കുഞ്ഞിക്കാൽ തള മേളം കേള്പ്പൂ
എന്നുണ്ണീ നീ പിച്ച നടപ്പൂ
പിന്തിരിഞ്ഞൊന്നു നീ നോക്കൂ
ഈ അമ്മയൊളിച്ചിതാ നില്പ്പൂ
വാതിൽ തുറന്നീടാം പോരൂ
ഈ മണ്ണില് നീ പിഞ്ചു കാൽ വയ്ക്കൂ
നിൻ പദ മലരിതൾ വീഴ്ത്തൂ
ഇതു വാസന്ത ശ്രീലകമാക്കൂ
കോടക്കാറ് കൊണ്ടലേ താഴെ വരികെന്റെ
ഉണ്ണിയ്ക്കു പൂങ്കണ്ണിൽ മയ്യെഴുതാൻ
പീലിക്കെട്ടിന്നുള്ളിൽ നീ ചേര്ന്നിരിക്കേണം
പെയ്യാൻ വിടില്ല ഞാൻ പൂമിഴിയെ
നീ പെയ്യല്ലെ പെയ്യല്ലെ കാറ്മുകിലേ
പൂവാലി പയ്യേ നീ പാൽ ചുരത്തീടെന്റെ
കുഞ്ഞിനിന്നേകിടാൻ പാൽ കുറുക്ക്
വീട്ടു വളപ്പിലെ പുൽകറുക തുമ്പ്
നീട്ടുന്നു വെക്കം നീ വാ തുറക്ക്
തലയാട്ടി കിണുങ്ങാതെ പാല് ചുരത്ത്
ഉണ്ണിയ്ക്കുറങ്ങീടാൻ പൊന്മുളം തണ്ടിലൂ-
ടൂർന്നുവാ വാസനപ്പൂന്തെന്നലേ
വെറ്റിലത്തണ്ട് മുറുക്കി ചുവപ്പിച്ച്
പാട്ടൊന്നു പാടി വാ നീ ശാരികേ
ചിറകാട്ടി പറന്നു വാ എന്റെ തത്തേ
നല്ല പാട്ട്...
മറുപടിഇല്ലാതാക്കൂഎന്തു സുഖമാണമ്പിളി, വായിക്കാന്‍..
മറുപടിഇല്ലാതാക്കൂവായിക്കാതെ പോയതെല്ലാം വായിച്ചു. ഇടയ്ക്കു വായനയൊക്കെ കുറഞ്ഞു പോയിരുന്നു. അതുകൊണ്ടു കാണാതെ പോയി.
ഒരുപാടു സ്നേഹത്തോടെ.
പാട്ട് ഇഷ്ടായി.
മറുപടിഇല്ലാതാക്കൂനല്ല വരികള്‍...
മറുപടിഇല്ലാതാക്കൂ@ കുഞ്ഞൂസ് - കുഞ്ഞൂസിനു ഇഷ്ട്ടായി എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി ഈ വരവിനും നല്ല വാക്കിനും.
മറുപടിഇല്ലാതാക്കൂ@ മുകില്‍ - അമ്മമാരുടെ വാക്കും നോക്കും വരികളും എല്ലാം തരളമായാവ അല്ലേ മുകില്‍, ആ സുഖം മുകിലിന് അനുഭവ വേദ്യമായെങ്കില്‍ ഞാന്‍ തികച്ചും സന്തോഷവതിയായി. നന്ദി... വായിക്കാതെ പോയതെല്ലാം വായിച്ചു, അഭിപ്രായം പങ്കു വച്ചതിനു.
മറുപടിഇല്ലാതാക്കൂ@ പട്ടേപ്പാടം റാംജി - താങ്കളുടെ വരവിനും, നല്ല അഭിപ്രായത്തിനും നന്ദി.
മറുപടിഇല്ലാതാക്കൂ@ ശ്രീ - എനിക്കറിയായിരുന്നു ശ്രീയ്ക്ക് ഇത് ഇഷ്ട്ടമാകും എന്ന്, നമ്മുടെ മനസ്സൊക്കെ വളരെ ലളിതമല്ലേ മാഷെ. നന്ദി... സന്തോഷം ഈ സ്നേഹത്തിനും പിന്തുണയ്ക്കും
മറുപടിഇല്ലാതാക്കൂvalare nannayittundu..... vishu aashamsakal..... blogil puthiya post..... ANNARAKKANNA VAA .... vayikkane......
മറുപടിഇല്ലാതാക്കൂഉണ്ണിക്കായി മറ്റൊരു മനോഹര കവിത.
