പിന്‍ തിരിഞ്ഞൊന്നു ഞാൻ നോക്കി, എന്‍ രമ്യ
ഹർമ്മ്യത്തിന്‍ പൂമുഖം ചെമ്മേ,
മങ്ങി തെളിഞ്ഞതേയുള്ളു എന്‍ കാഴ്ച ,
മങ്ങി തെളിഞ്ഞതേയുള്ളു എന്‍ കാഴ്ച ,
കൺപീലിയിൽ കോര്‍ത്ത നീര്‍ മുത്താൽ
ഈ നേരം ഇന്നുതൊട്ടെന്റെ, മുറ്റം
തൂക്കുവാനെത്തുന്ന കാറ്റും
തുള്ളിക്കൊരു കുടം നീരും പേറി
പെയ്യുവാനെത്തും മുകിലും
ഭാണ്ഡം മുറുക്കുകയായി, എങ്ങോ
തൂത്തു തളിക്കുവാനായി
ഞാനുമിതാ യാത്രയായി, അക്കരെ
കുന്നിറങ്ങാന്‍ നേരമായി
ദൂരങ്ങളേറെ ഉരുണ്ടു നീങ്ങി, നിലം-
ഈ നേരം ഇന്നുതൊട്ടെന്റെ, മുറ്റം
തൂക്കുവാനെത്തുന്ന കാറ്റും
തുള്ളിക്കൊരു കുടം നീരും പേറി
പെയ്യുവാനെത്തും മുകിലും
ഭാണ്ഡം മുറുക്കുകയായി, എങ്ങോ
തൂത്തു തളിക്കുവാനായി
ഞാനുമിതാ യാത്രയായി, അക്കരെ
കുന്നിറങ്ങാന്‍ നേരമായി
ദൂരങ്ങളേറെ ഉരുണ്ടു നീങ്ങി, നിലം-
മുട്ടുന്ന ചക്രമുരഞ്ഞു തേങ്ങി,
എന്‍ നെഞ്ചുടഞ്ഞു പിടഞ്ഞ സ്വരങ്ങൾ
തെളിഞ്ഞതും തേഞ്ഞതും നീയറിഞ്ഞോ?
ഉണ്ടു കാണില്ലമ്മയെന്നറിയാം, മുന്പിൽ
പിഞ്ഞാണം മുത്തു നിറഞ്ഞിരിയ്ക്കാം
ഒറ്റ പിടിച്ചോറു കയ്യിലേന്തി, മനം
ചുണ്ടകത്താതെ വിതുമ്പുകയാം
ചിങ്ങത്തിലുമുണ്ടോ കോളിളക്കം, വാനിൽ
ഇന്ദ്രധനുസ്സിന്‍ ചിലമ്പിളക്കം
വിങ്ങും മനസ്സിന്‍ തനിപ്പകര്‍പ്പായ് ചാറി-
വീഴുന്നു ചുറ്റും മഴനീർക്കണം
ഇന്നിങ്ങു പോരേണമെന്നുള്ളൊരാധി യിൽ
പൊള്ളുന്ന ചിന്തയിൽ ഞാൻ തപിക്കേ
ഇന്നലെ രാത്രിയിൽ വന്ന കാര്‍മേഘങ്ങൾ
തട്ടി കടന്നു പോയ് കൌമുദിയെ
ദുഃഖക്കടൽ മഥനം ചെയ്തു കിട്ടിയ
വെണ്ണയെഴുന്ന കിണ്ണം കണക്കെ
ഒട്ടു നേരം കഴിഞ്ഞെന്റെ ജനലഴി-
യറ്റത്തു സ്മേരം വിടര്‍ത്തി നിന്നു.
വന്നൊരു പൊന്നോണം കര്‍ക്കടക്കോളിനെ
പൊന്‍വെയിൽ തൂകിയുരുക്കി മാറ്റി
മച്ചകത്തുള്ളൊരു ശ്രീഭഗോതിയ്ക്കായി
മുറ്റത്തു പൂക്കളം ഞാനൊരുക്കി
നല്ല തഴത്തടുക്കൊന്നിലന്നുച്ചയ്ക്ക്
മുട്ടിയുരുമ്മി നാം സദ്യയുണ്ടു
തെളിഞ്ഞതും തേഞ്ഞതും നീയറിഞ്ഞോ?
