പാലോലും പുഞ്ചിരി നിന്റെ ചുണ്ടില്‍
പാരിജാതപൂ കവിളിണയില്‍
പാര്‍വണ ചന്ദ്രിക എന്‍ മുറ്റത്തോ
പാലാഴി പൂംതിരയില്‍ ഒഴുകി വന്നോ
എന്നുമെൻ സ്വപ്നത്തിന്‍ കല്പ്പടവില്‍
എണ്ണി ഞാന്‍ തീർത്തു നിമിഷ പൂക്കള്‍
എന്നെയും തേടി നീ വന്ന നേരം
എത്തിയെൻ പാഴ് ഭൂവില്‍ പുതുവസന്തം
പാരിജാതപൂ കവിളിണയില്‍
പാര്‍വണ ചന്ദ്രിക എന്‍ മുറ്റത്തോ
പാലാഴി പൂംതിരയില്‍ ഒഴുകി വന്നോ
എന്നുമെൻ സ്വപ്നത്തിന്‍ കല്പ്പടവില്‍
എണ്ണി ഞാന്‍ തീർത്തു നിമിഷ പൂക്കള്‍
എന്നെയും തേടി നീ വന്ന നേരം
എത്തിയെൻ പാഴ് ഭൂവില്‍ പുതുവസന്തം
ഇന്നെന്റെ മുറ്റത്തെ പൂക്കണി കൊന്നമേല്‍
ഇത്രമേൽ പൂക്കൾ ചിരി തൂകി
ഇന്നോളം കാണാത്ത പേരറിയാ പൂക്കൾ
ഇന്നെൻ മനസ്സിൽ സുഗന്ധമേകി
ഇത്രമേൽ പൂക്കൾ ചിരി തൂകി
ഇന്നോളം കാണാത്ത പേരറിയാ പൂക്കൾ
ഇന്നെൻ മനസ്സിൽ സുഗന്ധമേകി
ചേലോലും നിന്‍ മൊഴി തേന്മഴയായ്
ചെന്താമര വദനമെന്‍ സൗഭാഗ്യമായ്
ചൈത്രമാസത്തിലെ രാതിങ്കള്‍ ബിംബമായ്
ചാരുതയായ് എന്റെ ജീവനില്‍ നീ
മുറ്റത്തു നീ അന്നു പിച്ച വച്ചു
മുത്തണി മലർ മൊട്ടിട്ടു നീളെ
മഞ്ചാടി ചെപ്പിന്‍ സ്വരം പൊഴിച്ചു
മാനസ വാടിയില്‍ നീ വിളങ്ങി
വേദനയൊക്കെയും ഞാന്‍ മറക്കും
വാര്‍മഴവില്ലായ് നീ തെളിഞ്ഞാല്‍
വാരിളം പൈതലേ നീ കരഞ്ഞാല്‍
വാടി തളർന്നിടും തല്‍ക്ഷണം ഞാന്‍
താളത്തില്‍ ചാഞ്ചാടും പാവക്കുഞ്ഞിന്‍
താരിളം മെയ്യില്‍ നീ ചേല ചുറ്റി
തുമ്പോല പന്തും കളി വണ്ടിയും
തേടിയതും നമ്മള്‍ ഒന്നായല്ലേ
രാത്രി മഴക്കായ് നാം കാതോറ്ത്തു
രാക്കിളി കൂട്ടത്തോടൊത്തു പാടി
രാഗങ്ങള്‍ ഇമ്പമായ് മൂളി നമ്മള്‍
രാക്കായലോളത്തില്‍ തോണികളായ്
നീറുമെന്‍ നോവില്‍ നീ തൂമരന്ദം
നാളിന്നും നാളെയും എന്നെന്നുമേ
നീളും നടപ്പാത നീളെ നീളെ
നേർന്നിടാം എന്നും സൂനങ്ങള്‍ മാത്രം
ഓരോ പ്രത്യേക വാക്കില്‍ തുടങ്ങുന്ന രീതിയില്‍ എഴുതാന്‍ ശ്രമിച്ചിരിയ്ക്കുന്നത് ഇഷ്ടമായി
മറുപടിഇല്ലാതാക്കൂ♫ അമ്മയെന്നോതുവാന്‍ നീ വരില്ലേ
അമ്മമനസ്സുമായ് കാത്തിരിപ്പൂ
അക്ഷരം അമ്മിഞ്ഞയായ് നല്‍കാം
അത്തക്കളങ്ങള്‍ ഒരുക്കി വയ്ക്കാം ♫
വെറുതേ... 'അ' കൂടി ഇരിയ്ക്കട്ടെ :)
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂThanks Sree.
