അമ്മയ്ക്കണിവയർ തന്നിലന്നാദ്യമായ്
കൈവന്ന സ്വർഗ്ഗാനുഭൂതി നീയേ
ഉമ്മറത്തിണ്ണയിൽ തിങ്ങും തമസ്സതിൽ
ഞാന്‍ കണ്ട
ജ്യോതിയും നീ മകളെ
കണ്ണടച്ചൊന്നു തുറക്കുന്ന
മാത്രയിൽ
മുന്നിലുഷസ്സായ്
വിരിഞ്ഞ പൂവേ
ഞാന്‍ കണ്ട
സ്വപ്നത്തിൻ തങ്ക ചിലമ്പൊലി
നിന്‍
ചിരിയല്ലാതെ എന്തു വാവേ..!
കൊച്ചരിപ്പല്ലുകൾ പൂ വിടർത്തീടുവാന്‍
മത്സരിയ്ക്കും
മലർ മൊട്ടു പോലെ
നീ ചിരിച്ചീടുകിൽ എന്‍ ഹൃദയാങ്കണം
പൂനിറയും
വസന്തർത്തു പോലെ
നീയെന്റെ
ജീവനായ്, ജീവന്റെയീണമായ്
എന്നിലണഞ്ഞ
സൌഭാഗ്യമല്ലേ
കര്‍ണ്ണങ്ങളിൽ തേനമൃതം പകര്‍ന്നിടാന്‍
അമ്മെയെന്നാദ്യം വിളിച്ചതല്ലേ
എന്റെ കൈക്കുമ്പിളിൽ തുള്ളി തുളുമ്പുവാൻ
എന്‍ വിളി
കേട്ടു നീ വന്നതല്ലേ
ഓടിവന്നമ്മയെടുക്കുവാൻ കണ്മണീ
പിച്ച
നടന്നന്നു വീണതല്ലേ
കാലം
കടന്നെത്ര വേഗമിതെങ്ങോട്ടു
പോകുവതെന്നറിയാതെ
നില്‍ക്കെ
ഇന്നലെ
കൈവെള്ളയിൽ വന്നുദിച്ച നീ
ഇന്നെന്റെ തോൾചേര്‍ന്ന്
നില്‍ക്കയല്ലേ
മകളേ വളർന്നിടൂ നിന്‍
നടപ്പാതയിൽ
മുള്ളല്ല, പൂക്കൾ നിറഞ്ഞിടട്ടെ..
നിന്‍ മിഴി
നന്മകൾ കണ്ടു കണ്ടങ്ങനെ
നേരിന്റെ നേരെ തെളിഞ്ഞിടട്ടെ
അമ്പിളി ജി മേനോന്‍
വളരെ നല്ല കവിത.
മറുപടിഇല്ലാതാക്കൂഇഷ്ടമായി.
ഇന്നത്തെ ലോകത്തിൽ മകൾക്ക് നന്മ നേർന്നാൽ മാത്രം മതിയാകില്ല, കൈപിടിച്ചു നടത്തുക തന്നെ വേണം.
ആശംസകൾ
നന്ദി കലാവല്ലഭന്‍. സന്തോഷമുണ്ട് ഈ നല്ല അഭിപ്രായത്തിനു
മറുപടിഇല്ലാതാക്കൂമകളേ വളർന്നിടൂ നിന്‍ നടപ്പാതയിൽ
മറുപടിഇല്ലാതാക്കൂമുള്ളല്ല, പൂക്കൾ നിറഞ്ഞിടട്ടെ..
അമ്മ മനസ്സിന്റെ സ്നേഹത്തണലില്‍ പിച്ച വെച്ച മകള്‍ക്ക് എന്നും ഈ തണലാവട്ടെ മറ്റെന്തിനെക്കാളും പ്രിയം. മാതൃ സ്നേഹത്തിന്റെ നിര്‍മ്മല ഭാവങ്ങള്‍ വായിച്ചെടുക്കാവുന്ന വേറെയും ഒരു പിടി നല്ല കവിതകള്‍ ഈ ബ്ലോഗില്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അതോടൊപ്പം ചേര്‍ത്തു വായിക്കാം ഈ നല്ല വരികളും. ആശംസകളോടെ
ഹൃദയത്തിലേക്കെടുത്തിരിക്കുന്നു ഈ വരികള്‍.. നിറഞ്ഞ മനസ്സോടെ.
മറുപടിഇല്ലാതാക്കൂഅക്ബര് സന്തോഷം . എന്റെ അമ്മ കവിതകള്‍ വായിച്ചു എനിയ്ക്കേറെ നല്ല അഭിപ്രായവും പിന്തുണയും എന്നും നല്‍കിയ നല്ല സുഹൃത്താണ് അക്ബര്‍. ഈ അഭിപ്രായവും ഞാന്‍ അളവറ്റ സന്തോഷത്തോടെ സ്വീകരിയ്ക്കുന്നു.
മറുപടിഇല്ലാതാക്കൂആ ഹൃദയത്തിന്റെ നന്മയും സ്നേഹവും ഞാനും മനസ്സിലാക്കുന്നു. സന്തോഷം മുകില്‍ കിളി.
