വ്യാഴാഴ്‌ച

3) എന്റെ ആരാമത്തിലെ പൂവ്


എന്‍ വീട്ടു മുറ്റത്തെ അരളിച്ചെടി തുമ്പില്‍
ഒരു പിഞ്ചോമന മുകുളം നാമ്പ് നീട്ടി
കാത്തു എന്‍ അരുമ കുരുന്നിനെ ഞാന്‍
പുള്ളി ശലഭത്തിന്‍ കാല്‍നഖ പാടില്‍ നിന്നും.
നീരേകി സായന്തനത്തില്‍,
മഴക്കാറ്റില്‍ ഉലഞ്ഞപ്പോള്‍ താങ്ങ് നല്കി
പൊന്‍ പുലരി തെളിഞ്ഞപ്പോള്‍ ഓടിയെത്തി
കുഞ്ഞി കവിളതില്‍ തേനോലും മുത്തമേകി
കത്തും വെയിലിന്റെ ചുടു നാളം തട്ടുമ്പോള്‍
വാരി പൊതിഞ്ഞെന്റെ പൈതലെ ഞ്ഞാന്‍
വെയില്‍ മാഞ്ഞ സന്ധ്യയില്‍ ഹൃദയകാശ സീമയില്‍
പാല്‍ നിലാ ചിരി തൂകി അവള്‍ വിടര്‍ന്നു
കുട്ടി കഥകള്‍ മെനഞ്ഞു എന്‍ കുരുന്നിന്റെ
കണ്പീലി കെട്ടില്‍ നിദ്രയേകി
നല്ല കിനാ കണ്ടു നീ ചിരിച്ചതും, കണ്മണീ
പിന്നെ ആ ചെഞ്ചുണ്ട് വിതുംബിയതും
കുഞ്ഞി സ്വകാര്യങ്ങള്‍ എന്‍ കാതില്‍ മുത്ത്‌ മഴയായതും
എല്ലാം എല്ലാം എന്റെ നല്ല ഇന്നലെകള്‍.
ഇന്നെന്റെ ജീവിത സീമ തേടാനുള്ള
മോഹവും ദീപവുംനീ ഓമനേ.

അമ്പിളി ജി മേനോന്‍
ദുബായ്.