മറുപടിഇല്ലാതാക്കൂ"ഉണ്ണി പിറന്നപ്പോള്‍" എന്ന കവിതയില്‍ അമ്പിളി എഴുതിയ വരികള്‍.
പാലോലും പുഞ്ചിരി നിന്റെ ചുണ്ടില്‍
പാരിജാതപൂ കവിളിണയില്‍
പാര്‍വണ ചന്ദ്രിക എന്‍ മുറ്റത്തോ
പാലാഴി പൂംതിരയില്‍ ഒഴുകി വന്നോ
"വേദനയൊക്കെയും ഞാന്‍ മറക്കും
വാറ്മഴ വില്ലായ് നീ തെളിഞ്ഞാല്‍
വാരിളം പൈതലേ നീ കരഞ്ഞാല്‍
വാടി തളറ്ന്നിടും തല്‍ ക്ഷണം ഞാന്‍"
അന്ന് പറഞ്ഞ കമന്റു തന്നെ ഇവിടെ ആവര്‍ത്തിക്കുന്നു.
ഈ വിരല്‍ത്തുമ്പിലെ അക്ഷരങ്ങളുടെ മായാജാലം അമ്പിളിയുടെ എല്ലാ എഴുത്തുകളിലും കാണുന്നു. "ശൈശവം" എന്ന കവിത എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. അമ്മയുടെ സ്നേഹം അക്ഷരങ്ങളായി നിറഞ്ഞൊഴുകിയ വരികള്‍. കേള്‍ക്കാനും ചൊല്ലാനും ഏറെ സുഖം. അമ്പിളി അറിയപ്പെടുന്ന ഒരാളായി മാറും.ഇതൊരു വെറും വാക്കല്ല. എല്ലാ ഭാവുകങ്ങളും നേരുന്നു.
പ്രിയ ജയരാജ്,
മറുപടിഇല്ലാതാക്കൂഒത്തിരി സന്തോഷം ഈ വരവിനും ഈ നല്ല കമന്റിനും. താങ്കളുടെ ബ്ലോഗില്‍ ഞാന്‍ തീര്‍ച്ചയായും വരും കേട്ടോ. താങ്കള്‍ക്കും ഒരു നല്ല വിഷു ആശംസിക്കുന്നു.
പ്രിയപ്പെട്ട അക്ബര്‍, എന്നെത്തെയും പോലെ മനസ്സു നിറഞ്ഞു താങ്കളുടെ നല്ല അഭിപ്രായം കിട്ടിയപ്പോള്‍. ഒരു വലിയ സമ്മാനം കിട്ടിയ പോലുള്ള തോന്നലാണ് താങ്കളുടെ കമന്റ് ഞാന്‍ വായിക്കുമ്പോള്‍ കിട്ടുന്നത്.
മറുപടിഇല്ലാതാക്കൂപാലോലും പുഞ്ചിരി നിന്റെ ചുണ്ടില്‍
പാരിജാതപൂ കവിളിണയില്‍
പാര്‍വണ ചന്ദ്രിക എന്‍ മുറ്റത്തോ
പാലാഴി പൂംതിരയില്‍ ഒഴുകി വന്നോ
"വേദനയൊക്കെയും ഞാന്‍ മറക്കും
വാറ്മഴ വില്ലായ് നീ തെളിഞ്ഞാല്‍
വാരിളം പൈതലേ നീ കരഞ്ഞാല്‍
വാടി തളറ്ന്നിടും തല്‍ ക്ഷണം ഞാന്‍"
എനിക്ക് ഒരുപാടു ഇഷ്ട്ടമുള്ള വരികള്‍ അക്ബറും പ്രിയമോടെ നെഞ്ചിലേറ്റുന്നു.... അതും ഇത്ര നാളുകള്‍ക്കു ഇപ്പുറം ആയിട്ട് കൂടി. അവിടെയാണ് മനസ്സുകളുടെ, ചിന്തകളുടെ ഐക്യം ഞാനറിയുന്നത്. സന്തോഷമായി അക്ബര്‍. ഈ സ്നേഹത്തിനും പിന്തുണയ്ക്കും അകമഴിഞ്ഞ നന്ദി. അക്ബറുടെ നാവു പൊന്നാകട്ടെ, ( അത്രയ്ക്കൊന്നുമുള്ള കഴിവ് എനിക്ക് ഇല്ലെങ്കില്‍ കൂടിയും ) ഇത് എനിക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ അനുഗ്രഹമാണ്. സന്തോഷം.... അളവറ്റ സന്തോഷം.