ബുധനാഴ്‌ച

ഒരു തുലാവര്‍ഷ രാത്രിയുടെ ഓര്‍മ്മയില്‍ .............





പടിഞ്ഞാറന്‍ കാറ്റു മുറ്റത്തെ കിണറിനു വലത് ഭാഗത്തുള്ള കണിക്കൊന്നയെ ആട്ടി ഉലച്ചു . പൂമാരി ചൊരിഞ്ഞു എന്റെ മുറ്റം കൂടുതല്‍ ചേലുള്ളതാക്കി . പൂക്കള്‍ നെറുകയില്‍ വീണപ്പോള്‍ കുഞ്ഞി ത്യത്താവ് പുഞ്ചിരിച്ചു കൊണ്ടു ചോദിക്കുന്നതു കേട്ടു " അമ്മേ ഈ കാറ്റെന്തിനാ വരണെ " എന്നു . അമ്മ ചെടി മകളുടെ നെറ്റിയിലേക്കു തല ചായ്ച്ചു പറഞ്ഞു "ഇതാണു മാരിക്കാറ്റു . മകളെ നീ ശിരസ്സുയര്‍ത്തി കാണൂ" . തൃത്താ കുഞ്ഞു കൗതുകത്തോടെ മുകളിലേയ്ക്കു നോക്കി . ഇരുണ്ട വാനം കണ്ട് അതു ചോദിച്ചു " നിന്റെ ചേലൊക്കെ ആരു കൊണ്ട് പോയി ?" ശുണ്ഠി പിടിച്ചു മാനം ചിറി കോട്ടി പറഞ്ഞു " എന്റെ ചേലൊന്നും എവിടേം പോയില്ല " എന്നാല്‍ 'എവിടെ' എന്നായി കുഞ്ഞി ചെടി . പെട്ടെന്നു വാനം തന്നിലൊരു വര വരച്ചു . പിന്നെ അതു വളച്ചു . ഏഴു വര്‍ണ്ണങ്ങള്‍ ചാലിച്ചു അതിനു നിറം കൊടുത്തു . കുഞ്ഞി ചെടിക്കു അത്ഭുതം അടക്കാന്‍ വയ്യ ...... "ഹായ് ! എന്തു ചേലാ നിന്നെ കാണാന്‍ " . അതു കേട്ടു തെല്ലഹങ്കാരത്തില്‍ എളിയില്‍ കയ്യും കുത്തി വാനം നിന്നു . കറുപ്പിലും താന്‍ ഏഴഴകുള്ളവള്‍ എന്നു അവള്‍ തന്റെ കീഴിലുള്ളവര്‍ക്കു കാട്ടി കൊടുത്തു . വാനിന്റെ സൗന്ദര്യത്തില്‍ ലയിച്ചു നില്ക്കുമ്പോള്‍ ആണു ഒരു പൊന്‍ പ്രഭ മണ്ണിന്റെ മാറിലേയ്ക്കു വീണതു . ഭൂമിപ്പെണ്ണിനായി വിണ്ണെറിഞ്ഞു കൊടുത്ത താലിയായി തോന്നി അതു. പിന്നാലെ വന്ന ശബ്ദത്തില്‍ ജാതി തൈകളുടെ കീഴെ കിന്നാരം പറഞ്ഞിരുന്ന രണ്ട് ചകോരങ്ങള്‍ ഓടി മറഞ്ഞു . സന്ധ്യാംബരത്തിനു ഇന്നലെ ഈ ചകോരങ്ങളുടെ വര്‍ണ്ണമായിരുന്നു . കാറ്റിന്റെ സീല്ക്കാരവും കടലിന്റെ ഇരമ്പലും ഇടകലര്‍ന്ന് കേള്‍ക്കാം .







