ബുധനാഴ്‌ച

വേനല് മാരി






നേരം പോയില്ലേ നേരം പോയില്ലേ
എൻ  വീടിൻ  മേലെ മേഘത്തുമ്പി എത്താൻ  വൈകല്ലേ
മേട ചൂടല്ലേ പൊള്ളും തീയിൻ  നോവല്ലേ
ഈ മണ്ണിൻ  മാറിൽ  മാരിത്തൂവൽ  പൊഴിയാൻ  വരികില്ലേ
ഈ മണ്ണിൻ  മാറിൽ  മാരിത്തൂവൽ  പൊഴിയാൻ  വരികില്ലേ



നേരം പോയില്ലേ നേരം പോയില്ലേ
എൻ  വീടിൻ  മേലെ മേഘത്തുമ്പി എത്താൻ  വൈകല്ലേ
മേട ചൂടല്ലേ പൊള്ളും തീയിൻ  നോവല്ലേ
ഈ മണ്ണിൻ  മാറിൽ  മാരിത്തൂവൽ  പൊഴിയാൻ  വരികില്ലേ
ഈ മണ്ണിൻ  മാറിൽ  മാരിത്തൂവൽ  പൊഴിയാൻ  വരികില്ലേ


അന്തിക്കിതു വഴി പവിഴത്തിൻ  മണി ചൊരിയാനെത്തീടും
വിണ്ണിൻ  കതിരോൻ  പോകും മുന്നെ നീയും പോരില്ലേ
കൂടും തേടി പോകുന്ന പൂവാൽകിളി തൻ  പാട്ടിന്റെ 
ഈണം കാതിൽ  നിന്നും മറയും മുൻപേ വരികില്ലേ


















പാടത്തിഴയും വാടി തളരും ചെറു കണി വെള്ളരി തൻ 
നീറും നെഞ്ചിൽ  തഴുകാൻ  ലേപം കൊണ്ടു തരികില്ലേ
വേനൽ മാരിപ്പെണ്ണേ താഴെ തൂവും മുന്നേ 
നിന്നോടലിയാൻ നൃത്തം ചെയ്യാൻ മയിലായ് മാറാം ഞാൻ 
ഒരു മയിലായ് മാറാം ഞാൻ 






15 അഭിപ്രായങ്ങൾ:

  1. അന്തിക്കിതു വഴി പവിഴത്തിന് മണി ചൊരിയാനെത്തീടും
    വിണ്ണിന് കതിരോന് പോകും മുന്നെ നീയും പോരില്ലേ
    കൂടും തേടി പോകുന്ന പൂവാല് കിളി തന് പാട്ടിന്റെ
    ഈണം കാതില് നിന്നും മറയും മുന്പേ വരികില്ലേ

    കാവ്യം ചൈതന്യം തുളുമ്പി നില്‍ക്കുന്ന വരികളിലൂടെ അമ്പിളി തുടന്നിടുന്ന ഭാവനാ പ്രപഞ്ചം എത്ര ചേതോഹരം. ഈ ഭാഷാ നൈപുണ്ണ്യത്തെ നമിക്കാതെ വയ്യ.

    മറുപടിഇല്ലാതാക്കൂ
  2. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. Thank u Akbar for your inspiring comment.
    Akbar parayunna oro vakkukalum njan ende hrudaya cheppil muthukal pole sookshikkunnu.... kaaranam ava enikku athramel priyankaram.... Nandi Akbar... :-)

    മറുപടിഇല്ലാതാക്കൂ
  4. നിന്നോടലിയാന്‍ നൃത്തം ചെയ്യാന്‍ മയിലായ് മാറാം ഞാന്‍
    (നന്നായി അവസാനിപ്പിച്ചൂന്നെ!)

    വരികള്‍ ലളിതം, സുന്ദരം
    പച്ചപ്പകിട്ടാര്‍ന്ന നാടിനെ ഓര്‍മ്മിപ്പിക്കുന്നു,

    എഴുത്ത് തുടരട്ടെ.
    ഇടവേളകള്‍ കുറയ്ക്കണം :)

    മറുപടിഇല്ലാതാക്കൂ
  5. Hai, Nisha vannuvo.... ithiri saurabhyam enikkum thannallo. nandi. Sathyathil blog cheyyanulla madiyanu nisha... kadalassil ninnum ivide pakarthaan ksham kittathathinal alle!... ithil vannu post cheyyan kaaranam purame aarkkengilum ayakkumbol mathramaanu... oru thelivinu vendi maathram. Ini shramikkam... santhoshamundu ingine thuranna abhiprayam kelkkumbol.

    മറുപടിഇല്ലാതാക്കൂ
  6. കുറേ നാളായി അല്ലേ ഇവിടെ ഒന്നും എഴുതാതായിട്ട്.

    തിരിച്ചു വരവ് നന്നായി...
    :)

    മറുപടിഇല്ലാതാക്കൂ
  7. Ambilee from where I can get the song version? ?

    മറുപടിഇല്ലാതാക്കൂ
  8. മനോഹരമായ കവിത. വളരെ ഇഷ്ടപ്പെട്ടു ഇത്, അമ്പിളി!

    മറുപടിഇല്ലാതാക്കൂ
  9. നല്ലൊരു പാട്ടും കേട്ട് താഴെ വന്നപ്പോൾ ദേ കിടക്കുന്നു നാടൻ വെള്ളരിയുടെ ഫോട്ടോ . അത് കണ്ടപ്പോൾ ഓർമ്മകൾ നേരെ ചെന്ന് നിന്നത് നല്ലം പെരവന്‍റെ പാടത്താണ് . അത് കട്ട് തിന്നുന്നത് ഞങ്ങളുടെ ഒരു വിനോദമായിരുന്നു കുട്ടികാലത്ത് . ഒരിക്കൽ നാട്ടില ചെന്നപ്പോൾ നല്ലം പെരവനോട്‌ കട്ട് തിന്ന വെള്ളരിയുടെ കഥ പറഞ്ഞു . പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു "എനിക്കറിയായിരുന്നു കുട്ടി കട്ട് തിന്നുന്ന കാര്യമെന്ന് ". ആ ചിരി കണ്ടപ്പോൾ എനിക്ക് പാപമോക്ഷം കിട്ടിയ സുഖവും . ഒരിക്കൽ ബ്ലോഗില എഴുതിയിരുന്നു ഈ കഥ . നാടാൻ കള്ളിന്‍റെ മണമുള്ള ഒരു സ്നേഹത്തിന്‍റെ കഥ .

    നല്ല പാട്ട് അമ്പിളി . സ്നേഹാശംസകൾ

    മറുപടിഇല്ലാതാക്കൂ
  10. കാര്യം നന്നായി.താളം എവിടെയോ പോയി.

    മറുപടിഇല്ലാതാക്കൂ
  11. ആദ്യമായിട്ടാ വരുന്നത്, കവിത ഇഷ്ടപ്പെട്ടു..
    ആദ്യം മ്യൂസിക്‌ ചെയ്തിട്ടാണോ എഴുതിയത്...???

    മറുപടിഇല്ലാതാക്കൂ
  12. എവടെ ഫോളോ ചെയ്യാനുള്ള മാര്‍ഗം ??

    മറുപടിഇല്ലാതാക്കൂ