ഉണ്ടു കാണില്ലമ്മയെന്നറിയാം, മുന്പിൽ
പിഞ്ഞാണം മുത്തു നിറഞ്ഞിരിയ്ക്കാം
ഒറ്റ പിടിച്ചോറു കയ്യിലേന്തി, മനം
ചുണ്ടകത്താതെ വിതുമ്പുകയാം
ചിങ്ങത്തിലുമുണ്ടോ കോളിളക്കം, വാനിൽ
ഇന്ദ്രധനുസ്സിന്‍ ചിലമ്പിളക്കം
വിങ്ങും മനസ്സിന്‍ തനിപ്പകര്‍പ്പായ് ചാറി-
വീഴുന്നു ചുറ്റും മഴനീർക്കണം
ഇന്നിങ്ങു പോരേണമെന്നുള്ളൊരാധി
പൊള്ളുന്ന ചിന്തയിൽ ഞാൻ തപിക്കേ
ഇന്നലെ രാത്രിയിൽ വന്ന കാര്‍മേഘങ്ങൾ
തട്ടി കടന്നു പോയ് കൌമുദിയെ
ദുഃഖക്കടൽ മഥനം ചെയ്തു കിട്ടിയ
വെണ്ണയെഴുന്ന കിണ്ണം കണക്കെ
ഒട്ടു നേരം കഴിഞ്ഞെന്റെ ജനലഴി-
യറ്റത്തു സ്മേരം വിടര്‍ത്തി നിന്നു.
വന്നൊരു പൊന്നോണം കര്‍ക്കടക്കോളിനെ
പൊന്‍വെയിൽ തൂകിയുരുക്കി മാറ്റി
മച്ചകത്തുള്ളൊരു ശ്രീഭഗോതിയ്ക്കായി
മുറ്റത്തു പൂക്കളം ഞാനൊരുക്കി
നല്ല തഴത്തടുക്കൊന്നിലന്നുച്ചയ്ക്ക്
മുട്ടിയുരുമ്മി നാം സദ്യയുണ്ടു
ഇലയിൽ ചിരിച്ച തുമ്പപ്പൂവിറുത് തു, നാം
ഇനിയുമോണം വരാന്‍ കനവു കണ്ടു.
അച്ചാറെരിയിച്ച നാവിന് പായസ-
പ്പാല്‍ മധുരത്തിനാന്ദമേകി
പര്‍പ്പടകത്തിന്റെ ഭാവ ഭേദങ്ങളിൽ
പിന്നെ തകര്‍ച്ചയിൽ നാം രസിച്ചു.
ഇനിയുമോണം വരാന്‍ കനവു കണ്ടു.
അച്ചാറെരിയിച്ച നാവിന് പായസ-
പ്പാല്‍ മധുരത്തിനാന്ദമേകി
പര്‍പ്പടകത്തിന്റെ ഭാവ ഭേദങ്ങളിൽ
പിന്നെ തകര്‍ച്ചയിൽ നാം രസിച്ചു.