പടിഞ്ഞാറന്‍ കാറ്റു കൂടുതല്‍ ബലപ്പെടുകയാണു . മുറ്റത്തെ സിമന്റു തറയില്‍ വീണ മാവിലകളെ തൂത്തു വാരുമ്പോള്‍ കുറിഞ്ഞി പൂച്ച കാലുക്ള്‍ക്കിടയിലൂടെ ഓടി . ഒരു അണ്ണാന്‍ കുഞ്ഞിന്റെയടുത്തു യുദ്ധം പ്രഖ്യാപിച്ചു കൊണ്ടുള്ള വരവായിരുന്നു അതു . 'ചില്‍ ചില്‍ ' എന്നു ചീത്ത വിളിച്ചു വിട്ട് കൊടുക്കാന്‍ ഭാവമില്ലതെ അണ്ണാറനും . എന്റെ കണ്ണുകള്‍ മുറ്റത്തെ കാഴ്ച്കളെയും മുറ്റത്തെ കാഴ്ചകള്‍ എന്ടെ നിമിഷങ്ങളെയും ഒപ്പിയെടുക്കാന്‍ മത്സരിച്ചു . അമ്മൂമ്മ തുളസിത്തറയില്‍ വിളക്കു വയ്ച്ചു . അപ്പോഴും സന്ധ്യ ചുവന്നില്ല. നക്ഷത്രം തെളിഞ്ഞില്ല . ചന്ദ്രനും ഉദിച്ചില്ല . മാനം വരച്ച വില്ലോ ? മാഞ്ഞു പോയിരിക്കുന്നു . പെട്ടെന്നൊരു നനുത്ത സ്പര്ശം എന്റെ നെറ്റിമേല്‍ ..... ഒരു കുഞ്ഞു മഴത്തുള്ളി അതിന്റെ തളിര്‍ വിരല്‍ കൊണ്ട് എന്നെ തഴുകി. പിന്നെ ഒന്നിനു മീതെ ഒന്നായി മേലാകെ കുളിര്‍ വാരിയിട്ടു കാര്‍ കൊണ്ടല്‍ വിടവുകളിലൂടെ ചോര്‍ന്നു അവ എന്നില്‍ പെയ്തിറങ്ങി തുടങ്ങി . നനഞ്ഞു കുതിരുന്നതിനു മുന്പെ ഞാന്‍ വരാന്തയിലേക്കോടി കയറി . പിന്നെ കണ്ടതെല്ലാം മഴക്കാഴ്ചകളാണു. ചെറുതും വലുതുമായ മഴനൂലുകള്‍ മുറ്റത്തും മേല്ക്കൂരയിലും ഊര്‍ന്നിറങ്ങി . അവ നിലം പറ്റുമ്പോള്‍ മുറ്റത്തെ കൊച്ചു കുളങ്ങളില്‍ കൊഞ്ചിന്‍ കുഞ്ഞുങ്ങള്‍ ചാടുന്ന പോലെ . ചുറ്റിലും കാറ്റും മഴയും അവയ്ക്കിടയില്‍ കുറ്റാകൂരിരുട്ടും.














