്‍ ഒന്നാണ് ഒരു കോമരത്തിന്റേതു അല്ലെ? മുഖം എന്ന് പറയുന്നതിലും ശരി വേഷം എന്നാകുമെന്നും മനസ്സ് പറയുന്നു..... എന്തായാലും വധുവായും പെണ്കൊടിയായും കുഞ്ഞിന്റെ കവിള്‍ ചോപ്പായും സന്ധ്യ എന്നെയും നിന്നെയും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു... വിഷാദത്തിലും പ്രണയത്തിലും ഉറഞ്ഞു തുള്ളുന്ന ക്രോധത്തിലും ഒരേ വര്‍ണ്ണം വാരിപൂശി അവള്‍ വരുമ്പോള്‍ നമ്മള്‍ നമ്മളെ കാണുന്നു അവളിലും...അറിയുന്നു....പ്രണയവും വിരഹവും നോവുമെല്ലാം .... സന്തോഷം സഖീ ഈ വാക്കുകള്‍ക്ക്.

    മറുപടിഇല്ലാതാക്കൂ
  15. സന്ധ്യേ
    ചൊല്ലു അലിഞ്ഞെങ്ങു പോയി

    എന്‍ ജാലകത്തിൽ നിൻ കൈവിരല്പ്പാടുകൾ
    മിന്നി മറഞ്ഞിടും മുന്‍പേ
    ഈ കൈവിരല്പാടുകള്‍ നാളെ മലയാളത്തിനു ഒരു മുതല്‍കൂട്ട് ആകട്ടെ എന്ന് ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  16. പ്രിയ മഴപ്പക്ഷി നന്ദി. കുളിര്‍ മഴയായുള്ള ഈ വരവിനും നല്ല വാക്കുകള്‍ക്കും

    മറുപടിഇല്ലാതാക്കൂ
  17. എങ്കിലും സന്ധ്യേ, നിന്മിഴിപ്പൂക്കൾ
    നനയുവതെന്തിനു വെറുതെ..?

    നല്ല വരികൾ.

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