ബുധനാഴ്‌ച

ഒരു പാഴ്ക്കനവ്‌








ശ്രാവണമേ പൂ ചൊരിയെന്‍ പാഴ്ക്കിനാവില്‍ നീവര-
വേറ്റിടട്ടെന്‍ തോഴനെ ഞാൻ പാട്ടൊന്നു പാടി
കുന്നിറങ്ങി വന്ന  കിളി കൊത്തിയിട്ടെങ്കില്‍, താഴെ
മേഘമേ നിന്‍ ചുറ്റഴിക്കാം കംബളമാക്കി 
ഒറ്റവര മേലെയറ്റത്തക്കമുകിന്റെ , കരിം-
പച്ചടയ്ക്ക  കണ്ണ് രണ്ടു വെറ്റി  തേടി
ചുറ്റി വരും തെന്നലെന്തേ ഒച്ചയിടാതെചെറു
കറ്റകളി നെന്‍മണിയെ   തൊട്ടിലിലാട്ടി
പോക്കുവെയിൽ നൂലിഴയും വീട്ടരമതിൽ, തെളി -
വാന നീലമിറ്റു  കിട്ടാന്‍ കണ്ണുകൾ നീട്ടി
ഉണ്ണിക പെറുക്കി വച്ച കുന്നിക്കുരുവിന്‍കവിൾ-
ചോപ്പിലാരോ കണ്മഷിക്കൈ തുമ്പിനാ തോണ്ടി
ഇന്നവയെ ചേർത്തു വച്ചു മാല കൊരുത്തെൻ, പ്രിയ-
നെത്തിടുമ്പോ എ കഴുത്തി ചാര്ത്തിടാനായി 
ഞാനവനെ  ഓര്‍ത്തു നില്‍ക്കെ  ഇല്ലിമരത്തിൻ, ഇളം-
ചില്ലയിന്മേൽ  നല്ല കുയി പഞ്ചമം പാടി
കേട്ടു നില്‍ക്കെ കാതുകളി കാല്പെരുമാറ്റംപടി-
ഞ്ഞാറ്റയിലെ  ജാലകത്തി കാറ്റി കിന്നാരം
ഈ വഴിയി വീണുടഞ്ഞു പോയ  സന്ധ്യതന്‍, ചെം -
പൂമ്പൊടി  ചാലിച്ചിടട്ടെന്‍  മോതിരക്കൈയ്യാ
നെറ്റിയിന്മേ തൊട്ടിടുമ്പോളുമ്മറ മുറ്റംനിറ-
ചോപ്പിനുള്ളിൽ പൂത്തുലഞ്ഞു ഞാന്‍ തൃസന്ധ്യയായ്..!
എന്റെ വീട്ടു മച്ചതിന്മേലമ്പിളി  വന്നുനൂറു-  
താരകളെ എണ്ണിയെന്റെ   ണ്ണു തളര്‍ന്നു
വേർപ്പു കേറി വാടിയിതാ രാത്രിയേറെയായ്‌   , 
നേരമൊക്കെ കാണ്മതു ഞാന്‍ പാഴ്ക്കനവായി.





അമ്പിളി ജി മേനോന്‍

22 അഭിപ്രായങ്ങൾ:

  1. മനോഹരപദങ്ങളാല്‍ കോര്‍ത്തെടുത്ത വരികള്‍ ..ഒരു മാലയാക്കാന്‍ ശ്രമിച്ചതുപോലെ

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ മുഹമ്മദ്‌,

    താങ്കളുടെ ഈ സുന്ദരമായ വാക്കുകളില്‍ അതിയായ സന്തോഷം തോന്നുന്നു. ഈ വരവിനും നല്ല വാക്കുകള്‍ക്കും വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. മഞ്ചാടി ക്കുരുവിന്റെ മാല പോലെ കോര്‍ത്ത്‌ഇണക്കിയ
    സ്വപ്നങ്ങള്‍ പാഴ്ക്കനവായി അല്ലെ?
    "എന്റെ വീട്ടു മച്ചതിന്മേല്‍ ‍ അമ്പിളി വന്നു".....
    നല്ല പദ വിന്യാസം അമ്പിളി...
    ഇത് ഒന്ന് ഓഡിയോ ആക്കാന്‍ ശ്രമിക്കൂ...
    പാടിക്കേള്‍ക്കാന്‍‍ ആഗ്രഹം....നല്ല ഈണമുള്ള
    വരികള്‍...ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ വിന്‍സെന്റ്,

    അതെ... എത്ര പാഴ്ക്കനവുകള്‍ ഉണ്ടെന്നോ എനിയ്ക്ക്.... !!! സ്വപ്ന ജീവി ആയാല്‍ പാഴ്ക്കനവുകള്‍ ഇല്ലെങ്കിലല്ലേ അത്ഭുതപ്പെടെണ്ടതുള്ളൂ. ഈ വരവിനും ഈ നല്ല അഭിപ്രായത്തിനും നന്ദി.... പാട്ടയിട്ടു ഇത് കേള്‍ക്കാം പറ്റും എന്ന് തോന്നുന്നില്ല. പക്ഷെ ഇതിനൊരു ഈണമില്ലേ.... ആ ഈണത്തില്‍ വിന്സേന്റിനും ആലപിയ്ക്കാമല്ലോ ഇത്.