ഒന്നും പറഞ്ഞു ഞാൻ തീര്ത്തില്ലയിപ്പൊ ഴും
ഒത്തിരി കാര്യങ്ങൾ ബാക്കിയായി
മണ്ണിന്‍ കുടുക്ക പഴുതിലൂടിട്ടവ
നാണയത്തുട്ടുകളായ് കരുതി
ഗോവണി ചെന്ന് തീരുന്നിടത്തുണ്ടൊരു
നൂറു ചീന്തോലകള്‍ ഓർമ്മകളായ്
ഒത്തിരി കാര്യങ്ങൾ ബാക്കിയായി
മണ്ണിന്‍ കുടുക്ക പഴുതിലൂടിട്ടവ
നാണയത്തുട്ടുകളായ് കരുതി
ഗോവണി ചെന്ന് തീരുന്നിടത്തുണ്ടൊരു
നൂറു ചീന്തോലകള്‍ ഓർമ്മകളായ്
ഓടി കിതച്ചു പലവുരു ഞാന്‍ ചിതൽ-
ചേലോടെ വെട്ടിയ മണ്‍വഴിയില്‍
എത്തി പിടിയ്ക്കുവാന്‍ പറ്റുന്നിടത്തൊക്കെ
കൂടുണ്ട്, ചീത്ത ചിലന്തികളും
എന്റെ കൂട്ടിൽ സ്വസ്ഥമായ് ഞാനിരുന്നില്ല
ചേലോടെ വെട്ടിയ മണ്‍വഴിയില്‍
എത്തി പിടിയ്ക്കുവാന്‍ പറ്റുന്നിടത്തൊക്കെ
കൂടുണ്ട്, ചീത്ത ചിലന്തികളും
എന്റെ കൂട്ടിൽ സ്വസ്ഥമായ് ഞാനിരുന്നില്ല
എന്നമ്മ വ്യഥയോടെ ഓര്‍ത്തുകാണും.
ഞാനിട്ട വിത്ത് മുളച്ചു നിന്നു , നുക-
പ്പാടുകള്‍ മാഞ്ഞ വയല്ക്കളത്തില്‍
പച്ച നിറമുള്ള ചാന്ത് തേച്ചിന്നൊരു
സുന്ദരി പെണ്ക്കിടാവെന്ന പോലെ
ഇന്നവളേറെ വളര്‍ന്നു കാണും, കെട്ട്
ഞാനിട്ട വിത്ത് മുളച്ചു നിന്നു , നുക-
പ്പാടുകള്‍ മാഞ്ഞ വയല്ക്കളത്തില്‍
പച്ച നിറമുള്ള ചാന്ത് തേച്ചിന്നൊരു
സുന്ദരി പെണ്ക്കിടാവെന്ന പോലെ
ഇന്നവളേറെ വളര്‍ന്നു കാണും, കെട്ട്
പ്രായമെത്തിക്കാത്ത് നില്ക്കയാ വും
പിന്നെയൊരു ദിനം വൈകിടാതെ , അവൾ
സ്വര്‍ണ്ണ വിഭൂഷിതയായി മാറും
കറ്റകൾ കൂനയായ് കുന്നുതീർത്തന്നവൾ
എന്റെ മുറ്റത്തിന്‍ പടിയിറങ്ങും
ചാഴിയും മറ്റു പ്രാണിക്കീട പറ്റവും
എന്‍ മുള നാഴിയിൽ വാസമാക്കും.
പിന്നെയൊരു ദിനം വൈകിടാതെ , അവൾ
സ്വര്‍ണ്ണ വിഭൂഷിതയായി മാറും
കറ്റകൾ കൂനയായ് കുന്നുതീർത്തന്നവൾ
എന്റെ മുറ്റത്തിന്‍ പടിയിറങ്ങും
ചാഴിയും മറ്റു പ്രാണിക്കീട പറ്റവും
എന്‍ മുള നാഴിയിൽ വാസമാക്കും.
പിന്നെ വെയിൽ മണം മാത്രമാകും
കോലയിൽ വാല്‍ക്കിണ്ടി കാല് തേടുംഒരു തേക്ക് പാട്ടിന്റെ ഈരടിയ്ക്കായപ്പോൾ
ശേഷിച്ച കാതുകള്‍ നോമ്പ് നോല്‍ക്കും.
അമ്പിളി ജി മേനോന്‍
ഇന്നിങ്ങു പോരേണമെന്നുള്ളൊരാധിയിൽ
മറുപടിഇല്ലാതാക്കൂപൊള്ളുന്ന ചിന്തയിൽ ഞാൻ തപിക്കേ
ഇന്നലെ രാത്രിയിൽ വന്ന കാര്‍മേഘങ്ങൾ
തട്ടി കടന്നു പോയ് കൌമുദിയെ
ദുഃഖക്കടൽ മഥനം ചെയ്തു കിട്ടിയ
വെണ്ണയെഴുന്ന കിണ്ണം കണക്കെ
ഒട്ടു നേരം കഴിഞ്ഞെന്റെ ജനലഴി-
യറ്റത്തു സ്മേരം വിടര്‍ത്തി നിന്നു.