മറുപടിഇല്ലാതാക്കൂAmmayude aadyaksharam ithezhuthiya ozhukkil enne thedi varanjathu ende ezhuthinde aparyapthatha thanne.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകവിതകള് ഞാന്‍ ആസ്വദിക്കാറുണ്ട്. സുകന്യയുടെയും പിന്നെ പട്ടാമ്പിക്കാരിയായ ഒരു കുട്ടിയുടേയും. അവളുടെ പേര് ഓര്‍മയില്ല. മറവി ഉണ്ട് കുറേശ്ശെ ആയി.
മറുപടിഇല്ലാതാക്കൂഎന്നെ ഏറ്റവും ആകര്‍ഷിച്ചത് ആ പട്ടാമ്പിക്കാരിയുടേതാണ്. അതില്‍ പിന്നെയാ ഞാന്‍ കവിത ആസ്വദിച്ച് തുറ്റങ്ങിയത്.
പിന്നീട് തിരുവനന്തപുരത്തെ ഗീത ടീച്ചറുടേയും, അവിടെ തന്നെയുള്ള ശ്രീദേവിയുടേയും കവിതകള്‍ വായിച്ചുതുടങ്ങി.
ചിലതിന് ഈണം പകര്‍ന്ന് ഈശ്വരി വര്‍മ്മ എനിക്ക് പാടിത്തരുമായിരുന്നു. [ഒന്നും ബ്ലോഗിയില്ല ഇത് വരെ]
അങ്ങിനെ അമ്പിളിയുടെതും ഇന്ന് വായിച്ചു.അതില്‍ പാരിജാതവും കൊന്നപ്പൂവുമെല്ലാം എന്നില്‍ സൌരഭ്യം പരത്തി.
പിന്നെ ശ്രീയുടെ കമന്റ് എനിക്കിഷ്ടപ്പെട്ടു.
ഓര്‍ക്കുട്ടില്‍ ഇറ്റലിയില്‍ നിന്ന് സ്നേഹ കവിത എഴുതി അയക്കാറുണ്ട്. മനോഹരമാണ് സ്നേഹയുടെ കവിതകള്‍ - കൂടിയാല്‍ 6 വരികള്‍.
ഏതായാലും അമ്പിളിയിലെ കവയിത്രിക്ക് അനുമോദങ്ങള്‍
സ്നേഹത്തോടെ
ജെ പി അങ്കിള്‍
Thanks Uncle. You are really great. The poems can be enjoyed as beautiful songs also with your talent.
മറുപടിഇല്ലാതാക്കൂകവിതയില് കവിതയുണ്ട്. ചിലയിടങ്ങളില്‍ കല്ലുകടി തോന്നി. ടൈപ്പ് ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങള്‍ മാറിപ്പോകുന്നുണ്ടല്ലോ. അതിനൊരു മാര്‍ഗ്ഗമുണ്ട്. താഴെ കാണുന്നതു പോലെ ടൈപ്പ് ചെയ്താല്‍ മതി
മറുപടിഇല്ലാതാക്കൂആകാശം - aakaaSam_
കല്‍പ്പം _ kal_ppam
ചിലമ്പല്‍ - chilampal_
വിണ്‍മേഘം- viN_mEgham_
അവള്‍ - avaL_
അവന്‍ - avan_
'_' (അണ്ടര്‍ സ്കോര്‍) ചില്ലക്ഷരങ്ങള്‍ക്കു ശേഷം കൊടുത്താല്‍ അത് മാറാതെയിരിക്കും. ചന്ദ്രക്കലക്ക് ~ ഈ ചിഹ്നവും ഉപയോഗിക്കാം.
