ബുധനാഴ്‌ച

12) ചന്ദ്രോദയം





എന്നുമെന്‍ വീട്ടു മച്ചിന്റെ നെറുകിലായ്
കുളിര്‍ ചന്ദന തൊടു കുറി പോലെ
നീ അണയുന്ന വേളയില്‍ ഞാനോടിയെത്തും
എന്‍ കൊച്ചു ജനവാതിലിന്‍ അഴിയോരം


താലമേന്തും നിന്‍ വീഥിയില്‍ ദിനവും താരാഗണങ്ങള്‍
മുത്തുകുടയേന്തി നില്ക്കും വെണ്മേഘ ജാലങ്ങള്‍
ആരൊരുക്കി അഭ്രപാളിയില്‍ നിനക്കായ്
ആരും കൊതിച്ചുപോം സിംഹാസനം


മന്ദമിളകും കേരത്തലപ്പുകള്ക്കപ്പുറം
എന്നെയും നോക്കി നീ നില്ക്കും
വശ്യമാം നിന്‍ പുഞ്ചിരി ചേലില്
ഞാന്‍ എന്നെ മറന്നെങ്ങോ പോകും


നീ പൊഴിച്ചിടും വൈഡൂര്യ മുത്തുകള്‍
കാന്തിയെന്‍ മിഴികളിലേകി
നീ ചൊരിഞ്ഞിടും പൈംപാല്‍ നിറവില്‍
ഘോര നിശീഥവും വെണ്ശോഭയേറി


നീ നിറഞ്ഞു നില്ക്കിലോ ആനന്ദം
നേര്‍ത്തു പോകിലോ സങ്കടം
ലോപിച്ചു നീ ശൂന്യമാകിലോ എന്‍ മനം
നിശ്ചലം ചേതനാ ശൂന്യം


നിന്നില്‍ എന്നോ പതിച്ച കരിനിഴല്‍
എന്‍ ദുഃഖ പാത്രത്തില്‍ ഏറ്റു ഞാന്‍ വാങ്ങാം
നിന്നില്‍ ഞാനുണ്ട് എന്നില്‍ നീയും
എന്‍ നാമത്തിനാധാരവും നീ


എന്‍ വിരല്‍ തുമ്പിനറ്റം മതി
നിന്‍ വെള്ളി വെട്ടം മറച്ചീടുവാന്‍
ഒരു കൈ ചാണ്‍ ദൂരെ നില്ക്കവേ, നീ
എന്തേ അകന്നു എന്‍ ലോകത്തിനപ്പുറം...



അമ്പിളി ജി മേനോന്‍
ദുബായ്

8 അഭിപ്രായങ്ങൾ:

  1. "ആരൊരുക്കി അഭ്രപാളിയില്‍ നിനക്കായ്
    ആരും കൊതിച്ചുപോം സിംഹാസനം"
    ...
    "ഒരു കൈ ചാണ്‍ ദൂരെ നില്ക്കവേ, നീ
    എന്തേ അകന്നു എന്‍ ലോകത്തിനപ്പുറം"

    നല്ല ചിന്തകള്‍... നന്നായി എഴുതിയിരിയ്ക്കുന്നു...

    "അകലെയാണെങ്കിലും ചന്ദ്രാ
    നിന്‍ മുഖം
    ഒരു സ്വപ്നമായെന്നില്‍ തെളിയും" :)

    മറുപടിഇല്ലാതാക്കൂ
  2. ഹല്ലോ അമ്പിളി,

    വഴി തെറ്റി വന്നതാണ് ഇയാളുടെ ബ്ലോഗില്‍. വന്നപ്പോള്‍ ഇതിനു മുന്‍പ് വരാതിരുന്നത് ഒരു നഷ്ടം എന്ന് തോന്നി. ഞാന്‍ തീര്‍ത്ഥം എന്ന പേരില്‍ ഒരു ഓണ്‍ ലൈന്‍ മാസിക ഇറക്കുന്നുണ്ട്. അതിലേക്കു താങ്കളുടെ രചനകള്‍ ക്ഷണിക്കുകയാണ്. താല്‍പ്പര്യം ഉണ്ടെങ്കില്‍ jusinjacob@gmail.com എന്ന വിലാസത്തില്‍ ഒരു കത്തെഴുതുക. അതിനു ശേഷം ഈ മറുപടി നശിപ്പിക്കാവുന്നതാണ്.

    ജസ്റ്റിന്‍

    മറുപടിഇല്ലാതാക്കൂ
  3. Hello Ampili,

    We are not searching for any professionals. But the people like you are thinking and writing in a different way and I am sure that it is different. So that i am inviting you.

    If you are not interested, fine.

    Thanking you

    Justin

    മറുപടിഇല്ലാതാക്കൂ
  4. ആദ്യമാണ് ഈ ബ്ലോഗ്‌ കാണുന്നത്. ചിത്രങ്ങളും വാക്കുകളും താങ്കളുടെ പേരും കവിതയുടെ പേരും... എല്ലാം ഒന്നാണല്ലോ... നല്ല താളമുണ്ട് വരികളില്‍, ഭാഷാശുദ്ധിയും... ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  5. നിന്നില്‍ ഞാനുണ്ട് എന്നില്‍ നീയും
    "എന്‍ നാമത്തിനാധാരവും" നീ

    അമ്പിളി. ഈ നാമം മാത്രമാണോ ചന്ദ്രികയോടുള്ള ഇഷ്ടത്തിനു കാരണം. കവിത ഇഷ്ടമായി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. നീ നിറഞ്ഞു നില്‍ക്കിലോ ആനന്ദം ................. .............. നിശ്ചലം ചേതനാ ശൂന്യം . മനോഹരമീ വരികള്‍ . ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