ഇന്ദീവരദലശ്യാമം
ഇന്ദുമുഖദ്യുതിഭംഗം
ഇന്ദ്രകൃപാഭരമേഘം
ഈ മണ്ണിലിന്നാനന്ദവർഷം
തിരുമുടിച്ചുരുളെഴും ചന്തം
തുറക്കുന്നു മയിൽപ്പീലിക്കണ്ണൊരെണ്ണം
തൃച്ചന്ദനാലേപമേനി ദിവ്യം
തൃത്താവിനാലെ തുലാഭാരം, പ്രിയ-
തൃത്താവിനാലെ തുലാഭാരം.
കണ്ണടച്ചാലെന്നിൽ നിന്റെ രൂപം
കാട്ടുകടമ്പുകൾ പൂത്ത ഗന്ധം
കാതിനു പീയൂഷവേണുഗാനം
കാളിയനില്ലാത്ത രാഗതീരം, കണ്ണാ,
കാളിന്ദി സാക്ഷിയാം നിൻ പ്രണയം.
നിഴലിരുൾ നിറയുമെൻ മുറ്റം
നിത്യസ്മരണയിൽ മഞ്ജുളാൽ മിത്രം
നിലവിടും നീലാബ്‌ധിയായ് പ്രളയം, നീ
നീട്ടുമൊരാലിലയിൽ അഭയം, ഇനി
നീ തരുമാലിലയെൻ അഭയം.
ചേറിൽ വിരിഞ്ഞതാമീവാരിജം,നിൻ
ചേവടി പുൽകാൻ കൊതിപ്പൂ നിത്യം
ചിന്തകളാകുലം, നൊന്ത മനം, ഞാൻ
ചേരുകിൽ നിന്നിലതെന്റെ പുണ്യം,നിന്നിൽ
ചേരുകിൽ ഞാനതെൻ ജന്മപുണ്യം!
സാധാരണ പ്രാസമൊപിച്ച് എഴുതുമ്പോൾ പല കവിതകളും ഏച്ച് കെട്ടലകളാവും .. ഇത്.. തീർത്തും വിഭിന്നം .... തിരിച്ച് വരവ് ഗംഭീരം ..
മറുപടിഇല്ലാതാക്കൂഅവസാന വരികൾ കൂടുതൽ ഇഷ്ടായി.
മനോഹരം!
മറുപടിഇല്ലാതാക്കൂആശംസകള്
കണ്ണടച്ചാലെന്നിൽ നിന്റെ രൂപം
മറുപടിഇല്ലാതാക്കൂകാട്ടുകടമ്പുകൾ പൂത്ത ഗന്ധം
കാതിനു പീയൂഷവേണുഗാനം
കാളിയനില്ലാത്ത രാഗതീരം, കണ്ണാ,
കാളിന്ദി സാക്ഷിയാം നിൻ പ്രണയം
ഭംഗിയായിരിക്കുന്നു.
Beautiful dear
മറുപടിഇല്ലാതാക്കൂകൊള്ളാം. നല്ല ഭംഗി
മറുപടിഇല്ലാതാക്കൂഇനി തൃത്താവെന്താണെന്ന് ഗൂഗിൾ ചെയ്ത് നോക്കട്ടെ
ആദ്യാക്ഷര പ്രാസത്തിൽ
മറുപടിഇല്ലാതാക്കൂവിരിഞ്ഞ അസ്സൽ വരികൾ ...!