മിന്നാമിന്നികള്‍ക്ക് വീട്ടില്‍ കേറാന്‍ അയിത്തം പോലെ . പടി വരെ വന്നെത്തി നോക്കി തിരികെ പോകുന്നു. വെട്ടവും ചൂടും തേടി പ്രാണിക്കൂട്ടങ്ങളുടെ തിക്കും തിരക്കുമാണു കോലായില്‍. മെത്തയില്‍ കുഞ്ഞി തലയിണയും ഇറുക്കി പിടിച്ചു കിടക്കുമ്പോള്‍ കണ്ടു മഴയുടെ തൂലികാവൈഭവം. വള്ളിചെടിയുടെയും കൈവിരലുകളുടെയും കണ്ണുനീര്‍ ചാലുകളുടെയും ചിത്രങ്ങള്‍ എന്റെ ജാലകത്തിന്റെ ചില്ലു പാളികളില്‍ തെളിഞ്ഞു മറഞ്ഞു കൊണ്ടേയിരുന്നു. ഇന്ദ്രലോകത്തിനധിപനായ ദേവേന്ദ്രന്റെ വജ്റായുധത്തിന്റെ ശബ്ദമാണ് ഇടിമുഴക്കമെന്നും അതു കേള്‍ക്കുമ്പോള്‍ ഉള്ള ഉള്‍ ഭീതി അകലാന്‍ അര്‍ജുനന്റെ പത്തു പേരുകള്‍ ചൊല്ലിക്കൊണ്ടിരുന്നാല്‍ മതിയെന്നും അമ്മൂമ്മ ആരോടോ പറയുന്നതു കേള്‍ക്കാം . എപ്പോഴോ മഴയുടെ സംഗീതം എന്നില്‍ നിദ്ര പകര്‍ന്നു . പിന്നെ കുറെ കഴിഞ്ഞു കാല്‍വിരല്‍ തുമ്പിലെ പുതപ്പിന്റെ ചലനത്തില്‍ കണ്തുറന്നപ്പോള്‍ കട്ടിലിനരികിലുണ്ട് അമ്മ . ഇപ്പോള്‍ മഴയുടെ അനക്കമില്ല . അതു അനന്തതയിലെയ്ക്കു പോയ് മറഞ്ഞുവെന്നു തോന്നുന്നു . തന്റെ പദ ചലനത്തില്‍ തരിച്ചു നില്ക്കുന്ന ഭൂമിയ്ക്കു കുളിരും പകര്‍ന്ന് അതു തല്ക്കാലം വിട ചൊല്ലി. ആട്ടം തീര്‍ന്ന കളം കണക്കെ ആയി പ്രക്യതി . മേല്ക്കൂരയിലെ ഓടിന്‍ തുമ്പിലെ അവസാന തുള്ളിയും നിലം പറ്റുന്നതിനു മുന്പെ എനിക്കു ചുറ്റും നിറഞ്ഞു നില്ക്കുന്ന തണുപ്പിന്റെ അങ്ങേയറ്റത്തേയ്ക്കു ഞാന്‍ ഊളയിട്ടു . അത്താഴം മറന്ന് ......... ഘടികാര ചലനം നിര്‍ത്തി വച്ച് ........ മേക്കാന്‍ തവളകളുടെയും ചീവീടിന്‍ പറ്റങ്ങളുടെയും വരാനിരിക്കുന്ന മഴയ്ക്കുള്ള മുന്നറിയിപ്പും ശ്രവിച്ച് ഒരു മഴ നീര്‍ മണിയുടെ അഗാധതയിലേക്കു ഈ തുലാവര്‍ഷ രാത്രിയില്‍ ഞാന്‍ നീങ്ങി ...... ഏകയായി....... ഏകയായി.

അമ്പിളി ജി മേനോന്‍

33 അഭിപ്രായങ്ങൾ:

  1. Sreekala5:44 AM

    Feeling sooooo nostalgic. It's really lovely.

    മറുപടിഇല്ലാതാക്കൂ
  2. "പെട്ടെന്നു വാനം തന്നിലൊരു വര വരച്ചു . പിന്നെ അതു വളച്ചു . ഏഴു വര്‍ണ്ണങ്ങള്‍ ചാലിച്ചു അതിനു നിറം കൊടുത്തു ".
    -----------------------------------
    അമ്പിളി ജി മേനോന്‍
    മനോഹരമായ എഴുത്ത്. പഴയ പോസ്റ്റുകള്‍ വായിക്കാറില്ല. എന്നാല്‍ ഇത് വായിച്ചു തുടങ്ങിയപ്പോള്‍ ഒരു ഒഴുക്കില്‍ പെട്ട പോലെയായി. താങ്കളുടെ വരികളില്‍ കൂട് കൂട്ടിയ അക്ഷരക്കിളികളുടെ കുറുമൊഴികളിലൂടെ ഞാനാസ്വദിച്ചു ഒരു മഴയും പിന്നെ മൂടിപ്പുതച്ചു ഒരു ഉറക്കവും. തുലാ വര്‍ഷ മേഖങ്ങള്‍ ആകാശം കറുപ്പിക്കുമ്പോള്‍ ഉമ്മറത്തിണ്ണയില്‍ ആദ്യ മഴത്തുള്ളിക്ക് കൈ കുമ്പിള്‍ നീട്ടി ഇരുന്നതും തിമിര്‍ത്തു പെയ്യുന്ന മഴയില്‍ പുഴക്കക്കരെ കുന്നിന്‍ മുകളില്‍ മരങ്ങള്‍ കാറ്റില്‍ നൃത്തം വെക്കുന്നത് കണ്ടു പറഞ്ഞറിയിക്കാവാനാത്ത ഏതോ നിര്‍വൃതിയില്‍ ലയിച്ചിരുന്നതുമായ ബാല്യം വീണ്ടുമെന്‍റെ ഓര്‍മ്മകളില്‍ നിറഞ്ഞു. ഭൂലോകത്തെ എത്രയോ ഉടായിപ്പ് ബ്ലോഗുഗളില്‍ കമന്റുകള്‍ നിറയുമ്പോള്‍ ഇത്തരം നല്ല എഴുത്തുകള്‍ ആരും കാണാതെ പോകുന്നു എന്നത് ഖേദകരമാണ്. വീണ്ടും എഴുതുക. എല്ലാ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  3. Thank u Mr.Akbar. In day to day trends nobody like the simple way of writing. I'm very frank & simple so it reflects on whatever I write. I don't have readers. A few friends are my readers who has like me very simple minds and thoughts. Now I found you too. Thanks.