എത്ര വിഷമത്തോടെയാണ്, എന്തെല്ലാം നഷ്ടപ്പെടുത്തിയാണ് ഓരോരുത്തരും വീട് വിട്ടു പോരുന്നത്. അതിന്റെ എല്ലാ ദുഃഖഭാവങ്ങളും ഉള്‍ക്കൊണ്ട കവിത.
nalla pratheekangal ambili....ormakal unarthunna kavitha
മറുപടിഇല്ലാതാക്കൂrajiv kodampally
എന്റെ മനസ്സ് ഏറെ അടുത്തറിഞ്ഞവരില്‍ ഒരാള് തന്നെയാണ് അക്ബറും. അക്കരപ്പച്ചയിലെ താങ്കളുടെ അഭിപ്രായം ഞാന്‍ ഇന്നും സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു. സന്തോഷം അക്ബര്‍
മറുപടിഇല്ലാതാക്കൂരാജീവ് സന്തോഷമുണ്ട് ഈ വരവിനും നല്ല വാക്കുകള്‍ക്കും .
മറുപടിഇല്ലാതാക്കൂ"..ചിങ്ങത്തിലുമുണ്ടോ കോളിളക്കം, വാനിൽ
മറുപടിഇല്ലാതാക്കൂഇന്ദ്രധനുസ്സിന് ചിലമ്പിളക്കം
വിങ്ങും മനസ്സിന്‍ തനിപ്പകര്‍പ്പായ് ചാറി-
വീഴുന്നു ചുറ്റും മഴനീർക്കണം.."
മികവുറ്റ ഭാവന.
മിഴിവാര്‍ന്ന എഴുത്ത്.
മനോഹരമായ ആവിഷ്ക്കാരം.
ഇഷ്ട്ടായി.
ഒത്തിരിയൊത്തിരി ആശംസകള്‍ നേരുന്നു ..!
സസ്നേഹം..പുലരി
ഇത്രയും നല്ലൊരു കവിത വായിക്കാനവസരം തന്ന താങ്കൾക്ക് നന്ദി.
മറുപടിഇല്ലാതാക്കൂഞാനാദ്യമായിട്ടാണോ ഇവിടെയെത്തുന്നത് ? അറിയില്ല.
"ജാലക"ത്തിൽ കാണാറില്ലയെന്നു തോന്നുന്നു. ഞാൻ സ്ഥിരം ജാലകത്തിലൂടെയാണ് പലേടത്തും എത്തിപ്പെടാറ്.
വളരെ സന്തോഷം.
പ്രഭന്‍ കൃഷ്ണന്‍ താങ്കളുടെ ആദ്യ സന്ദര്‍ശനത്തിനു നന്ദി...
മറുപടിഇല്ലാതാക്കൂഈ നല്ല വാക്കുകള്‍ ഒരുപാട് സന്തോഷം തരുന്നു. ആശംസകള്‍ക്കും നന്ദി സുഹൃത്തേ.
പ്രിയ കലാവല്ലഭന്‍,
മറുപടിഇല്ലാതാക്കൂതാങ്കള് ആദ്യമായല്ല ഇവിടെ... ഇതിനു മുന്‍പും ഞാന്‍ എന്റെ കവിതകളില്‍ താങ്കളുടെ അഭിപ്രായങ്ങള്‍ കണ്ടു.
ജാലകത്തില്‍ ഞാന്‍ ഇടയ്ക്കൊക്കെ വരാറുണ്ട്.... ഈ വരവിനും... നല്ല വാക്കുകള്‍ക്കും നന്ദി... സന്തോഷം....
മനോഹരമായ ഭാവന ഏറെ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂസന്ദര്യമുള്ള വരികള്‍ ലളിതമായ വായന സമ്മാനിച്ചു.
