പൊയ്കയില്‍ ഈ പൊയ്കയില്‍
വാരിജപ്പൂ വസന്തം, പൂം
തണ്ടിതില്‍ അതിലോലമായ്, ഉയിര്‍ -
ഊര്ന്നതോ എന്റെ മനം.
കല്പ്പടവിന്റെ മൌനം, ചൊല്ലി
ഗാഥയായ് നിന്‍ പ്രണയം,
നീര്ത്തുള്ളിയെ മാറിലേറ്റും, തളിര്‍ -
താരിലയായി ഞാനും
നീര്ത്തുള്ളിയെ മാറിലേറ്റും, തളിര്‍ -
താരിലയായി ഞാനും
പാതി വിരിഞ്ഞ പൂവേ, നിന്‍ കവിള്‍
ആരു മുകര്ന്നു മെല്ലെ
വിണ്ണിന്നമരനാണോ, നിന്നെ
പുല്‍കിയ തെന്നലാണോ
പുല്‍കിയ തെന്നലാണോ
ഒന്നു തുടുക്കട്ടെ ഞാന്‍, നിന്‍ -
ലജ്ജ തന് ശോണിമയില്‍
ഒന്നു കുളിറ്ന്നോട്ടേ ഞാന്‍, നിന്‍ -
സ്വേദത്തിന്‍ മുത്തുകളില്‍
ലജ്ജ തന് ശോണിമയില്‍
ഒന്നു കുളിറ്ന്നോട്ടേ ഞാന്‍, നിന്‍ -
സ്വേദത്തിന്‍ മുത്തുകളില്‍
എത്ര പ്രിയങ്കരം നിന്‍ , പൂ തരും
ചിത്ര വിചിത്ര ഭംഗി
കണ്ടു മയങ്ങി നില്ക്കേ, നിന്നെ
പുല്‍കാന്‍ കൊതിച്ചു പോകും, ഞാന്‍
എന്നെ മറന്നു പോകും
അമ്പിളി ജി മേനോന്‍
നന്ദി ധന്യ...നിന്റെ ചിത്രങ്ങള്‍ എന്റെ ചിന്തകള്‍ക്ക് ഉണര്‍വേകുന്നു
മറുപടിഇല്ലാതാക്കൂമികച്ച വരികള്‍ അമ്പിളി, ഒരു സിനിമാഗാനത്തിന്റെ ശീലുകളോടെ അവതരിപ്പിച്ച ഈ കവിത അതിമനോഹരമായിരിയ്ക്കുന്നു. ആദ്യവരി വായിച്ചപ്പോള്‍ രാജശില്പിയിലെ ഗാനമാണോ എന്നു കരുതി :)
മറുപടിഇല്ലാതാക്കൂഹൃദയം നിറഞ്ഞ ആശംസകള്‍.. അഭിനന്ദനങ്ങള്‍!
നന്ദി.....അനില്‍ എന്നല്ലേ പേര്. അനിലിന്ടെ വാക്കുകള്‍ കൂടുതല്‍ പ്രചോദനം തരുന്നു. ഇതെല്ലം വെറും തട്ടിക്കൂട്ട് വരികളാണ് കേട്ടോ. വെറുതെ എന്റെ കൂട്ടുകാരി പോസ്റ്റിയ ഒരു താമര പൊയ്കയുടെ ചിത്രം നോക്കിയിരുന്നു കുറിച്ച ഒരു അഞ്ചു മിനിട്ട് കവിത. എന്തായാലും ഈ നല്ല അഭിപ്രായത്തിനും വരവിനും നന്ദി... സന്തോഷം
മറുപടിഇല്ലാതാക്കൂഅതെ, അനില്‍ എന്ന് തന്നെയാണ് പേര്..
ഇല്ലാതാക്കൂഅപ്പോള് അമ്പിളിയൊരു നിമിഷകവയത്രിയാണല്ലേ..!
അഭിപ്രായം വെറും ഒരു വാക്കല്ല! മറിച്ച് അഭിനന്ദനം അര്‍ഹിയ്ക്കുന്ന വരികള്‍ തന്നെയാണ്..
