ചൊവ്വാഴ്ച

സ്വപ്നം
നിന്‍ നിദ്രയില്‍ സ്വപ്നമായ് വന്നിടും ഞാനെങ്കില്‍


കൊഞ്ചും കൊലുസ്സേ മൊഴി മറക്കൂ

എന്നരിയ പൂഞ്ചേലത്തുമ്പടിയവേ പൂമുഖ-

നിലമേ നീ കോരിത്തരിച്ചു നില്ക്കൂ
ഇനിയുമൊരു കരിയില പറത്തിടാതെ എൻ

തൊടിയിലെ കാറ്റേ ഈ വഴി മറക്കൂ

ഇനിയെന്റെ വാക്കുകള്‍ ഓർത്തിടാതെ, ഈ

വഴിയെ നീ വരികിലോ വിശറിയാകൂ
പ്രിയനരികിലായ് നില്ക്കുമ്പോള്‍ അളകങ്ങളില്‍, അണി -

വിരലാലെ കവിതകള്‍ നീയെഴുതൂ

എങ്ങു നിന്നോ നീ എങ്ങു നിന്നോ ഇങ്ങു


പോരവേ മാദക ഗന്ധമാകൂ
ഇനി വരില്ലെന്നു മൊഴിഞ്ഞകലുന്ന തൃ-

സന്ധ്യയാവാന്‍ തോഴാ കൂട്ടിരിയ്ക്കൂ

ഒരു കുങ്കുമപ്പട്ട് നൂലില് വേർപിരിയാതെന്

മേനിയ്ക്ക് സിന്ദൂര വര്ണ്ണമേകൂ
ഇനിയുമൊരു തിര വന്നു മായ്ച്ചിടും മുന്പെയെന്‍

കാലടിപ്പാടുകൾക്കൊപ്പമാകൂ


ചക്രവാകപ്പക്ഷി കേണകലുന്നൊരാ


ദിക്കിലേയ്ക്കെന്നെ നീ കൊണ്ടു പോകൂ


ഒരു ചേമ്പിലക്കുട കീഴിലെ നിഴലിലെന്‍

മെയ്യോടു ചേർന്നു നീ കവിത പാടൂ

ഹർഷ സംഗീത സമ്മോഹന മാരിയില്‍

ഒടുവിലെ തുള്ളിയ്ക്കും താപമമേകൂ
ഒടുവില്‍ നനഞ്ഞു നാമിരുപേരും നില്ക്കവേ

കടമായി കാറ്റിനാ കുടയെ നല്കൂ

ഒരു ദീർഘ മൌനത്തിനുള്ളിന്റെയുള്ളില്‍ നീ

എന്നെ പുണർന്നു സ്വയം മറക്കൂ


പിന്നെയാ ഇടവഴി നീളെ നീർച്ചാലതില്‍

തുള്ളിക്കളിയ്ക്കുമെന്‍ ബാല്യമാകൂ

കാറ്റലയില്‍, ഒഴുക്കില്‍ ഞാനന്ന് കൈവിട്ടൊരു


കടലാസ്സ് തോണിയെ കടവിലാക്കൂ
വേലിയിറമ്പില്‍ മുൾ ചൂടുന്ന പൊന്തയില്‍

ഹാസം വിടര്ത്തിടും മുല്ലയാവൂ

കോതി പിണഞ്ഞൊരെന്‍ വേണിയില്‍, നീ

അത് തൂകും സുഗന്ധ കൌമാരമാകൂ
എന്നില്‍ തിളയ്ക്കുമാ യൌവ്വനച്ചൂടില്‍ നീ


തീര്ത്ഥമാടും മഞ്ഞു ഹാരമാകൂ


എന്നുമെന്‍ വാല്ക്കണ്ണില്‍ പീലിയിടയുന്ന

താളത്തില്‍ ആടുന്ന സ്വപ്നമാകൂനീളുന്ന യാത്രയില്‍ തളരുമെന്‍ മേനിയെ

നിന്റെ തോളോടൊന്നു ചേർത്തു നിർത്തൂ

രുദ്രാക്ഷ മണികളിൽ സ്പന്ദിയ്ക്കുമെന്നുടെ

ഹൃദയത്തില്‍ ജപ മന്ത്ര പുണ്യമാകൂ , നീ

എന് ഹൃദയത്തില് ജപ മന്ത്ര പുണ്യമാകൂ ...25 അഭിപ്രായങ്ങൾ: 1. " ഇനിയുമൊരു തിര വന്നു മായ്ച്ചിടും മുന്പെയെന്‍
  കാലടിപ്പാടുകൾക്കൊപ്പമാകൂ
  ചക്രവാകപ്പക്ഷി കേണകലുന്നൊരാ
  ദിക്കിലേയ്ക്കെന്നെ നീ കൊണ്ടു പോകൂ "

  പതിവു പോലെ മനോഹരമായ, ഈണത്തില്‍ വായിച്ചെത്തിയ്ക്കാവുന്ന വരികള്‍.