കവിതകള്‍ നന്നാവുന്നുണ്ട്. കവിതാബ്ലോഗുകള്‍ ധാരാളമുണ്ടെങ്കിലും കവിതയുള്ള ബ്ലോഗുകള്‍ അപൂര്‍വ്വമാണ്. വല്ലപ്പോഴുമെങ്കിലും ഒന്നു കണ്ടു കിട്ടുന്നത് ആശ്വാസവും സന്തോഷവുമാണ്. ഭാവുകങ്ങള്‍...
ആശംസകള്‍ ..തുടര്‍ന്നും എഴുതുക...
മറുപടിഇല്ലാതാക്കൂTo Mr Jayakrishnan - Thank You. Njaan thettukal illathe type cheyyan melil sradhikkunnathayirikkum. Athinu vendi thangal nalkiya upaayangalkku nandi.
മറുപടിഇല്ലാതാക്കൂTo Mr Sona G -Thank u. Manassil oru eenam ithinayi karuthi vachittundu. Makalkku mathramaayi njaan paadi kodukkarundu.
To Mr. Gopi Krishnan
മറുപടിഇല്ലാതാക്കൂSanthoshamundu nalla abhiprayathinu.
"വേദനയൊക്കെയും ഞാന്‍ മറക്കും
മറുപടിഇല്ലാതാക്കൂവാറ്മഴ വില്ലായ് നീ തെളിഞ്ഞാല്‍
വാരിളം പൈതലേ നീ കരഞ്ഞാല്‍
വാടി തളറ്ന്നിടും തല്‍ ക്ഷണം ഞാന്‍"
ഇതെങ്ങിനെ എഴുതാന്‍ കഴിയുന്നു ?. ഈ വിരല്‍ത്തുമ്പിലെ അക്ഷരങ്ങളുടെ മായാജാലം അമ്പിളിയുടെ എല്ലാ എഴുത്തുകളിലും ഞാന്‍ കാണുന്നു. "ശൈശവം" എന്ന കവിത എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. ഈ കവിതയിലെ വരികളും ഏറെ മനോഹരം. അമ്മയുടെ സ്നേഹം അക്ഷരങ്ങളായി നിറഞ്ഞൊഴുകിയ വരികള്‍. കേള്‍ക്കാനും ചൊല്ലാനും ഏറെ സുഖം. അമ്പിളി അറിയപ്പെടുന്ന ഒരാളായി മാറും.ഇതൊരു വെറും വാക്കല്ല. എല്ലാ ഭാവുകങ്ങളും നേരുന്നു.
നന്നായിരിക്കുന്നു അമ്പിളീ....ആ സ്‌നേഹവായ്പ്പ് ശരിക്കും ഫീല്‍ ചെയ്യുന്നുണ്ട്. ഇനിയും എഴുതുക ധാരാളം. എഴുതി എഴുതി തെളിയൂ. ശ്രീ കമന്റില്‍ ചേര്‍ത്തിരിക്കുന്ന വരികളും നന്നായിരിക്കുന്നു. അതിലും കവിതയുണ്ട്. എനിക്കും ഇത്തരം കവിതയുള്ള കവിതകളാണിഷ്ടം. ഗദ്യകവിതയും മോഡേണ്‍ കവിതയുമൊന്നും അത്ര ദഹിക്കില്ല. വിവരക്കുറവാകാം.തെറ്റുകള്‍ എങ്ങനെ തിരുത്താം എന്നുള്ള ജയകൃഷ്ണന്റെ സജഷനു പിന്നിലെ നന്മമനസ്സും ഇഷ്ടപ്പെട്ടു കേട്ടോ.
മറുപടിഇല്ലാതാക്കൂഞാനും കീച്ചിയിട്ടുണ്ട് അമ്പിളീ അമ്മ-മകള്‍ കവിതകള്‍....
ഒരിക്കല്‍ യാഹൂവില്‍ ഒരു പഠന റിപ്പോര്‍ട്ട് വന്നിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ബോണ്ടിംഗ് അമ്മയ്ക്കും മകള്‍ക്കും ഇടയിലാണെന്ന് .
പക്ഷേ അമ്മയുടെ അവിഹിതം കണ്ടുപിടിച്ച് ഗള്‍ഫിലുള്ള അച്ഛനെ അറിയിക്കും എന്നു പറഞ്ഞ 14 കാരിയായ പൊന്നു മകളെ അമ്മ തന്നെ അരുംകൊല ചെയ്യിച്ചതും ഇന്നലെ വായിച്ചു............ പിന്നെ അക്ബറിന്റെ വാക്കുകളിലെ പ്രതീക്ഷ സഫലീകരിക്കട്ടെ.