മറുപടിഇല്ലാതാക്കൂനല്ല കവിത.....
മറുപടിഇല്ലാതാക്കൂനല്ലത് ഉണ്ടാകട്ടെ..
ശുഭാശംസകൾ......
നല്ല കവിത.....
മറുപടിഇല്ലാതാക്കൂനല്ലത് ഉണ്ടാകട്ടെ..
ശുഭാശംസകൾ......
മകളേ വളർന്നിടൂ നിന്‍ നടപ്പാതയിൽ
മറുപടിഇല്ലാതാക്കൂമുള്ളല്ല, പൂക്കൾ നിറഞ്ഞിടട്ടെ..
നിന്‍ മിഴി നന്മകൾ കണ്ടു കണ്ടങ്ങനെ
നേരിന്റെ നേരെ തെളിഞ്ഞിടട്ടെ
ഇപ്പോള്‍ കേള്‍ക്കുന്ന കവിതകളില്‍ മകളെ ഭയത്തോടെ കാണേണ്ടി വരുന്ന അമ്മമാരേയാണധികവും കേള്‍ക്കാറ്. സ്നേഹം നല്‍കുന്ന വരികള്‍ ഇഷ്ടായി.
കറുകറുത്തൊരു കാർമുകിൽ... എന്ന കവിത കേട്ടു.
നന്നായിരിക്കുന്നു പ്രദീപിന്റെ ആലാപനവും..
സൌഗന്ധിക പുഷ്പമേ.... നന്ദി ഈ പ്രാര്‍ത്ഥനയ്ക്ക്. ഈ വരവിനു...ഈ നല്ല വാക്കുകള്‍ക്കു.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂപ്രിയ റാംജി,
മറുപടിഇല്ലാതാക്കൂവളരെ നന്ദി. സന്തോഷം. എന്റെ മനസ്സു വായിക്കാന്‍..... അതിനെ പറ്റി രണ്ടു വാക്ക് പറയാന്‍ ഇവിടെയെത്തിയ താങ്കള്‍ക്കു നന്ദി.... താങ്കളുടെ എഴുത്തിന്റെ ശൈലി അത്രയും ആരാധനയോടെ നോക്കി കാണുന്ന എന്നെ പോലുള്ള ഒരാള്‍ക്ക് ഈ വാക്കുകള്‍ അമൂല്യമായ ബഹുമതി തന്നെയാണ്..... അത് സന്തോഷമോടെ സ്വീകരിയ്ക്കുന്നു. എന്റെ കവിതയ്ക്ക് കിട്ടിയ ഈണം ഇഷ്ട്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
ഈണം മാത്രമല്ല ഇഷ്ടമായെന്നുപറഞ്ഞത് ട്ടോ
ഇല്ലാതാക്കൂപ്രിയ റാംജി ...അത് എന്റെ എഴുത്തില്‍ പറ്റിയ അശ്രദ്ധയാണ് ക്ഷമിയ്ക്കൂ. എന്റെ കവിതയ്ക്കും ഈണത്തിനും ആലാപനത്തിനും എല്ലാത്തിനും ചേര്‍ന്നുള്ള ഹൃദയം നിറഞ്ഞ ആശംസയാണ് താങ്കള്‍ നല്‍കിയതെന്ന് സന്തോഷപൂര്‍വ്വം തിരിച്ചറിയുന്നു... ആ സന്തോഷം അറിയിക്കുകയും ചെയ്യുന്നു. ഒരുപാട് സന്തോഷം കേട്ടോ.
മറുപടിഇല്ലാതാക്കൂഎത്ര മനോഹരമായ വരികള്‍... വായിയ്ക്കുന്തോറും കൂടുതല്‍ ഇഷ്ടം തോന്നുന്നത്ര നന്നായി എഴുതിയിരിയ്ക്കുന്നു.
മറുപടിഇല്ലാതാക്കൂപലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം തുറന്നു പറയട്ടെ... ഈണം തെറ്റാതെ നല്ല അര്‍ത്ഥമുള്ള വരികളെഴുതുവാനുള്ള ഈ കഴിവ് ഇവിടെ ഈ ബ്ലോഗില്‍ മാത്രമായി ഒതുങ്ങുന്നത് ഇത്തിരി കഷ്ടം തന്നെ. തീര്‍ച്ചയായും കൂടുതല്‍ ആളുകള്‍ വായിക്കേണ്ട കവിതകളാണ് ഈ അക്ഷരപ്പകര്‍ച്ചകള്‍ തുടര്‍ച്ചയായി തന്നു കൊണ്ടിരിയ്ക്കുന്നത്.