മനോഹരമായ വരികള്‍ ആണ് .. പഴയ കക്കാട് കവിതകളെ മനസ്സില്‍ എവിടെയോ ഓര്‍മിപ്പിക്കുന്നു.. ഗൃഹാത്രത്വം തുളുമ്പുന്ന വരികള്‍ അതിനെ ഗ്രാമ്യ ഭംഗിയില്‍ ഇപ്പോള്‍ അധികം ഒന്നും കേള്‍ക്കാറില്ല
മറുപടിഇല്ലാതാക്കൂഎത്ര മനോഹരമയിട്ടാണ് എഴുതിയിരിയ്ക്കുന്നത്. വരികളെല്ലാം ശരിയ്ക്കും ഹൃദയ സ്പര്‍ശികള്‍ ...
മറുപടിഇല്ലാതാക്കൂവായിച്ചാലും മതിവരാത്ത ലളിതമായ വരികള്‍. വായനക്കൊടുവില്‍ മനസ്സില്‍ വികാര വേലിയേറ്റങ്ങള്‍ ഉണ്ടാക്കുന്നു. അഭിനന്ദനങ്ങള്‍..
മറുപടിഇല്ലാതാക്കൂഅന്യം നിന്ന് പോകുന്ന നല്ല കവിതകൾക്ക് ഒരു വഴികാട്ടി.ജനറേഷൻ കോപ്പ് കവിതകളിൽപ്പെട്ട് നട്ടം തിരിയുന്ന നമ്മുടെ മലയാള കവിതാ ശ്രേണിയിലേക്ക് ഒരു നല്ല കവിയത്രികൂടി...ഇപ്പോൾ ഞാൻ ഇത്രമാത്രം പറയുന്നൂ.വിശാദമായ വിലയിരുത്തലിന് വീണ്ടും വരാം ആശംസകൾ
മറുപടിഇല്ലാതാക്കൂപ്രിയ റാംജി,
മറുപടിഇല്ലാതാക്കൂതാങ്കളുടെ അഭിപ്രായത്തിനു നന്ദി. കവിത സുന്ദരമെന്നു കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം.
താങ്കളുടെ പേര് കൌതുകം ഉണ്ടാക്കുന്നു... ആദ്യമായാണ് താങ്കളില്‍ നിന്നും ഒരഭിപ്രായം എന്റെ കവിതയ്ക്ക് കിട്ടുന്നത് ... അത് ഇത്ര നല്ലതാകുമ്പോള്‍ സന്തോഷിയ്ക്കാതിരിയ്ക്കനാകില്ല... നന്ദി സുഹൃത്തെ.
മറുപടിഇല്ലാതാക്കൂശ്രീ പതിവുപോലെ വന്നുവല്ലോ... ഓര്‍മ്മകളും, ബംഗ്ലൂര്‍ വിശേഷങ്ങള്‍ പലതും പങ്കു വച്ചോ എന്നറിയാന്‍ ഒരു ഇടവേളയ്ക്കു ശേഷം അവിടെ വന്നിരുന്നു. ഈ അഭിപ്രായത്തിനു നന്ദി കേട്ടോ.
മറുപടിഇല്ലാതാക്കൂഡിയര് ജെഫു,
മറുപടിഇല്ലാതാക്കൂമനസ്സിലെ വികാര വേലിയേറ്റങ്ങള്‍ എന്ന് താങ്കള്‍ പറയുമ്പോള്‍ എനിയ്ക്ക് അത് ഏറ്റവും അനുഭവപ്പെടാര് താങ്കളുടെ എഴുത്തിലാണ്.സന്തോഷമുണ്ട് ഈ അഭിപ്രായത്തിനു... ഈ വരവിനു.