ആ പേര് ... നിമിഷ കവയിത്രി..... അതെനിക്ക് നന്നേ ബോധിച്ചുട്ടോ. അനിലിന്റെ വെറും വാക്കല്ലാത്ത അഭിനന്ദനങ്ങള്‍ക്ക് നന്ദി. പുലര്കാലത്തിലെയ്ക്ക് ഞാന്‍ ഇടയ്ക്ക് വരാം...കവിതകള്‍ വായിക്കുന്നതിനേക്കാള്‍ സുഖമുണ്ട് ചൊല്ലി കേള്‍ക്കുന്നതിനു :-)
മറുപടിഇല്ലാതാക്കൂവയ്കിയതില് ക്ഷമ ചോദിക്കുന്നു ...കവിത എനിക്ക് ഇഷ്ടമായി ....നന്നായിട്ടുണ്ട് ...എന്റെ ഒരു ചിത്രം ഈ കവിതയ്ക്ക് നിമിത്തമായതില്‍ ഒത്തിരിയൊത്തിരി സന്തോഷം ......
മറുപടിഇല്ലാതാക്കൂനല്ല കവിതയും നല്ല ചിത്രവും...
മറുപടിഇല്ലാതാക്കൂThank you dear Dhanya for you comment and my favourite picture.
മറുപടിഇല്ലാതാക്കൂDear leenu, thank you for your vist & Good comment
മറുപടിഇല്ലാതാക്കൂvayana kuranju poyirunnu. ippozhaa orthathu ampilikkavithakal vaayichitu kurachayallo ennu.
മറുപടിഇല്ലാതാക്കൂellam vaayichutto. mazhapole, paadaswara kilukkam pole, manoharam.
(oru mail ayakamo, kavithakal post cheyyumpol?)
നല്ല പാട്ട്. പാടാനൊന്നുമറിയില്ലെങ്കിലും ഞാനൊന്ന് പാടിനോക്കി. ടൈപ്പ് ചെയ്യാന്‍ ഏത് ഫോണ്ട് ആണുപയോഗിക്കുന്നത്? ചില്ലക്ഷരങ്ങളൊന്നും ശരിയായി വരുന്നില്ലല്ലോ. ന്‍ ഒക്കെ ന് എന്നും ല്‍ ഒക്കെ ല് എന്നും മറ്റും വരുന്നത് പാട്ടിന്റെ ഭംഗി ചോര്‍ത്തുന്നു.
മറുപടിഇല്ലാതാക്കൂഅതുപോലെ ഈ വേര്‍ഡ് വെരിഫികേഷനും കൂടെ എടുത്തുമാറ്റിയേക്കൂ.
സത്യം പറഞാല്‍ അജിത്ത് താങ്കള്‍ പറഞ്ഞതു പരമാര്‍ത്ഥം ആണ്. എനിക്കറിയില്ല ഇതു എങിനെ ശരി ആക്കും എന്നു. താങ്കള്‍ക്കു അറിയുമെന്കില്‍ പറഞ്ഞു തരൂ.
മറുപടിഇല്ലാതാക്കൂപിന്നെ, ഈ വരവിനും , നല്ല വാക്കുകള്ക്കും സന്തോഷം, നന്ദി.
മുകില്‍ പക്ഷി എത്തിയോ, സുന്ദരമായ ചാറ്റല്‍ മഴ പോലെ ഈ അഭിപ്രായവും തന്നുവല്ലോ.... സന്തോഷം... സന്തോഷം.
മറുപടിഇല്ലാതാക്കൂഒരു ചിത്രം നോക്കിയിരുന്നു എഴുതിയ വരികളോ ഇത്.
മറുപടിഇല്ലാതാക്കൂനീര്ത്തുള്ളിയെ മാറിലേറ്റും, തളിര്‍ -
താരിലയായി ഞാനും.
കവിത്വമുള്ള മനസ്സ് ഒരു അനുഗ്രഹം തന്നെ. ഭാവനയുടെ ലോകത്തിലേക്കുള്ള വാതായനങ്ങള്‍ എന്നും തുറന്നിരിക്കട്ടെ. ആശംസകളോടെ.
ഈ വരവിനും നല്ല വാക്കുകള്‍ക്കും നന്ദി അക്ബര്‍.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഎത്ര മനോഹരം
മറുപടിഇല്ലാതാക്കൂഞാനെന്നെ മറന്നുപോകും
കല വല്ലഭന്‍,നന്ദി. ഈ നല്ല വാക്കുകള്‍ക്കും വരവിനും.
മറുപടിഇല്ലാതാക്കൂ