  മറുപടിഇല്ലാതാക്കൂ
 2. സ്വപ്നം വളരെ മനോഹരം ഫുൾ കവേരജും ടോക്ക് ടൈം റോമിംഗ് ഉള്ള സ്വപ്നം കിട്ടുവാൻ ബുദ്ധിമുട്ട് തന്നെയാണ് അത് കൊണ്ട് ഒരു ഫോട്ടോ സ്റ്റാറ്റ് എടുത്തുവക്കാൻ തോന്നുന്നുണ്ട്

  മറുപടിഇല്ലാതാക്കൂ
 3. അമ്പിളിയുടെ ബ്ലോഗില്‍ വന്നാല്‍ നല്ലൊരു കവിത വായിക്കുന്നതിന്റെ സന്തോഷവും സംതൃപ്തിയും ഉറപ്പാണ്. മിനിമം ഗാരന്റിയുള്ള ഒരു എഴുത്തുകാരിയെന്ന് ഞാന്‍ പറയും!

  മറുപടിഇല്ലാതാക്കൂ
 4. വരികളിൽ സ്വപ്ന വര്ണം വിടര്തുന്ന വായന
  തരുന്നു ഈ കവിത..ചൊല്ലിക്കെൽക്കൻ
  ആഗ്രഹം ഉണ്ട്..

  അജിത്‌ ചേട്ടൻ പറഞ്ഞതിന് ഒരു ലൈക്‌ ..

  മറുപടിഇല്ലാതാക്കൂ
 5. നീളുന്ന യാത്രയില്‍ തളരുമെന്‍ മേനിയെ

  നിന്റെ തോളോടൊന്നു ചേർത്തു നിർത്തൂ
  ആരും കൊതിക്കും തളരുമ്പോള്‍ താങ്ങാന്‍ ഒരു തോള്..ഒരുപാട് ഇഷായി.

  മറുപടിഇല്ലാതാക്കൂ
 6. ഇനിയുമൊരു തിര വന്നു മായ്ച്ചിടും മുന്പെയെന്‍
  കാലടിപ്പാടുകൾക്കൊപ്പമാകൂ
  ചക്രവാകപ്പക്ഷി കേണകലുന്നൊരാ
  ദിക്കിലേയ്ക്കെന്നെ നീ കൊണ്ടു പോകൂ

  മുകളിൽ അജിത്‌ ജി പറഞ്ഞത് തന്നെ ഞാനും പറയുന്നു..ഒരു പാട് ഇഷ്ടമായി ഓരോ വരികളും..

  മറുപടിഇല്ലാതാക്കൂ
 7. വേലിയിറമ്പില്‍ മുൾ ചൂടുന്ന പൊന്തയില്‍
  ഹാസം വിടര്ത്തിടും മുല്ലയാവൂ
  കോതി പിണഞ്ഞൊരെന്‍ വേണിയില്‍, നീ
  അത് തൂകും സുഗന്ധ കൌമാരമാകൂ

  സൌന്ദര്യമുള്ള ഭാവന.
  ഏറെ ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 8. സംഗീതം നല്‍കാന്‍ പറ്റിയ വരികള്‍,,,, ലളിതം മനോഹരം സുന്ദരം ,,,

  മറുപടിഇല്ലാതാക്കൂ
 9. ശ്രീ, ആദ്യ അഭിപ്രായത്തിനു നന്ദി. സന്തോഷം.

  മറുപടിഇല്ലാതാക്കൂ
 10. ഫുൾ കവേരജും ടോക്ക് ടൈം റോമിംഗ് ഉള്ള സ്വപ്നമോ?!!!!! അങ്ങിനെയും ഒന്നുണ്ടോ ബൈജു? സന്തോഷം ഈ അഭിപ്രായത്തിനു.

  മറുപടിഇല്ലാതാക്കൂ
 11. പ്രിയ അജിത്‌, ഇതിലും നല്ലൊരു അഭിപ്രായം കിട്ടാനില്ല എനിയ്ക്ക്. വളരെ വളരെ സന്തോഷവും പ്രോത്സാഹനവും നല്കുന്നു ഈ വാക്കുകൾ. ബ്ലോഗുലകത്തിൽ അജിത്‌ വായിക്കാത്ത ബ്ലോഗ്‌ ഇല്ലെന്നു തന്നെ വേണം പറയാൻ. ഇവിടെയും ഒരു വരി കാണുമ്പോളേയ്ക്കും പറന്നെത്തുവാനും സത്യസന്ധമായ അഭിപ്രായം പറയുവാനുമുള്ള ആ സന്മനസ്സിന് വളരെ നന്ദി.