പ്രിയ ചന്തു നായര്‍,
മറുപടിഇല്ലാതാക്കൂതാങ്കളുടെ രചനകള്‍ പലതും എന്നില്‍ അത്ഭുതമുളവാക്കി.തന്ങ്കളുടെ തിരക്കേറിയ സമയത്തില്‍ ഇവിടെയെത്തുവാനും ഈ നല്ല അഭിപ്രായം നല്കുവാനുമുണ്ടായ സന്മനസ്സിന് നന്ദി. ... സന്തോഷം
എന്തു ഭംഗിയായിട്ടാ എഴുതിയിരിക്കുന്നതു്. ഇഷ്ടായീട്ടോ.
മറുപടിഇല്ലാതാക്കൂപ്രിയ എഴുത്തുകാരി,
മറുപടിഇല്ലാതാക്കൂസന്തോഷം.... വളരെ സന്തോഷം ഈ നല്ല അഭിപ്രായം കാണുമ്പോള്‍.
ഇവിടെ വരാന്‍ താമസിച്ചതില് വിഷമം തോന്നുന്നു..
മറുപടിഇല്ലാതാക്കൂനല്ല ഈണത്തില്‍ ചൊല്ലാവുന്ന ലളിത സുന്ദരമായ
പദ പ്രയോഗങ്ങള്‍...(ഈണം കേള്‍ക്കാന്‍ കൊതിച്ചു
ക്ലിക്കി എങ്കിലും അത് കിട്ടുന്നില്ല)ലോല വികാരങ്ങളെ തഴുകി
ഒഴുകുന്ന മനോഹരം ആയ ശൈലി...
നോവിലൂടെ പോയി വന്നു, വീണ്ടും മടക്കം കണ്ടു..പൂവാകയും
താമര പൊയ്കയും ആകാശ പറവയും സന്ധ്യയും ഇഷ്ടം ആയി..
ആശംസകള്‍...
എത്ര നടക്കുമ്പോഴും എവിടെ നടക്കുമ്പോഴും പുറകിലിഴയുന്ന ആ സ്വര്‍ണ്ണനൂലുകൊണ്ടുള്ള എഴുത്ത്.. രാവിലെ സ്വന്തം കുളത്തില്‍ കുളിച്ച് വീട്ടിലേക്കു നടക്കുന്നതു പോലെയാണു ഇവിടെ വന്നു പോകുമ്പോള്‍....
മറുപടിഇല്ലാതാക്കൂഎത്ര നടക്കുമ്പോഴും എവിടെ നടക്കുമ്പോഴും പുറകിലിഴയുന്ന ആ സ്വര്‍ണ്ണനൂലുകൊണ്ടുള്ള എഴുത്ത്.. രാവിലെ സ്വന്തം കുളത്തില്‍ കുളിച്ച് വീട്ടിലേക്കു നടക്കുന്നതു പോലെയാണു ഇവിടെ വന്നു പോകുമ്പോള്‍....
മറുപടിഇല്ലാതാക്കൂഡിയര് വിന്‍സെന്റ്,
മറുപടിഇല്ലാതാക്കൂതാങ്കളുടെ ഈ അഭിപ്രായവും വരവും സന്തോഷം നല്‍കുന്നു. എന്റെ നോവിനേയും പൂക്കളെയും പറവയെയും, എന്റെ കണ്മുന്നില്‍ ഉടഞ്ഞു വീഴുന്ന എന്റെ സുഖ ദുഖങ്ങള്‍ക്ക് ഒരേ വര്‍ണം വിതറി ദൂരെ മറയുന്ന സന്ധ്യയും പ്രിയമോടെ നെഞ്ചിലേറ്റിയ താങ്കള്‍ക്കു നന്ദി.
പ്രിയ മുകിലെ വളരെ സന്തോഷം... ഒരു കുഞ്ഞു മാരി എന്നെ തഴുകിയ സുഖം....
മറുപടിഇല്ലാതാക്കൂഈ അക്ഷരപ്പകര്‍ച്ച എന്റെ ശ്രദ്ധയില്‍ പെട്ടില്ല
മറുപടിഇല്ലാതാക്കൂഎന്റെ കുറ്റമല്ല. അല്ലേയല്ല
ഞാന്‍ മുമ്പേ പറഞ്ഞതാ ഫോളോ ചെയ്യാനൊരു ജാലകം തുറക്കൂ എന്ന്.
