വെള്ളിയാഴ്‌ച

നീല മേഘങ്ങളേ

കണ്ണനെ ചുംബിച്ച  നീല മേഘങ്ങളേ
ഒന്നിങ്ങു വന്നേ പോ
രണ്ടു തുളസീ ദളങ്ങൾ നീരാടും വാൽ-
ക്കിണ്ടിയില്‍ തീര്‍ത്ഥമാകാന്‍


കർണ്ണികാരങ്ങളാൽ ‍കിങ്ങിണി ചാർ‍ത്തിയെൻ
കണ്ണനണഞ്ഞിടുമ്പോൾ
ഇന്നവന്‍ തന്നുടെ കൂന്തൽ ചുരുളതിൽ
പീലിയ്ക്ക് നീലയാവൂ, നീൾ മിഴിയിൽ
മഷിയെഴുതൂ

വെള്ളോടിന്‍ കാപ്പുള്ളോരമ്മ തൻ കയ്യിലെ
വെണ്ണയുണ്ടീടുവാനായ്
ഇന്നവനെത്തുമ്പോൾ ‍ കേളിയാടീടണം
കുഞ്ഞാനക്കൂട്ടങ്ങളായ്, വാനിൽ
വന്ന് നിരനിരയായ്


13 അഭിപ്രായങ്ങൾ:

 1. എനിയ്ക്കങ്ങിഷ്ടപ്പെട്ടുപോയി ഈ പാട്ട്
  കണ്ണനും ഇഷ്ടപ്പെട്ടുകാണുമെന്നത് ഉറപ്പ്

  മറുപടിഇല്ലാതാക്കൂ
 2. കണ്ണനായി നീല മേഘങ്ങൾ തീർത്ഥമായി പെയിതിറങ്ങട്ടെ. വാൽ ക്കിണ്ടിയിൽ തീർത്ഥമാവാൻ മാത്രമല്ല. പിന്നെയോ ..കുഞ്ഞാനക്കൂട്ടമായി വാനിൽ നിര നിരയായി കേളിയാടുന്ന മഴ സങ്കൽപം എത്ര ചേതോഹരമായ കാവ്യ ഭാവന .

  കണ്ണനു നല്കാൻ ഇനിയെന്ത് വേണം. കവി മനസ്സിന്റെ സ്വപ്നങ്ങള്ക്ക് അതിരുകളില്ല. ആറ്റിക്കുറുക്കിയെടുത്ത വെണ്ണ പോൽ ഈ വരികളിൽ കവിതയല്ലാതെ ഒന്നുമില്ല.

  മറുപടിഇല്ലാതാക്കൂ
 3. ചന്ദന ചർച്ചിത നീലകളേബരം
  എന്റെ മനോഹര മേഘം...
  കായാമ്പൂവിലും എന്റെ മനസ്സിലും
  കതിർ മഴ പെയ്യുന്ന മേഘം..
  ഇത്, ഗുരുവായൂരിലെ മേഘം..!!

  എസ്.രമേശൻ നായർ സാറിന്റെ ഈ വരികളോർമ്മ വന്നു പെട്ടെന്ന്.
  വളരെ നന്നായി എഴുതി.ദൈവം അനുഗ്രഹിക്കട്ടെ.

  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ
 4. അജിത്‌ വളരെ സന്തോഷം. കണ്ണന്റെ അന്ഗ്രഹവും ഇഷ്ട്ടവും താങ്കള്ക്കും കിട്ടട്ടെ.

  മറുപടിഇല്ലാതാക്കൂ
 5. (നീള്‍മിഴിയില്‍ മഷിയെഴുതൂ..)(വാനില്‍ വന്ന് നിരനിരയായി.) ഈ വരികള്‍ക്ക് അവിടെ ഒരു ചേര്‍ച്ചക്കുറവുണ്ട്. ആ വരികള്‍ അവിടെ ഇല്ലാതിരിക്കുന്നതാണ് ഭംഗി എന്നെനിക്ക് തോന്നുന്നു. ബാക്കി മനോഹരം.

  മറുപടിഇല്ലാതാക്കൂ
 6. അനുപല്ലവിയിലെ വരികള്‍ കൂടുതലിഷ്ടമായി...

  വിഷു ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 7. ഭാവന മനോഹരം!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. വരികള്‍ ഹൃദ്യം ,ഈ ബാക്ക്ഗ്രൌണ്ട് ഒന്ന് മാറ്റിയാല്‍ വായന കൂടുതല്‍ എളുപ്പമാവും എന്ന് തോന്നുന്നു ,

  മറുപടിഇല്ലാതാക്കൂ
 9. ഒത്തിരിയിഷ്ടമായി ഈ പാട്ട് ....

  മറുപടിഇല്ലാതാക്കൂ