നേരം പോയില്ലേ നേരം പോയില്ലേ
എൻ വീടിൻ മേലെ മേഘത്തുമ്പി എത്താൻ വൈകല്ലേ
മേട ചൂടല്ലേ പൊള്ളും തീയിൻ നോവല്ലേ
ഈ മണ്ണിൻ മാറിൽ മാരിത്തൂവൽ പൊഴിയാൻ വരികില്ലേ

അന്തിക്കിതു വഴി പവിഴത്തിൻ മണി ചൊരിയാനെത്തീടും
വിണ്ണിൻ കതിരോൻ പോകും മുന്നെ നീയും പോരില്ലേ
കൂടും തേടി പോകുന്ന പൂവാൽകിളി തൻ പാട്ടിന്റെ
ഈണം കാതിൽ നിന്നും മറയും മുൻപേ വരികില്ലേ

പാടത്തിഴയും വാടി തളരും ചെറു കണി വെള്ളരി തൻ
നീറും നെഞ്ചിൽ തഴുകാൻ ലേപം കൊണ്ടു തരികില്ലേ
വേനൽ മാരിപ്പെണ്ണേ താഴെ തൂവും മുന്നേ
നിന്നോടലിയാൻ നൃത്തം ചെയ്യാൻ മയിലായ് മാറാം ഞാൻ
ഒരു മയിലായ് മാറാം ഞാൻ