    മറുപടിഇല്ലാതാക്കൂ
  4. Keep writing with your own style. The literary value of your write up is great and will be noticed by readers, i am sure. All the best Ambly.

    മറുപടിഇല്ലാതാക്കൂ
  5. What a great way of expressing things...,very impressive.I was enjoying all the time reading your lines..., its like being on the spot. With your simple and wonderful words you take us there. Thx for sharing...Please dont stop writing dear ambili., u r really talented.

    മറുപടിഇല്ലാതാക്കൂ
  6. Thank u sheena for inspiring & encouraging me thro' ur sweet comments.....will let u know about my latest post.

    മറുപടിഇല്ലാതാക്കൂ
  7. നന്ദി...സഖി....ഈ മഴക്കാഴ്ചകളത്രയും എന്റെ വേനലിന്റെ ഫലകത്തിൽ വരച്ചു വെച്ചതിനു. എനിക്കും ഉണ്ടായിരുന്നല്ലൊ..കുന്നിൻ ചെരുവിറങ്ങി വരുന്ന രാത്രി മഴയുടെ താളം...അതു കൊണ്ട് വന്നിരുന്ന കുളിരും പ്രണയവും നീറ്റലും നോവും...ഇനിയും ഈ മായാത്തൂലിക കൊണ്ട് നല്ല ചിത്രങ്ങൾ വരയ്ക്കുക....എനിക്കും എന്റെ ഓർമ്മകളിൽ നിന്നും നല്ല നിറങ്ങളെ തിരിച്ച് പിടിക്കാമല്ലൊ..:)

    മറുപടിഇല്ലാതാക്കൂ
  8. Mansillurangathe kidakunna nanavulla ormakale veedu thirichethaan kodikunna balyathe kulirkattay thottunarthunne lalidamanoharamam varikal...keep writing...giv us a wonderful reading.....

    മറുപടിഇല്ലാതാക്കൂ
  9. പ്രിയ സിനി,

    നന്ദി സഖി ...ഓര്‍മ്മകള്‍ പങ്കുവയ്ക്കുംമ്പോഴും കേട്ടിരുന്നു ഏറ്റു മൂളാനുളള കുട്ടിയുടെ മനസ്സറിയുമ്പോള്‍ വളരെ വളരെ സന്തോഷം. നന്ദി ഈ നല്ല വാക്കുകള്‍ക്കു...ഈ വരവിനു......ഈ സൗഹൃദ സ്നേഹത്തിനു

    മറുപടിഇല്ലാതാക്കൂ
  10. Ambily,
    Nice to read..sewed with the fabrics of nostalgia and childhood. All the best ...
    Joy Daniel

    മറുപടിഇല്ലാതാക്കൂ
  11. കവിത പെയ്യുന്നപോലെ
    കുളിര്‍ കാറ്റ് വന്ന് തഴുകുന്നപോലെ
    ഒരു കൈത്തോട് കളകളം ഒഴുകുന്നപോലെ
    അമ്പിളി എഴുതുന്ന കവിതകള്‍ക്ക് അകമ്പടി പോകുന്ന സഖിയെപ്പോലെ

    ഈ ഡയറിത്താള് അതിമനോഹരം.
    എവിടെ നിന്ന് വരുന്നു ഈ മൊഴിമലര്‍മാല?

    മറുപടിഇല്ലാതാക്കൂ


  12. പ്രിയ അജിത്‌,

    വളരെ സ്നാതോഷം തരുന്നു ഈ അഭിപ്രായം.... ഒരു കുഞ്ഞരുവിയുടെ ഒഴുക്ക് ഈ വാക്കുകളിലും എനുയ്ക്ക് കിട്ടുന്നു.... പിന്നേ ആ മറ്റേ അഭിപ്രയതിനുള്ള വിശദീകരണം തരട്ടെ... ഇതായിരുന്നു അജിത്‌ ചോദിച്ചത്...