    മറുപടിഇല്ലാതാക്കൂ
  5. പാഴ്കിനാവുകളെന്നറിഞ്ഞുകൊണ്ട് തന്നെ അതു കാണാൻ ഒരു സുഖമാണു.
    നല്ല ചേർച്ചയള്ള‌വരികളാലൊരുകവിത,

    മറുപടിഇല്ലാതാക്കൂ
  6. ഇഷ്ടമായി ഈ കുന്നിക്കുരുമാല.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. സുമേഷ്, താങ്കള്‍ക്ക് ഈ കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം....ചില കനവുകള്‍ പാഴയെങ്കിലും അവയുടെ സൌന്ദര്യം ചോരാതെ മനസ്സില്‍ ഇന്നും ഞാന്‍ കാക്കുന്നു. നന്ദി ഈ വരവിനും അഭിപ്രായത്തിനും.

    മറുപടിഇല്ലാതാക്കൂ
  8. പ്രിയ സാത്വിക ...ആദ്യമേ തന്നെ പറയട്ടെ.... നല്ല ചേലുള്ള പേര് കേട്ടോ. ഈ കുന്നിക്കുരുക്കള്‍ കോര്‍ത്ത്‌ വയ്ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും ഈ മാല ഇഷ്ടമുള്ള ഒരാള്‍ കൂടി ഉണ്ടെന്നു.... വളരെ നന്ദി ഈ വരവിനും അഭിപ്രായത്തിനും.

    മറുപടിഇല്ലാതാക്കൂ
  9. കുന്നിക്കുരുമാലയാണല്ലേ കവിത..

    മറുപടിഇല്ലാതാക്കൂ
  10. പ്രിയ മുകിലെ ഒന്ന് വിളിയ്ക്കുന്നതിനു മുന്‍പേ ഓടി വന്നത് കണ്ടപ്പോള്‍ എനിയ്ക്കെത്ര സന്തോഷമായി എന്നോ....
    കുന്നിക്കുരു മാലയാണല്ലേ ഈ കവിത എന്ന് ചോദിച്ചാല്‍.... എനിക്കറിയില്ല.... കവിളത്ത് കണ്ണ്പ്പെടാതിരിയ്ക്കാന്‍ ഒരു കണ്മഷിപ്പാടുമിട്ടു ഞാനും സൂക്ഷിച്ചിരുന്നു ഒരു പിടി കനവുകള്‍...പാഴയതും അല്ലാതെയും ആയി ഞാനിപ്പോഴും കാക്കുന്നു എന്റെ ചെപ്പിനുള്ളില്‍. സന്തോഷം കേട്ടോ ഈ വരവിനു. ഈ വാക്കുകള്‍ക്കു.

    മറുപടിഇല്ലാതാക്കൂ
  11. ഇതത്രയും പാഴ്ക്കിനാവുകളോ അമ്പിളി. കേള്‍ക്കാന്‍ സുഖമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  12. പ്രിയ അക്ബര്‍,

    പാഴ്ക്കനവുകള്‍ ഒത്തിരിയുണ്ട് എനിയ്ക്ക്.... കേള്‍ക്കാന്‍ സുഖം..ഓര്‍ക്കുമ്പോള്‍ നൊമ്പരവും .... സന്തോഷമുണ്ട് ഈ വാക്കുകള്‍ക്കു.

    മറുപടിഇല്ലാതാക്കൂ
  13. കനവാണെങ്കിലെന്താ... എത്ര സുന്ദരമായ കനവ്!

    മറുപടിഇല്ലാതാക്കൂ
  14. ശ്രീയ്ക്കുണ്ടോ കനവുകള്‍.... ഒന്നും പാഴാവല്ലേ എന്ന് ഞാന്‍ ആശംസിയ്ക്കുന്നു..... സന്തോഷം എന്റെ പാഴ്ക്കനവ് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍......

    മറുപടിഇല്ലാതാക്കൂ
  15. പാഴ്ക്കിനാവുകള്‍ പാഴാവാതിരുന്നെങ്കില്‍ എന്തു രസമായിരുന്നു അല്ലെ .. കൊള്ളാം പതിവ് പോലെ

    മറുപടിഇല്ലാതാക്കൂ
  16. നല്ല ചേര്‍ച്ചയുള്ള വരികളാല്‍ കോര്‍ത്തെടുത്ത ഭംഗിയുള്ള 'മാല'.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  17. സി വി സർ പറഞ്ഞത് പോലെ വളരെ മനോഹരമായി നല്ല ചേർച്ചയിൽ ഒരു നൂലിൽ കൊരുത്തെടുത്തത് പോലെ അടക്കി വെച്ച വരികളിൽ വരികൾക്കിണങ്ങിയ സുന്ദരമായ വാക്കുകളും പദങ്ങളും.. ഇത്തരം വരികൾ കാണുമ്പോള് പലപ്പോളും മലയാളഭാഷയോട് സ്നേഹം തോന്നും, മലയാളിയായി ജനിച്ചതിൽ ഏറെ അഭിമാനവും...! നല്ല പദവിന്യാസങ്ങൾ,ഈണവും.. മുൻപ് പലപ്പോളും പറഞ്ഞത് പോലെ ബ്ലോഗുകളിൽ ഇവ രണ്ടും ഇഴചേർന്നു സുഖകരമായ ഒരു വായന (വായന എന്നതിനേക്കാൾ ഒരു മൂളിപ്പാട്ടാണ് ഉണ്ടാവാറ് ) അക്ഷരപ്പകർച്ച ബ്ലോഗിന്റെ മാത്രം പ്രത്യേകതയാണ്.

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍1:07 PM

    നല്ല വരികൾ ഇഷ്ട്ടം

    മറുപടിഇല്ലാതാക്കൂ