എല്ലാ ഋതുവിലും വിരിഞ്ഞു നില്ക്കുന്നൊരു
പൂവായി ഞാന്‍ മാറിയെങ്കില്‍
വര്‍ണം മങ്ങാതെ വദനം വാടാതെ
ദലങ്ങള്‍ പൊഴിയാതെ നിന്നേയും കാത്തു ഞാന്‍ നില്‍ക്കും
ഹരിതം തരിയും ചോരാത്ത
ഇനിയും വെയിലില്‍ വാടാത്ത
ഒരു ചെറു തണ്ടിനറ്റത്ത് ഞാന്‍ ഒട്ടും
നിന്നെ പ്രതീക്ഷിച്ചു മാത്രം
ഇളം കാറ്റില്‍ ഞാന്‍ ആലോലമാടും
പുലറ്മഞ്ഞിന്‍ കുളിറ് ചൂടി നില്‍ക്കും
മഴമേഘത്തിന്‍ ഇളനീര്‍ കുടിക്കും
ധരയാം മാതാവിന്‍ അമൃതാന്നമുണ്ണും
എന്നില്‍ കിനിയും പൂന്തേനിനായ്
ചെറു തുമ്പി തന്‍ ഇളംചുണ്ട് ചേരും
ദല മൃദുത്വം ഞെരിച്ചൊന്നമറ്ത്താന്‍
വക്ര നഖവുമായ് കരിവണ്ടു പാറും
പച്ചില കൂടൊന്നു തീറ്ക്കും
അതിലിരു കണ്ണിമ പൊത്തി ഞാന്‍ നില്‍ക്കും
സന്ധ്യയും രജനിയും നറുനിലാവും
വെണ്പുലരിയും ചങ്ങാത്തമേകും
ജന്മങ്ങള്ക്കപ്പുറമെങ്ങുനിന്നോ
ജനി മ്യതികള്‍ തീണ്ടാ ഭൂവില്‍ നിന്നോ
നിന്‍ പദ നിസ്വനത്തിനായ് കാതോര്‍ത്തു നില്‍ക്കും
ഋതുഭേദ കല്‍പ്പനകള്‍ ഭേദിച്ച് ഞാന്‍.
അമ്പിളി ജി മേനോന്‍
ദുബായ്
നല്ല ഭാവന. :)
മറുപടിഇല്ലാതാക്കൂIshtamaayi!kaathirippinte sukhamulla varikal!
മറുപടിഇല്ലാതാക്കൂella nanmakalum nerunnu!
കൊള്ളാം..
മറുപടിഇല്ലാതാക്കൂതാളം കൂടി അൽപ്പം ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു….
മറുപടിഇല്ലാതാക്കൂമനോഹരം, അര്‍ത്ഥസമ്പുഷ്ട്ടം, ഈ കവിത .
മറുപടിഇല്ലാതാക്കൂ"ജന്മങ്ങള്ക്കപ്പുറമെങ്ങുനിന്നോ
മറുപടിഇല്ലാതാക്കൂജനി മ്യതികള്‍ തീണ്ടാ ഭൂവില്‍ നിന്നോ
നിന്‍ പദ നിസ്വനത്തിനായ് കാതോര്‍ത്തു നില്‍ക്കും
ഋതുഭേദ കല്‍പ്പനകള്‍ ഭേദിച്ച് ഞാന്‍."
വരികള്‍ മനോഹരം- അമ്പിളി
വക്ര നഖവുമായ് പറന്നു വരുന്ന കരിവണ്ടിനെ ഭയപ്പെടുമ്പോഴും എല്ലാ ഋതുവിലും നിനക്ക് വേണ്ടി മാത്രം വിരിഞ്ഞു നില്ക്കുന്നൊരു
പൂവായി മാറാന്‍ കൊതിക്കുന്നു. പിന്നെ ജന്മാന്തരങ്ങല്‍ക്കപ്പുറത്തെ നിതാന്തത്മായ ശൂന്യതയിലും നിന്‍ പദ നിസ്വനത്തിനായ് കാതോര്‍ത്തു നില്‍ക്കുമെന്ന യാത്രാമൊഴിയും. ജോണി പറഞ്ഞ പോലെ കാത്തിരിപ്പിന്റെ ഈ വേഷപ്പകര്‍ച്ച ചെറു നൊമ്പരത്തോടൊപ്പം ഹൃദ്യമായ വായനാ സുഖവും നല്‍കുന്നു. അമ്പിളിയുടെ കവിതകള്‍ക്ക് എന്റെ സര്‍ട്ടിഫികേറ്റ് ആവശ്യമില്ല. കവിതകളെ വിലയിരുത്താനുള്ള ആത്മജ്ഞാനവും എനിക്കില്ല. ഒരു ആസ്വാദകന്‍ എന്ന നിലക്ക് ഈ കവിത എനിക്കേറെ ഇഷ്ടമായി.
കാത്തിരിപ്പ് സുഖമുള്ളൊരു നൊംബരമാണ് അല്ലേ? വാടാതെ, കൊഴിയാതെ, പ്രകൃതിയുടെ തലോടലുകളേറ്റു വാങ്ങി ദലശോഭയോടെ വിടര്‍ന്നു വിലസി നില്‍ക്കട്ടേ ഈ നൊംബരത്തിപ്പൂവ്, കാത്തിരിപ്പിന്റെ നോവ് ആസ്വദിച്ചുകൊണ്ട്...
മറുപടിഇല്ലാതാക്കൂകവിത നന്ന്.
അമ്പിളി,
മറുപടിഇല്ലാതാക്കൂആദ്യമാണിവിടെ.. മനോഹരമായ എഴുത്ത്.. തുടരുക.. കൂടുതൽ പിന്നീട്.. കാരണം ഇനിയും വരണമെന്നുണ്ട്..
Ellavarkkum ende sneham niranja nandi.
മറുപടിഇല്ലാതാക്കൂ