    [ഇരുണ്ട വാനം കണ്ട് അതു ചോദിച്ചു " നിന്റെ ചേലൊക്കെ ആരു കൊണ്ട് പോയി ?"
    ഈ ചോദ്യം വാനമല്ലല്ലോ ചോദിക്കേണ്ടത്. കുഞ്ഞിച്ചെടിയല്ലേ? (ആരുടെയും ചോദ്യങ്ങള്‍ കവര്‍ന്ന് വേറാര്‍ക്കും കൊടുക്കരുത് കേട്ടോ. ദോഷം കിട്ടും. ഹഹഹ) ]

    ആ വരികള്‍ ശ്രദ്ധിച്ചു വായിച്ചു നോക്കൂ...

    അമ്മേ ഈ കാറ്റെന്തിനാ വരണെ " എന്നു . അമ്മ ചെടി മകളുടെ നെറ്റിയിലേക്കു തല ചായ്ച്ചു പറഞ്ഞു "ഇതാണു മാരിക്കാറ്റു . മകളെ നീ ശിരസ്സുയര്‍ത്തി കാണൂ" . തൃത്താ കുഞ്ഞു കൗതുകത്തോടെ മുകളിലേയ്ക്കു നോക്കി . ഇരുണ്ട വാനം കണ്ട് അതു ചോദിച്ചു " നിന്റെ ചേലൊക്കെ ആരു കൊണ്ട് പോയി ?"

    ഈ വാക്കുകള്‍ വാനമല്ല ചോദിയ്ക്കുന്നത്...തൃത്താകുഞ്ഞ് തന്നെയാണ്.... അതായത് കുഞ്ഞി ചെടി....വാനം ചോദിയ്ക്കുന്നുവെന്നു ഞാന്‍ പറഞ്ഞില്ലാ..വാനം ചോദിയ്ക്കുന്നത് ഇതാണ്.....ശുണ്ഠി പിടിച്ചു മാനം ചിറി കോട്ടി പറഞ്ഞു " എന്റെ ചേലൊന്നും എവിടേം പോയില്ല " .



    ചിലപ്പോള്‍ എന്റെ വാക്കുകളുടെ സ്ഥാനം തെറ്റായ തോന്നല്‍ അത് വായിക്കുന്നവരില്‍ ഉണ്ടാക്കുന്നോ എന്തോ... എന്തായാലും വളരെ സന്തോഷമുണ്ട് സത്യസന്ധമായ അഭിപ്രായം കേള്‍ക്കാന്‍.... താങ്കളെ പോലുള്ള ഒരാളുടെ അഭിപ്രായം എഴുതുന്നതില്‍ കൂടുതല്‍ ശ്രദ്ധ വരുത്താന്‍ എന്നെ പോലുള്ളവരെ സഹായിക്കുന്നു... വളരെ നന്ദി സുഹൃത്തേ .



    മറുപടിഇല്ലാതാക്കൂ
  13. റീ പോസ്റ്റ് ആണല്ലേ? കവിത പോലെ തന്നെയുള്ള എഴുത്ത്, നൊസ്റ്റാള്‍ജിക്‍!

    മറുപടിഇല്ലാതാക്കൂ
  14. ശ്രീ പറഞ്ഞത് ശരിയാണ്...ഇത് ഞാന്‍ ഒരു തുലാമാസത്തിലെ എന്റെ ജന്മനാളില്‍ കുറിച്ചതാണ്..... എല്ലാ തുലാ മാസത്തിലും ഞാന്‍ ഇതൊന്നു റീ പോസ്റ്റ്‌ ചെയ്യും..... ഓരോ വട്ട്.... എന്തായാലും ഈ അഭിപ്രായത്തിനു സന്തോഷമുണ്ട് കേട്ടോ....