നന്ദി അജിത്. ഈ ഫോളോ ചെയ്യാനുള്ള ഓപ്ഷൻ വായനക്കാരുള്ളവർക്കല്ലേ. അതാണെന്നെ അതിനൊന്നു മെനക്കെടാത്തത്.
മറുപടിഇല്ലാതാക്കൂഹൃദ്യം മനോഹരം. അജിത് മാഷ് പറഞ്ഞതുപോലെ ഫോല്ലോവേര്സ് ബട്ടണ്‍ ഉടൻ ചേർക്കുക
മറുപടിഇല്ലാതാക്കൂകാണാന് ഞാനും വൈകി :) പതിവ്പോലെ നല്ല വായനതന്നു
മറുപടിഇല്ലാതാക്കൂസാധാരണയായി ബ്ളോഗുകളിൽ കാണാറുള്ളതിൽനിന്നും ഭാഷകൊണ്ടും, ഭാവംകൊണ്ടും ഏറെ വ്യത്യസ്ഥതയുള്ള മനോഹരകവിതകളുടെ ഈ കൂട്ടിൽ വരാൻ വൈകി .....
മറുപടിഇല്ലാതാക്കൂഈ മനോഹരമായ അക്ഷരപ്പച്ചയിലെക്കെത്താൻ വൈകിപ്പോയല്ലോ... സുന്ദരവും ലളിതവുമായ വരികൾ മനസ്സിന് കുളിർമയേകുന്നു , അഭിനന്ദനങ്ങൾ അമ്പിളീ...
മറുപടിഇല്ലാതാക്കൂപദസമ്പത്ത് അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കുന്നു .ആയതിന്‍റെ ചൈതന്യം കവിതകളിലെല്ലാം കാണാന്‍ കഴിയുന്നു!
മറുപടിഇല്ലാതാക്കൂഹൃദ്യം.മനോഹരം.
ആശംസകള്‍
അക്ഷരപ്പകർച്ച എന്ന വാക്കിനെ അന്വർഥമാക്കുന്നുണ്ട് പോസ്റ്റുകള്.. നിറസൌന്ദര്യമുള്ള വാക്കുകൾ, ഓർമ്മകളിലേക്ക് സ്വപ്നങ്ങളിലേക്ക് പഴകിയ ഗന്ധങ്ങളിലേക്ക് കൊണ്ട് പോകാൻ മിടുക്കേറെയാണ് ഈ കൈകളിൽ സുരക്ഷിതമായ പേനക്ക്.. എല്ലാ ആശംസകളും ..!
മറുപടിഇല്ലാതാക്കൂവായിച്ചു - നല്ലത് എന്ന് മനസ് പറയുന്നു.
മറുപടിഇല്ലാതാക്കൂവളരെ മികച്ചത് എന്നല്ല.
വാക്കുകൾ ഉപയോഗിക്കാൻ അറിയാം - മുന്നേറട്ടെ
നന്ദി സുഹ്രുത്തേ,ഞാനിത് എന്റെ മകൾക്ക് പാടികൊടുത്തു.അവൾക്ക് സ്ക്കൂളിൽ സാഹിത്യ സമാജ ത്തിൽ അവതരിപ്പിക്കാൻ.അതിന്റെ അഭിപ്രായങ്ങൾ പിന്നാലെ അറിയിക്കാം.
മറുപടിഇല്ലാതാക്കൂവൃത്തം ഇല്ലാത്ത ആധുനിക ഗദ്യ കവിതകൾ വായിച്ചു കവിതകളോട് താല്പര്യം കുറഞ്ഞിരിക്കുമ്പോൾ സുന്ദരമായ ഇത്തരം വരികൾ നമ്മളെ കവിതകളിലേക്ക് വീണ്ടും അടുപ്പിക്കും. വീണ്ടും വായിക്കാൻ തോന്നിക്കുന്ന നല്ല വരികൾ .....
മറുപടിഇല്ലാതാക്കൂ