തുടരുക, ആശംസകള്‍
ഒപ്പം ക്രിസ്തുമസ്സ് - പുതുവത്സരാശംസകളും :)
പ്രിയ ശ്രീ ... സന്തോഷം .... നല്ല വാക്കുകള്‍ കൂടുതല്‍ പ്രചോദനം നല്‍കുന്നു...പ്രത്യേകിച്ച് അവ ആത്മാര്‍ത്ഥതയില്‍ തുളുമ്പി ഹൃദയത്തിന്റെ ആഴത്തില്‍ നിന്നും വരുന്നവയാകുമ്പോള്‍ .... ശ്രീയെപ്പോലെ നല്ല സാഹിത്യാഭിരുചിയുള്ള ഒരു സഹൃദയനില്‍ നിന്നാകുമ്പോള്‍...... സന്തോഷപൂര്‍വ്വം നെഞ്ചേറ്റുന്നു ഞാന്‍. ഈ നല്ല വാക്കുകള്‍ക്കു എന്റെ നന്ദിയും സ്നേഹവും.ശ്രീയ്ക്കും കുടുംബത്തിനും എന്റെ ക്രിസ്തുമസ് ആശംസകള്‍......... നല്ല നാളെയ്ക്കുള്ള ഭാവുകങ്ങള്‍
മറുപടിഇല്ലാതാക്കൂസന്തോഷമുണ്ട് അമ്പിളി,കാലങ്ങള്‌ക്ക്മുന്പെവിടെയോ മറന്നുപോയൊരു കവിതാശൈലി അക്ഷരപ്പകര്‌ച്ചയിലെ വരികളില്‍ വീണ്ടുമിങ്ങനെ തളിര്‌ത്തു നില്‍ക്കുന്നത് കാണുമ്പോള്‍..
മറുപടിഇല്ലാതാക്കൂഎന്റെ മനസ്സിന്റെ ജലകവാതിലില്‍
മറുപടിഇല്ലാതാക്കൂമുട്ടിവിളിക്കുന്ന കാറ്റുപോലെ
പുതുവര്‍ഷമെത്തുന്ന വേളയില്‍ നിന്‍
ഗാനമൊട്ടുകള്‍ എന്നേയുണര്‍ത്തിയല്ലോ.
ആ വഴിമര തണലുകള്‍ തേടി ഞാനും വന്നിരുന്നു.... ആ ചിത്രത്തില്‍ മനസ്സ് ഉടക്കുകയും ചെയ്തിരുന്നു.....ഈ കാലത്തും ഉണ്ടല്ലോ ഇങ്ങനെയും ചിലര്‍ എന്ന് ഉള്ളാല്‍ സന്തോഷിയ്ക്കുകയും ചെയ്തു. ജീവിച്ചിരിയ്ക്കവേ എംബാം ചെയ്യപ്പെടുമെന്നു ഉറപ്പുള്ള മനസ്സ് കാലത്തിന്റെ ഗതി വീക്ഷിച്ചു നൊമ്പരപ്പെടുന്നതു ഞാന്‍ തൊട്ടറിഞ്ഞു..... നെടുവീര്‍പ്പിന്റെയും ഗദ്ഗദത്തിന്റെയും താളമുള്ള വരികളില്‍ എന്റെയും ഉള്ളു പിടഞ്ഞിരുന്നു....
മറുപടിഇല്ലാതാക്കൂമറക്കാന് തുടങ്ങുന്ന മുഖങ്ങളും കാഴ്ചകളും അക്ഷരങ്ങളില്‍ ഉണര്‍ന്നു കാണുമ്പോള്‍ സന്തോഷം തന്നെയാണ്..... ആ സന്തോഷം പങ്കു വച്ചതിനു നന്ദി.... ഈ വാക്കുകളില്‍ അതീവ സന്തോഷം തോന്നുന്നു. നന്ദി സുഹൃത്തേ.
ഉദയപ്രഭന്റെ കവിതയുള്ള വാക്കുകള്‍ക്ക് നന്ദി.... പുതുവര്ഷം താങ്കള്‍ക്ക് നന്മകള്‍ നിറഞ്ഞതാവട്ടെ. എന്റെ ആശംസകള്‍.
മറുപടിഇല്ലാതാക്കൂഒരമ്മയുടെ സ്വപ്നങ്ങളും, വാത്സല്ല്യവും, സന്തോഷവും ഈ കവിതയിൽ കണ്ടു. നല്ല വരികൾ.. അഭിനന്ദനങ്ങൾ. ഇന്നിന്റെ നേർക്കാഴ്ചകൾ ഒരു പക്ഷെ ഏതൊരമ്മയ്ക്കും തന്റെ മകളെ കുറിച്ച് സ്വപ്നങ്ങളോടൊപ്പം ആകുലതകളുമൊക്കെയായിരിയ്ക്കും സമ്മാനിയ്ക്കുന്നത്..
മറുപടിഇല്ലാതാക്കൂഅമ്പിളിയ്ക്കും കുടുംബത്തിനും പുതുവത്സരാശംസകൾ!
നന്ദി അനില്‍..... ഈ വരവിനും....അഭിനന്ദനങ്ങള്‍ക്കും..... അനിലിനും കുടുംബത്തിനും നേരുന്നു നല്ല ദിനങ്ങള്‍...സ്നേഹത്തിന്ടെ ഐശ്വര്യത്തി ന്റെ ......പുതുവര്‍ഷം.
മറുപടിഇല്ലാതാക്കൂ