    മറുപടിഇല്ലാതാക്കൂ
  15. വരികളിൽ,ഇഴതുന്നിചേർത്ത പട്ടിന്റെ മിനുസമുള്ള വാക്കുകൾ...ഇവിടെ എത്താൻ വൈകി...അതിന്ന് ക്ഷമ.എന്റെ ഒരു കവിതക്ക് അഭിപ്രായമിട്ടത് ഇന്നാണ് ഞാൻ കണ്ടത്.അത് വഴി ഇവിടെ എത്തി.ഇനിയും വരും...നല്ല വക്കുകൾ വായിക്കാൻ..പിന്നെ ഒരു നിർദ്ദേശം അക്ഷരങ്ങൾ കുറച്ച് കൂടെ വലുതക്കുക...വായിക്കാൻ ബുദ്ധിമുട്ടുന്നൂ..പ്രായം ഏറിയത് കൊണ്ടാകാം...അല്ലേ....ഈ രചനക്ക് എന്റെ നമസ്കാരം

    മറുപടിഇല്ലാതാക്കൂ
  16. പ്രിയ ചന്തു നായര്‍ സര്‍, താങ്കളെ പോലെ ഉള്ള ഒരാളുടെ അഭിപ്രായം ഞാന്‍ അങ്ങേ അറ്റം വിലമതിയ്ക്കുന്നു. ഒരു പാട് സന്തോഷം.....ഈ വരവിനും നല്ല വാക്കുകള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  17. ഞാന്‍ ഈ വഴിക്ക് ആദ്യമായിട്ടാണ്.
    ആസ്വദിച്ചു വായിച്ചു രചന, വീണ്ടും വീണ്ടും വായിക്കാന്‍ തോന്നി.
    മനോഹരം.

    ഗ്രീടിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

    മറുപടിഇല്ലാതാക്കൂ
  18. ഡിയര്‍ ജെ പി സര്‍,

    താങ്കളുടെ ഈ വാക്കുകള്‍ അതിയായ സന്തോഷം തരുന്നു. നന്ദിയുണ്ട് ഈ വരവിനു.... ഇതിനു മുന്‍പ് താങ്കള്‍ എന്റെ ഒരു ഉണ്ണി കവിതയില്‍ വന്നു അഭിപ്രായം ഇട്ടിരുന്നതായി ഓര്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  19. ഗോപന്‍ അടൂര്‍4:46 AM

    "പെട്ടെന്നു വാനം തന്നിലൊരു വര വരച്ചു . പിന്നെ അതു വളച്ചു . ഏഴു വര്‍ണ്ണങ്ങള്‍ ചാലിച്ചു അതിനു നിറം കൊടുത്തു . കുഞ്ഞി ചെടിക്കു അത്ഭുതം അടക്കാന്‍ വയ്യ ...... "ഹായ് ! എന്തു ചേലാ നിന്നെ കാണാന്‍ " . അതു കേട്ടു തെല്ലഹങ്കാരത്തില്‍ എളിയില്‍ കയ്യും കുത്തി വാനം നിന്നു . കറുപ്പിലും താന്‍ ഏഴഴകുള്ളവള്‍ എന്നു അവള്‍ തന്റെ കീഴിലുള്ളവര്‍ക്കു കാട്ടി കൊടുത്തു"
    നന്നായി എഴുതിയിരിക്കുന്നു.... ഒരുപാട് വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ കൊണ്ടുപോയി.... നന്ദി...

    മറുപടിഇല്ലാതാക്കൂ
  20. ഡിയര്‍ ഗോപന്‍,

    താങ്കളുടെ ഈ നല്ല അഭിപ്രായത്തിനു നന്ദി. സന്തോഷം ഈ വരവിനും ഈ ഓര്‍മ്മ മഴയില്‍ നനഞ്ഞതിനും.

    മറുപടിഇല്ലാതാക്കൂ
  21. നല്ല പോസ്റ്റ്‌.
    ഡയറിയിലെ ഈ ദിനം എത്ര നന്നായിരിക്കുന്നു!!!!!!!!!!!!
    വാക്കുകള്‍ കൊരുത്ത ഈ പൂമാല ഏറെ സുന്ദരം.

    മറുപടിഇല്ലാതാക്കൂ
  22. ഉമ എന്റെ ബ്ലോഗില്‍ ഇതാദ്യമായാണ്. സന്തോഷം ഈ വരവിനു. നന്ദി ഈ നല്ല വാക്കുകള്‍ക്ക്.

    മറുപടിഇല്ലാതാക്കൂ
  23. മനോഹരമായ വരികളില്‍ കൂടി ലയിച്ചു ലയിച്ചു വായിച്ചു , വായന തീര്‍ന്നത് അറിഞ്ഞേ ഇല്ല, ( ഈ ബ്ലോഗില്‍ ഒരു ഫോളോ ഓപ്ഷന്‍ ഫിറ്റ്‌ ചെയ്തു കൂടെ ?? )

    മറുപടിഇല്ലാതാക്കൂ
  24. @ Faisal- നന്ദി സുഹൃത്തേ. സന്തോഷം ഈ വാക്കുകൾക്കും വരവിനും.