  മറുപടിഇല്ലാതാക്കൂ
 12. എന്റെ ലോകമെന്ന ബ്ലോഗുടമയായ പ്രിയ വിന്സെന്റ്, താങ്കളെ പോലും എനിയ്ക്കുമുണ്ട് ആ ആഗ്രഹം. ഇതൊന്നു ചൊല്ലി കേൾക്കാൻ. മകൾ പാട്ടു പഠിയ്ക്കുന്നുണ്ട്. ഈ സ്വപ്നം എന്ന കവിത അവൾ വലുതായി , പാട്ടൊക്കെ കുറച്ചു പഠിച്ചു കഴിയുന്ന അവസരത്തിൽ പാടിപ്പിയ്ക്കണം എന്നതാണ് എന്റെ സ്വപ്നം. വെറും സ്വപ്നം കേട്ടോ! :) അജിത്തിന് കൊടുത്ത ലൈക്കിനു വിന്സേന്റിനു തരുന്നു എന്റെ ലൈക്. വളരെ സന്തോഷം. ഈ വരവിനും വായനയ്ക്കും നല്ല അഭിപ്രായങ്ങൾക്കും അതിലെ നിറഞ്ഞ പ്രോത്സാഹനത്തിനും.

  മറുപടിഇല്ലാതാക്കൂ
 13. എനിയ്ക്ക് എന്നെത്തെയും പോലെ പ്രോത്സാഹനം തരുന്നു പ്രിയ അക്ബർ, താങ്കളുടെ ഈ അഭിപ്രായവും. അജിത്തിന്റെ അഭിപ്രായത്തിനുള്ള അക്ബറിന്റെ പിന്തുണയ്ക്കും ഒരുപാട് സന്തോഷം.

  മറുപടിഇല്ലാതാക്കൂ
 14. പ്രിയ റാംജി, വളരെ സന്തോഷം ഈ നല്ല വാക്കുകള്ക്കും വരവിനും

  മറുപടിഇല്ലാതാക്കൂ
 15. നന്ദി ഫൈസൽ. പ്രോത്സാഹനം നിറഞ്ഞ അഭിപ്രായം കേള്ക്കുന്നത് സന്തോഷം തന്നെ

  മറുപടിഇല്ലാതാക്കൂ
 16. സന്തോഷം കൊച്ചു മുതലാളി എന്ന അനിൽ.

  മറുപടിഇല്ലാതാക്കൂ


 17. ആദ്യമായി എനിയ്ക്ക് നല്കിയ ഈ സന്ദർശനത്തിനും നല്ല വാക്കുകള്ക്കും നന്ദി പ്രിയ നളിന കുമാരി.

  മറുപടിഇല്ലാതാക്കൂ
 18. സ്വപ്നങ്ങൾക്കർത്ഥങ്ങളുണ്ടായിരുന്നെങ്കിൽ
  സ്വർഗ്ഗങ്ങളെല്ലാം നമുക്കു സ്വന്തം..
  മോഹങ്ങൾക്കെങ്ങാനും ചിറകു മുളച്ചെങ്കിൽ
  ലോകം മുഴുവനും നമുക്കു സ്വന്തം...


  വളരെ നല്ലൊരു കവിത.സ്വപ്നങ്ങളൊക്കെ സഫലമായിത്തീരട്ടെ..

  പുതുവത്സരാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 19. സന്തോഷം സൌഗന്ധികം :)പുതുവത്സരാശംസകൾ

  മറുപടിഇല്ലാതാക്കൂ

 20. >>>നീളുന്ന യാത്രയില്‍ തളരുമെന്‍ മേനിയെ
  നിന്റെ തോളോടൊന്നു ചേര്‍ത്ത് നിര്‍ത്തൂ >>>
  ഇഷ്ടായി ...!
  ഓരോ വരികളും മനോഹരമായിട്ടുണ്ട് അമ്പിളി ..

  മറുപടിഇല്ലാതാക്കൂ
 21. ആദ്യമായാണ്‌ ഇവിടം ...നല്ല വായനാ സുഖം തരുന്ന വരികള്‍ ...നന്നായി ...!

  മറുപടിഇല്ലാതാക്കൂ
 22. കവിതയുള്ള വരികൾ
  നല്ലത്

  മറുപടിഇല്ലാതാക്കൂ
 23. സ്വപ്നത്തിന്‍റെ ചാരുത ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്ന മനോഹരമായ വരികള്‍...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