സസ്‌നേഹം
മൈത്രേയി
Dera Akbar & Maithreyi,
മറുപടിഇല്ലാതാക്കൂOthiri nandi. Oru pazhaya kavitha blog cheythappol ithrayadhikam nalla abhiprayangal kittumennarinjirunnilla. santhoshamundu.
ഇതാണ് കവിത . അസ്സല്‍ കവിത !
മറുപടിഇല്ലാതാക്കൂഇതാണ് കവിത . അസ്സല്‍ കവിത !
മറുപടിഇല്ലാതാക്കൂThank u Mr. Sadique
മറുപടിഇല്ലാതാക്കൂകവിത നന്നായിരിക്കുന്നു. പല ആധുനിക കവിതകളും മനസ്സിലാകാറില്ല പക്ഷെ ഇത് ലളിതം,മനോഹരം.
മറുപടിഇല്ലാതാക്കൂThanks Thechikkodan.
മറുപടിഇല്ലാതാക്കൂIt is an old post, I believe
മറുപടിഇല്ലാതാക്കൂI enjoyed a lot
മാതൃത്വം തന്നെ ഏറ്റവും നല്ല കവിത
മറുപടിഇല്ലാതാക്കൂഅമ്മ തന്നെ ഏറ്റവും വലിയ കവി
അതിൽ പിറന്ന മനോഹരമായ കവിത
ആശംസകൾ സ്നേഹത്തിന്റെ അമ്മ ലോകത്തിനും കുഞ്ഞു ഉലകത്തിനും കവിതക്കും
പ്രിയ ബൈജു,
മറുപടിഇല്ലാതാക്കൂഇതൊരു പഴയ പഴയ കവിത. അക്ഷര പിശകുകളും ടൈപ്പിംഗ് ചെയ്യുന്നതിലെ അപാകതകളും ഏറെയുണ്ട്. എങ്കിലും എനിയ്ക്കൊരു മകൾ പിറന്ന സന്തോഷത്തിൽ കുറിച്ച വരികൾ കുറെ ഓര്മ്മകളും കൊണ്ട് വരുന്നു പിന്നീട് വായിക്കുമ്പോൾ. അതാണ് ഇപ്പോൾ തിയ്യതി മാറ്റി പോസ്റ്റ് ചെയ്തത്. സന്തോഷം ഈ വരവിനും നല്ല അഭിപ്രായത്തിനും.
പ്രിയ അജിത്,
മറുപടിഇല്ലാതാക്കൂസന്തോഷം ട്ടോ ഈ പഴയ കവിത ആസ്വദിയ്ക്കാൻ എത്തിയതിനു.
ഒരിയ്ക്കല്‍ കൂടി വായിച്ച് ആസ്വദിച്ചു.
മറുപടിഇല്ലാതാക്കൂ:)
സന്തോഷം ശ്രീ. മടുക്കാതെ വീണ്ടും വായിച്ചു എന്നറിയുമ്പോൾ അതീവ സന്തോഷം. ഈ പോസ്റ്റിനു ആദ്യത്തെ അഭിപ്രായവും ശ്രീയുടെ ഹൃദയത്തിൽ നിന്നുമായിരുന്നു എന്നത് സന്തോഷപൂര്വ്വം ഓര്ക്കുന്നു. ഈ പ്രോത്സാഹനത്തിനും നല്ല വാക്കുകള്ക്കും നന്ദി.
മറുപടിഇല്ലാതാക്കൂവേദനയൊക്കെയും ഞാന്‍ മറക്കും
മറുപടിഇല്ലാതാക്കൂവാര്മഴവില്ലായ് നീ തെളിഞ്ഞാല്‍
വാരിളം പൈതലേ നീ കരഞ്ഞാല്‍
വാടി തളർന്നിടും തല്‍ക്ഷണം ഞാന്‍
വഴിത്താര സുന്ദരമായിരിക്കട്ടെ!
മറുപടിഇല്ലാതാക്കൂആശംസകള്