    മറുപടിഇല്ലാതാക്കൂ
  25. നല്ലൊരു മഴവില്ല് കണ്ട് മൂടിപ്പുതച്ചു കിടക്കുമ്പോള്‍ പുതപ്പ് നീക്കി പെയ്യുന്ന മഴയുടെ ശേലും വീഴുന്ന വെള്ളത്തുള്ളികളുടെ സന്ദര്യവും വായനയിലൂടെയും ചിത്രത്തിലൂടെയും അനുഭവിക്കുന്നതുപോലുള്ള എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  26. സന്തോഷം ശ്രീ റാംജി. ഈ പ്രോത്സാഹനത്തിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  27. ഒരു കുഞ്ഞിന്റെ മനസ്സിലൂടെ സഞ്ചരിച്ച് ഓരോ വരികളും പകർത്തിയിരിയ്ക്കുന്നു.. മനോഹർമായിട്ടുണ്ട്. ഒരിയ്ക്കൽ കൂടി എന്റെ ബാല്യകാലസ്മരണയിലേയ്ക്കാനയച്ചതിന് നന്ദി..! കൃസ്തുമസ്സ് ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  28. കൃസ്തുമസ്സ് ആശംസകൾ അനിൽ. സന്തോഷം ഈ നല്ല അഭിപ്രായത്തിന്. വളരെ പണ്ട് എഴുതിയ ഡയറിയിൽ നിന്നുള്ള ഒരു ഏടാണ് ഈ കുറിപ്പ്. ഇത്ര നാളുകൾക്കിപ്പുറം ഇത് വായിച്ച് തുലാമഴ നനയാൻ ഓരോ ജന്മനാളിനും ഞാൻ വീണ്ടും ഈ കുറിപ്പ്‌ ബ്ലോഗിന്റെ ആദ്യ നിരയിലെത്തിയ്ക്കും. നന്ദി സുഹൃത്തേ.


    മറുപടിഇല്ലാതാക്കൂ
  29. അമ്പിളീ, ഓർമ്മകൾ പെയ്തിറങ്ങുന്ന ഈ അക്ഷരപ്പച്ച ഒരിളം തെന്നലായി മനസ്സിനെ തൊടുന്നു....

    മറുപടിഇല്ലാതാക്കൂ
  30. കുഞ്ഞൂസേ ..... സന്തോഷം എന്റെ കൂടെ ഓർമ്മ മഴ നനയാൻ വന്നതിൽ. ഇന്ന് തുലാമാസം ഒന്നാം തിയ്യതി. തുലാം എന്റെ ജന്മമാസം ആണ് . ഒരു പിറന്നാൾ ദിനത്തിലെഴുതിയ ഡയറിക്കുറിപ്പ്‌ ആണ് ഇത്. ഒരുപാട് സന്തോഷം ഈ സൌഹൃദ സ്നേഹത്തിന്

    മറുപടിഇല്ലാതാക്കൂ
  31. അമ്പ്ലൂ.. മഴ... പൊരിയുന്ന വെയിലാനു പുറത്ത്‌... പക്ഷേ ഈ പോസ്റ്റ്‌ വായിച്ച്‌ നേരമത്രയും മഴ നനഞ്ഞു കുതിർന്ന് വിറച്ച്‌....ഇപ്പോഴും മരം പെയ്യുന്നത്‌ കേൾക്കാം... മഴ വരദാനമായി നൽകിയതാണോ ഈ തൂലികാവൈഭവം....അക്ബർക്ക പറഞ്ഞത്‌ അച്ചട്ടായിരിക്കുന്നു..എഴുത്തിനെ വിലയിരുത്താനെത്തിയിരിക്കുന്ന വിരുന്നുകാരെ കണ്ടില്ലേ ...എഴുത്തിന്റേയും ബൂലോകത്തെയും കുലപതികൾ... ഈ അക്ഷരപകർച്ചകൾ ഇനിയും ഉയരങ്ങൾ താണ്ടട്ടെ! ആശംസകൽ പ്രിയ ആമ്പ്ലൂ....

    മറുപടിഇല്ലാതാക്കൂ